Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News ധൂർത്ത് തുടരും! 10 കോടിയുടെ ​സാംസ്കാരിക കോൺഗ്രസ് ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഒടിയൻ ഡയറക്ടർ ശ്രീകുമാർ മേനോന്? ഇത് താൻഡാ പിണറായി സർക്കാർ

Breaking News ധൂർത്ത് തുടരും! 10 കോടിയുടെ ​സാംസ്കാരിക കോൺഗ്രസ് ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഒടിയൻ ഡയറക്ടർ ശ്രീകുമാർ മേനോന്? ഇത് താൻഡാ പിണറായി സർക്കാർ

kerala leader By kerala leader December 14, 2025 1 Min Read
Share

കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. ‘ഒടിയൻ’ സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന ‘പുഷ്’ എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന.

- Advertisement -
Ad imageAd image

​ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന ‘ലാൽസലാം’ എന്ന മെഗാ ഇവൻ്റിൻ്റെ സംഘാടനച്ചുമതല നേരത്തെ ശ്രീകുമാർ മേനോനായിരുന്നു. ഈ അനുഭവപരിചയം പരിഗണിച്ചാണ് അദ്ദേഹത്തിൻ്റെ ‘പുഷ്’ എന്ന സ്ഥാപനത്തിന് സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല നൽകാൻ ആലോചിക്കുന്നതെന്നാണ് വിവരം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ചർച്ച ചെയ്യാനൊരുങ്ങുന്നത് പിണറായി സർക്കാരിൻ്റെ ‘മെഗാ ധൂർത്താ’യി വിലയിരുത്തുന്ന പ്രഥമ ‘കൾച്ചറൽ കോൺഗ്രസിനെ’യാണ്. സി പി എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറി എം.എ ബേബിയുടെ ആശയത്തിൽ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് വെച്ചാണ് കൾച്ചറൽ കോൺഗ്രസ് നടക്കുന്നത്.

- Advertisement -
Ad imageAd image

​രാജ്യത്തിന് അകത്തും പുറത്തുമുള്ള സാംസ്കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കൾച്ചറൽ കോൺഗ്രസിനെ ഒരു ‘മഹാസംഭവം’ ആക്കി മാറ്റണമെന്നാണ് എം.എ. ബേബിയുടെ നിർദ്ദേശം. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സംഘടിപ്പിച്ച “മാനവീയം” എന്ന സാംസ്കാരിക പരിപാടിയും ബേബിയുടെ ആശയത്തിൽ ഉദിച്ചതായിരുന്നു.
​എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കാലാവധി കഴിയാൻ നാല് മാസം മാത്രം ശേഷിക്കുന്ന പിണറായി സർക്കാരിൻ്റെ ‘മെഗാ ധൂർത്തായി ” ഈ പരിപാടി മാറും.കൾച്ചറൽ കോൺഗ്രസിൻ്റെ ആകെ ചെലവായി ഏകദേശം 10 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

​സംഘാടനത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ലളിതകലാ അക്കാദമിക്ക് ഈ മാസം 2-ന് 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

TAGGED: Kerala leader, Kerala Politics, LDF, Pinarayi Vijayan, UDF, ഇവൻ്റ് മാനേജ്‌മെൻ്റ്, ഒടിയൻ, കേരളം, പി. രാജീവ്, പിണറായി വിജയൻ, പുഷ് ഇവൻ്റ് മാനേജ്‌മെൻ്റ്, ലാൽസലാം, വി.എ. ശ്രീകുമാർ മേനോൻ, വി.ഡി. സതീശൻ, സാംസ്കാരിക കോൺഗ്രസ്
kerala leader December 14, 2025 December 14, 2025
Share This Article
Facebook Twitter Copy Link Print
Previous Article 5 വർഷത്തെ വിവാദ ഭരണം: തിരുവനന്തപുരം കോർപറേഷനിലെ CPM തോൽവിക്ക് കാരണം ആര്യ രാജേന്ദ്രൻ; നേതൃത്വത്തിനെതിരെ പാർട്ടിയിൽ പൊട്ടിത്തെറി
Next Article തളരരുത് ! എം എൽ എ സീറ്റ് ഉറപ്പ്; ആര്യയെ ആശ്വസിപ്പിച്ച് റിയാസ്

Recent Posts

  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

You Might Also Like

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News
Welcome Back!

Sign in to your account

Lost your password?