തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി (MEDISEP) ബന്ധപ്പെട്ട് ധനവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ വൻ അബദ്ധം. M.Com കാരനാണ് നമ്മുടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പഠിപ്പ് ഉണ്ടെന്ന് വിചാരിച്ച് കണക്ക് അറിയാമെന്ന് വിചാരിക്കുന്നത് അബദ്ധമാവും എന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.
ഡിസംബർ 22-ന് പുറത്തിറക്കിയ ഉത്തരവിലാണ് വർഷങ്ങളുടെ കണക്കിൽ വ്യക്തമായ പിഴവ് വന്നിരിക്കുന്നത്. 01/01/2026 മുതൽ 31/12/2028 വരെയുള്ള കാലാവധിയെ ‘2 വർഷം’ എന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത് . 2026 ജനുവരി 1 മുതൽ 2028 ഡിസംബർ 31 വരെ കൃത്യം 36 മാസങ്ങൾ അഥവാ 3 വർഷമാണുള്ളത് എന്ന് എൽ.കെ.ജി കുട്ടികൾക്ക് പോലും അറിയാം.
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഐ.എ.എസ് ആണ് മന്ത്രിക്ക് വേണ്ടി ഈ ഉത്തരവിറക്കിയത്. ഉന്നത ഉദ്യോഗസ്ഥരോ മന്ത്രിയുടെ ഓഫീസോ ഈ പ്രാഥമികമായ കണക്ക് പരിശോധിച്ചില്ല എന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിൽ നിന്ന് ഇത്തരമൊരു ‘നിസ്സാര കണക്കിലെ പിശക്’ വന്നത് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
![]()
