Tag: Medisep

Finance News 3 Min Read

MEDISEP പ്രീമിയത്തിന് GST വേണ്ട; നിർണായക ഉത്തരവുമായി Kerala State GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP Phase-II-ന്റെ ഭാഗമായി കേരള സർക്കാർ പൂർണമായി അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിന് GST ഈടാക്കേണ്ടതില്ലെന്ന് കേരള സംസ്ഥാന GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി. MEDISEP Phase-II നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത The Oriental Insurance Company Ltd. സമർപ്പിച്ച അപേക്ഷയിലാണ് അതോറിറ്റി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഓഗസ്റ്റ് 17-നാണ് Advance Ruling No. 17 പുറപ്പെടുവിച്ചത്. ₹8,244 വാർഷിക പ്രീമിയത്തിന്

Finance Kerala Politics News 2 Min Read

ഡി എ വർധന ഉടൻ! 35000 കോടിയുടെ കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് അർഹമായ പുതിയ ക്ഷാമബത്ത (ഡി.എ) വർധന ഉടൻ നൽകുന്നത് സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പൂർണമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേരള ഫിനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ 61-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഡി.എ വർധന ജീവനക്കാർക്ക് നൽകുന്നത് സർക്കാരിന്റെ

Kerala Politics News 2 Min Read

മെഡിസെപ് കൊള്ള: 100 കോടിയുടെ ക്ലെയിം മുക്കി; സർക്കാർ ഒത്താശയോടെ ജീവനക്കാരെ ചതിക്കുന്നു | Medisep Scam Report

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണീരൊപ്പി എന്ന പേരിൽ നടപ്പിലാക്കിയ മെഡിസെപ് പദ്ധതി ഇപ്പോൾ 'പച്ചയായ പകൽക്കൊള്ള'യായി മാറുന്നു. അർഹമായ ചികിത്സാ ആനുകൂല്യങ്ങൾക്കായി സമർപ്പിച്ച 1.25 ലക്ഷം ക്ലെയിമുകളാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനികൾ വലിച്ചെറിഞ്ഞത്. ഇത്തരത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ട 100 കോടിയോളം രൂപയാണ് കമ്പനികൾ വെട്ടിച്ചത്. സർക്കാരാകട്ടെ, ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കാഴ്ചക്കാരനായി മാറി നിൽക്കുകയാണ്. ​1.25 ലക്ഷം പേരുടെ കണ്ണീര്; സർക്കാരിന് പുച്ഛം! ​"ഇതുവരെ

Kerala Politics News 1 Min Read

മെഡിസെപ്പ് വെന്റിലേറ്ററിൽ; ജീവനക്കാരെയും പെൻഷൻകാർക്കും വഞ്ചിച്ചുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ | Medisep Scheme Issues Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി നിലവിൽ 'വെന്റിലേറ്ററിലാണെന്നും' മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പോലും അർഹമായ ചികിത്സാ സഹായം ലഭിക്കാതെ വലയുകയാണെന്നും കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.10,000-ത്തോളം അപേക്ഷകൾ കുടുങ്ങിക്കിടക്കുന്നു മെഡിസെപ്പിൽ നിലവിൽ പത്തായിരത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 6,000-ൽ പരം ഗുണഭോക്താക്കൾക്ക് വിവിധ ആശുപത്രികളിൽ ചികിത്സാ ചെലവ് ക്യാഷ്‌ലെസ് ആയി

Kerala Politics News 1 Min Read

ഡാറ്റാ ‘ബോംബ്’ പേടിച്ച് മുഖ്യമന്ത്രി! മെഡിസെപ് സന്ദേശം അയച്ചാൽ 250 കോടി പിഴ കിട്ടും; പണി പാളി സർക്കാർ!

തിരുവനന്തപുരം: മെഡിസെപ് രണ്ടാം ഘട്ട പ്രചരണ സന്ദേശങ്ങൾ അയക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കടുത്ത ആശയക്കുഴപ്പം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ അയച്ച സന്ദേശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ പിന്നോട്ട് വലിയുന്നത്. നിയമവിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയാൽ കോടികളുടെ പിഴയും നിയമനടപടിയും നേരിടേണ്ടി വരുമെന്നാണ് പുതിയ വിലയിരുത്തൽ. ​തിരിച്ചടിയായത് ഡി.എ മെസേജ് ​നേരത്തെ, ജീവനക്കാരുടെ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ച് ഡി.എ (DA) അനുവദിച്ചത്

Kerala Politics News 1 Min Read

മെഡിസെപ്പ് ദുരിതം തുടരും; ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറക്കാൻ സർക്കാർ ശ്രമം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: ജിഎസ്ടി ഒഴിവാക്കി എന്നതിനപ്പുറം മെഡിസെപ്പ് രണ്ടാം ഘട്ടത്തിലും ജീവനക്കാരുടെ ദുരിതം തുടരുമെന്ന് ഉറപ്പായതായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുക്കിയ പ്രീമിയത്തിൽ സർക്കാർ യഥാർത്ഥത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും, ജിഎസ്ടി ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് ആരോപിച്ചു. ​പ്രീമിയം വർദ്ധനവിൽ വഞ്ചന ​ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിവൃത്തിയില്ലാതെയാണ് പ്രീമിയം ₹810-ൽ നിന്നും ₹687-ലേക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറായത്. ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറയ്ക്കാനാണ്

News 2 Min Read

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ; പരിരക്ഷ 5 ലക്ഷമായി ഉയർത്തി, പ്രീമിയം 687 രൂപ

​ഇൻഷുറൻസ് പരിരക്ഷയിൽ വ വർദ്ധനവ് തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. പദ്ധതിയുടെ ആനുകൂല്യങ്ങളിലും പാക്കേജുകളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ​നിലവിൽ മൂന്ന് ലക്ഷം രൂപയായിരുന്ന അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ രണ്ടാം ഘട്ടത്തിൽ 5 ലക്ഷം രൂപയായി

Kerala Politics News 1 Min Read

​മെഡിസെപ്പിൽ ജിഎസ്ടി കുരുക്ക്: തമിഴ്‌നാട്ടിൽ ഇളവ്, കേരളത്തിൽ ഓരോ ജീവനക്കാരനും നൽകണം 1482 രൂപ അധികം! ചതിച്ചത് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജിഎസ്ടി നിരക്കിനെച്ചൊല്ലി വൻ പ്രതിഷേധം. തമിഴ്‌നാട് സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ജിഎസ്ടി ഈടാക്കുന്നില്ലെന്നിരിക്കെ, കേരളത്തിൽ ഓരോ ഗുണഭോക്താവും പ്രതിവർഷം 1482 രൂപ വീതം ജിഎസ്ടി ഇനത്തിൽ അധികം നൽകേണ്ടി വരുന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ​പ്രീമിയം വർധനവും നികുതി ഭാരവും മെഡിസെപ് രണ്ടാം ഘട്ടത്തിൽ വാർഷിക പ്രീമിയം തുക 8327

Kerala Politics News 1 Min Read

മെഡിസെപ്പ്: ആരോഗ്യ സുരക്ഷയോ അതോ ശമ്പളത്തിൽ നിന്നുള്ള ‘ഗുണ്ടാപ്പിരിവോ’? ജിഎസ്ടി വെട്ടിക്കുറയ്ക്കാതെ സർക്കാർ!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പോലും ബാധകമല്ലാത്ത ജിഎസ്ടി നിരക്കുകൾ മെഡിസെപ്പിൽ തുടരുന്നതും, ആശുപത്രികളിൽ പദ്ധതിക്ക് ലഭിക്കുന്ന അവഗണനയുമാണ് ഗുണഭോക്താക്കളെ ചൊടിപ്പിക്കുന്നത്. ​വർഷത്തിൽ 6,000 രൂപ ജിഎസ്ടി! ​ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടാവുകയും മാതാപിതാക്കൾ പെൻഷൻകാർ ആയിരിക്കുകയും ചെയ്താൽ, ആ കുടുംബം പ്രതിമാസം വലിയൊരു തുക മെഡിസെപ്പിനായി നൽകേണ്ടി വരുന്നു. മാസം 3,240

Kerala Politics News 1 Min Read

​മെഡിസെപ് വിഹിതം 810 രൂപയാക്കി; ജീവനക്കാർക്ക് സർക്കാരിന്റെ ക്രൂരമായ ക്രിസ്മസ് സമ്മാനമെന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ​നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ