Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിഎം ശ്രീ: “മുഖ്യമന്ത്രിക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്”; സിപിഐയെ പറ്റിച്ചെന്ന് വി.ഡി. സതീശൻ

പിഎം ശ്രീ: “മുഖ്യമന്ത്രിക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്”; സിപിഐയെ പറ്റിച്ചെന്ന് വി.ഡി. സതീശൻ

kerala leader By kerala leader October 29, 2025 1 Min Read
Share

തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സതീശൻ പറഞ്ഞു.

​കരാർ ഒപ്പിടുന്നതിന് മുൻപ് രൂപീകരിക്കേണ്ട മന്ത്രിസഭാ ഉപസമിതി, ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധന നടത്താനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. “മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സി.പി.ഐയെ വിദഗ്ധമായി പറ്റിച്ചു. മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ് ഈ ഉപസമിതി. അത് വെറും തട്ടിപ്പാണെന്ന് സി.പി.ഐ. എങ്കിലും മനസ്സിലാക്കണം,” സതീശൻ വ്യക്തമാക്കി.

- Advertisement -
Ad imageAd image

​ഇടതുമുന്നണിയിൽ സി.പി.ഐയെക്കാൾ സ്വാധീനം ബി.ജെ.പിക്കാണെന്ന് ഇതോടെ സംശയമില്ലാതെ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

​പിഎം ശ്രീ പദ്ധതിയിൽ തുടക്കം മുതൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനാണെന്നും, ആരാണ് ബ്ലാക്ക്മെയിൽ ചെയ്തതെന്നും എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മേൽ ഉണ്ടായതെന്നും അദ്ദേഹം വിശദീകരിക്കണം. സംസ്ഥാന താത്പര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി.

- Advertisement -
Ad imageAd image

​”ഇത് എന്തൊരു ഭരണമാണ് എന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹികെട്ടാണ് അതേ ചോദ്യം സി.പി.ഐ ചോദിച്ചത്. അതിന് ‘ഹ… ഹ…ഹ…’ എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടി,” എന്നും വി.ഡി. സതീശൻ പറഞ്ഞു.

TAGGED: CPI, CPM, Kerala leader, Kerala Politics, Pinarayi Vijayan, PM Shri, VD Satheesan, കേരള രാഷ്ട്രീയം, പിഎം ശ്രീ, പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്, മന്ത്രിസഭാ ഉപസമിതി, വി.ഡി. സതീശൻ, സിപിഐ
kerala leader October 29, 2025 October 29, 2025
Share This Article
Facebook Twitter Copy Link Print
Previous Article പി എം ശ്രീ : പിണറായിയുടെ ” ഇരട്ട ചങ്ക് ” തകർത്ത് സി പി ഐ; മുഖ്യമന്ത്രി ഇനി ” ഒറ്റ ചങ്കൻ”
Next Article ഒന്നാം തീയതിയിലെ പ്രസംഗം എടുത്ത് വയ്ക്ക് – മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം! പി.എം ശ്രീയിലെ ജാള്യത മറയ്ക്കാൻ പിണറായിയുടെ ക്ഷേമ അഭ്യാസം

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?