തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കൈവരിച്ച നമ്പർ വൺ സ്ഥാനങ്ങൾ പ്രതിപക്ഷം പ്രചരണ വിഷയമാക്കി. ‘ഒന്നാം സ്ഥാനങ്ങൾ’ ചർച്ചയാക്കിയതിലൂടെ ഭരണ വിരുദ്ധ വികാരം ആളികത്തിക്കാൻ യു.ഡി.എഫിനായി. ഇത് തദ്ദേശ ഫലത്തിൽ വ്യക്തമായ മുൻതൂക്കം ലഭിക്കാൻ യു.ഡി എഫിനെ സഹായിക്കുമെന്നാണ് രാഷ്ട്രിയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ക്ഷാമബത്ത കുടിശിക മുതൽ വിലക്കയറ്റം, ദേശീയപാത നിർമ്മാണത്തിലെ തകരാറുകൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അമിത നിർമ്മാണച്ചെലവ് വരെ നീളുന്ന 10 പ്രധാന കണക്കുകളും ഒപ്പം ഭഗവാൻ്റെ മുതൽ മോട്ടിച്ചതിലും കേരളം നേടിയ ‘നമ്പർ വൺ’ സ്ഥാനങ്ങളാണ് യു.ഡി.എഫ് ചർച്ചയാക്കിയത്.
📢 പിണറായി സർക്കാർ ഒന്നാമതുള്ള 11 പ്രധാന വിഷയങ്ങൾ:
- ക്ഷാമബത്ത കുടിശിക (DA Arrears) – ഒന്നാമത്: സർക്കാർ ജീവനക്കാർക്കുള്ള 14 ശതമാനം ക്ഷാമബത്ത കുടിശിക നൽകാനുള്ള ബാധ്യതയിൽ കേരളമാണ് രാജ്യത്ത് ഒന്നാമത്.
- കുടിശിക നൽകാത്ത സംസ്ഥാനം – ഒന്നാമത്: പ്രഖ്യാപിച്ച ക്ഷാമബത്തക്ക് പോലും കുടിശിക നൽകാത്ത സംസ്ഥാനം എന്ന നിലയിലും കേരളം ഒന്നാം സ്ഥാനത്താണ്.
- വിലക്കയറ്റം (Inflation) – ഒന്നാമത്: പൊതുവിപണിയിലെ വിലക്കയറ്റ നിരക്കിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്.
- ദേശീയപാത അപകടങ്ങൾ – ഒന്നാമത്: ദേശീയപാത നിർമ്മാണ തകരാറുകൾ മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിലും സംസ്ഥാനം ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുന്നു.
- പി.എസ്.സി. അംഗങ്ങളുടെ എണ്ണം – ഒന്നാമത്: പബ്ലിക് സർവീസ് കമ്മീഷൻ (PSC) അംഗങ്ങളുടെ എണ്ണത്തിലും ശമ്പളത്തിലും കേരളം രാജ്യത്ത് ഒന്നാമതാണ്.
- മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് – ഒന്നാമത്: ഏറ്റവും കൂടുതൽ സുരക്ഷാ ചെലവുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം സ്ഥാനത്താണ്.
- ചാണകക്കുഴി നിർമ്മാണം – ഒന്നാമത്: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ 4.40 ലക്ഷം രൂപ ചെലവഴിച്ച് ചാണകക്കുഴി നിർമ്മിച്ചതിലും കേരളമാണ് രാജ്യത്ത് ഒന്നാമത്.
- കാലിത്തൊഴുത്ത് നിർമ്മാണം – ഒന്നാമത്: ഔദ്യോഗിക വസതിയിൽ തന്നെ 42 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിർമ്മിച്ചതിലും സംസ്ഥാനം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്.
- കുടുംബസമേതമുള്ള വിദേശ സന്ദർശനങ്ങൾ – ഒന്നാമത്: കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ വിദേശ സന്ദർശനം നടത്തിയ മുഖ്യമന്ത്രിമാരിൽ പിണറായി വിജയനാണ് ഒന്നാമൻ.
- കേന്ദ്ര ഏജൻസി അന്വേഷണം – ഒന്നാമത്: മുഖ്യമന്ത്രി, മകൻ, മകൾ എന്നിങ്ങനെ ഒരു കുടുംബത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്ന ഏക സംസ്ഥാനവും കേരളമാണ്.
- അയ്യപ്പൻ്റെ സ്വർണ്ണ കൊള്ള – രാജ്യത്ത് തന്നെ ഭരണകക്ഷി നേതാവും മുൻ എംഎൽ എ യുമായ പത്മകുമാറിൻ്റെ നേതൃത്വത്തിൽ ഭഗവാൻ്റെ മുതല് മോട്ടിച്ചു. കേട്ട് കേൾവി ഇല്ലാത്ത ഈ സംഭവവും ഇക്കാര്യത്തിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം കേരളത്തിന് നേടി കൊടുത്തു.
![]()
