Tag: KN Balagopal

Kerala Politics News 1 Min Read

Exclusive ആൻ്റോ അഗസ്റ്റിനെ തൊട്ടാൽ ബാലഗോപാലിന് പൊള്ളും! ഇൻ്റലിജൻസ് ഓഫിസറെ കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരത്തേക്ക് ഒറ്റതട്ട്

കൊച്ചി: ആന്റോ അഗസ്റ്റിൻ ഉൾപ്പെട്ട കോടികളുടെ ജി.എസ്.ടി (GST) നികുതി വെട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന ഇന്റലിജൻസ് ഓഫീസർ രത്നാകരനെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത് സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുന്നു. മെസ്സിയെ കോടികൾ നൽകി കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന തരത്തിൽ ആന്റോ അഗസ്റ്റിൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും, ഇതിനു പിന്നാലെ വന്ന പത്രവാർത്തകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇൻ്റലിജസ് ഓഫീസറായ രത്നാകരൻ ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ വൻതോതിലുള്ള

Kerala Politics News 1 Min Read

​5 മാസത്തെ ഇൻസെന്റീവ് നൽകിയില്ല! സഹകരണ സംഘങ്ങളെയും പറ്റിച്ചു; 35 കോടിയുടെ ബാധ്യത പുതിയ സർക്കാരിൻ്റെ തലയിൽ വച്ച് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: വീടുകളിൽ ക്ഷേമ പെൻഷൻ എത്തിക്കുന്ന സഹകരണ സംഘങ്ങൾക്കുള്ള ഇൻസെന്റീവ് വിതരണം ചെയ്യാതെ മുൻ സർക്കാർ പടിയിറങ്ങി. മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ 5 മാസത്തെ ഇൻസെന്റീവ് കുടിശ്ശികയാക്കി മാറ്റിയതോടെ 35 കോടിയോളം രൂപയുടെ ഭാരിച്ച ബാധ്യതയാണ് പുതിയ സർക്കാരിന്റെ തലയിലായിരിക്കുന്നത്. 2025 നവംബർ വരെയുള്ള ഇൻസെന്റീവ് തുക മാത്രമാണ് മുൻ സർക്കാർ പൂർണ്ണമായി നൽകിയിട്ടുള്ളത്. തുടർന്നു വന്ന 2025 ഡിസംബർ, 2026 ജനുവരി, ഫെബ്രുവരി, മാർച്ച്,

Kerala Politics News 1 Min Read

പിണറായിയുടെ ‘മരുമകൻ കാർഡ്’; റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ നീക്കം, വെല്ലുവിളിയുമായി ബാലഗോപാൽ!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, സി.പി.എമ്മിൽ അധികാര വടംവലി രൂക്ഷമാകുന്നു. തന്റെ വിശ്വസ്തനും മരുമകനുമായ പി.എ മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരടുവലികൾ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ പുതിയൊരു ചേരിപ്പോരിന് കളമൊരുങ്ങുകയാണ്. ​ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം; റിയാസ് രക്ഷകനാകുമെന്ന് പിണറായി ​യു.ഡി.എഫിന്റെ വമ്പിച്ച വിജയത്തിന് പിന്നിൽ ന്യൂനപക്ഷ

Kerala Politics News 1 Min Read

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ഇത്തവണ ഈസ്റ്ററും പട്ടിണിയിൽ!

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ഈസ്റ്റർ ദിനങ്ങൾ കണ്ണീരുപ്പുള്ളതാകുന്നു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലെ അവധി ദിനങ്ങളും ട്രഷറിയിലെ കടുത്ത നിയന്ത്രണങ്ങളും കാരണം ശമ്പള വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഏപ്രിൽ ആറിന് ശേഷം മാത്രമേ ഭൂരിഭാഗം ജീവനക്കാർക്കും ശമ്പളം കൈയ്യിൽ കിട്ടുകയുള്ളൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ​പ്രതിസന്ധി ഇങ്ങനെ: ​ഏപ്രിൽ ഒന്ന് ട്രഷറി അവധിയായതോടെ ശമ്പള വിതരണം മുടങ്ങി. തുടർന്ന് വരുന്ന ദിവസങ്ങളിലെ ക്രമം പരിശോധിച്ചാൽ

Kerala Politics News 2 Min Read

മലയാളികളെ ഏപ്രിൽ ഫൂളാക്കി ബാലഗോപാൽ ! ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞതെല്ലാം നുണകൾ; പെരും നുണയൻ ബാലഗോപാൽ

തിരുവനന്തപുരം : മലയാളികളെ ഏപ്രിൽ ഫൂളാക്കി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മേനി നടിച്ച് ഇന്ന് ധനമന്ത്രി നടത്തിയ പത്ര സമ്മേളനം നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ കൊട്ടാരം ആയിരുന്നു . അത്രയ്ക്ക് അവാസ്തവമാണ് ബാലഗോപാൽ അവതരിപ്പിച്ചത്. ഈ മന്ത്രിസഭയിലെ പെരും നുണയൻ പട്ടം ഇന്നത്തെ പത്ര സമ്മേളനത്തോടെ ബാലഗോപാലിന് സ്വന്തം. ധനമന്ത്രി ബാലഗോപാൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞ നുണകൾ വാസ്‌തവം : 2025- 26

Kerala Politics News 2 Min Read

ആശമാരെ വീണ്ടും പറ്റിച്ച് ബാലഗോപാൽ; ബജറ്റിലെ 1000 രൂപ വർദ്ധനവ് പാഴ് വാക്ക് ; വകയിരുത്തിയത് പഴയ നിരക്കിലുള്ള തുക!

തിരുവനന്തപുരം: സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന ആശാ വർക്കർമാരെ വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടി. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനം വെറും പാഴ്വാക്കാകുന്നു. പ്രഖ്യാപനത്തിന് ആനുപാതികമായ തുക ബജറ്റിൽ വകയിരുത്താതെയാണ് സർക്കാർ ഈ വിഭാഗത്തെ വഞ്ചിച്ചിരിക്കുന്നത്.പ്രഖ്യാപനം 9000, നൽകുന്നത് 8000! നിലവിൽ 8000 രൂപയാണ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം. ഇത് 9000 രൂപയായി ഉയർത്തുമെന്നായിരുന്നു

Finance Kerala Politics News 2 Min Read

ജി എസ് ടി വളർച്ച പടവലങ്ങ പോലെ കീഴോട്ട്, റിപ്പോർട്ട് പുറത്ത് ! ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. 2026 ജനുവരിയിലെ ഔദ്യോഗിക 'ജിഎസ്ടി മന്ത്‌ലി ഫാക്ട് ഷീറ്റ്' (Monthly Fact Sheet) പുറത്തുവന്നതോടെ കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം വ്യക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ആരോപണങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തള്ളിക്കളഞ്ഞ ധനമന്ത്രിക്ക് തിരിച്ചടിയാവുകയാണ് സർക്കാരിന്റെ തന്നെ കണക്കുകൾ.വരുമാന വളർച്ചയിൽ വൻ തിരിച്ചടി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (YoY) ജിഎസ്ടി

Kerala Politics News 1 Min Read

മന്ത്രിയുടെ ശമ്പളവും ഒപ്പം എം.പി പെൻഷനും വാങ്ങി പി. രാജീവും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് പിന്നാലെ വ്യവസായ മന്ത്രി പി. രാജീവും ശമ്പളവും മുൻ എം.പി പെൻഷനും ഒരുമിച്ച് കൈപ്പറ്റുന്ന വിവരം പുറത്തുവന്നതോടെയാണിത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾ കൊഴുക്കുന്നത്. ​സത്യവാങ്മൂലത്തിലെ കണക്കുകൾ ഇങ്ങനെ ​2009 മുതൽ 2015 വരെ രാജ്യസഭാംഗമായിരുന്ന പി. രാജീവ്, നിലവിൽ മന്ത്രിയെന്ന

Kerala Politics News 1 Min Read

മന്ത്രിയുടെ ശമ്പളവും കിട്ടുന്നുണ്ട്, ഒപ്പം എം.പി പെൻഷനും ! കെ.എൻ. ബാലഗോപാലാണ് താരം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സർക്കാരിന്റെ സാമ്പത്തിക അച്ചടക്ക പ്രസംഗങ്ങൾക്കിടയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വരുമാന കണക്കുകൾ ചർച്ചയാകുന്നു. സാധാരണക്കാർക്ക് ഒരു പെൻഷൻ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോൾ, മന്ത്രി സ്ഥാനത്തെ ശമ്പളത്തിനൊപ്പം മുൻ എം.പി എന്ന നിലയിലുള്ള പെൻഷനും കൈപ്പറ്റുന്ന മന്ത്രിയുടെ നടപടിയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ​വിവാദത്തിന് ആധാരമായ കണ്ടെത്തലുകൾ ​2010 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യസഭാംഗമായിരുന്ന കെ.എൻ. ബാലഗോപാൽ, നിലവിൽ കേരളത്തിന്റെ ധനമന്ത്രി

Kerala Politics News 1 Min Read

പിണറായി സർക്കാരിന്റെ അവസാനത്തെ കടമെടുപ്പ് മാർച്ച് 24ന്! 3700 കോടി കടമെടുക്കും; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 50000 കോടി

തിരുവനന്തപുരം: ഖജനാവ് കാലിയായിട്ടും ധൂർത്തിന് കുറവില്ലാത്ത പിണറായി സർക്കാർ, തങ്ങളുടെ ഭരണകാലയളവിലെ അവസാനത്തെ കടമെടുപ്പിനും തയ്യാറെടുക്കുന്നു. ഈ മാസം 24-ാം തീയതി 3700 കോടി രൂപയാണ് സർക്കാർ വിപണിയിൽ നിന്നും കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷത്തെ മാത്രം കടമെടുപ്പ് 50,000 കോടി എന്ന ഞെട്ടിക്കുന്ന കണക്കിലെത്തും. ​കടം വാങ്ങി കുട്ടിച്ചോറാക്കിയ കേരളം ​വൈദ്യുതി പരിഷ്കരണത്തിന്റെ പേരിൽ കേന്ദ്രം അനുവദിച്ച 5848 കോടി രൂപയുടെ അധിക കടമെടുപ്പ് പരിധി കൂടി