Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​’തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കും’: ആര്യാ രാജേന്ദ്രനും ടി.എൻ സീമയും പരിഗണനയിൽ; ആന്റണി രാജുവിന് തിരിച്ചടി

​’തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കും’: ആര്യാ രാജേന്ദ്രനും ടി.എൻ സീമയും പരിഗണനയിൽ; ആന്റണി രാജുവിന് തിരിച്ചടി

kerala leader By kerala leader October 26, 2025 1 Min Read
Share

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുത്ത് സി.പി.എം. ഇതിന്റെ ഭാഗമായി നിലവിൽ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ കൈവശമുള്ള തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കും. നിലവിലെ എം.എൽ.എ ആൻ്റണി രാജുവിന് കേസുമായി ബന്ധപ്പെട്ട് നേരിടുന്ന തിരിച്ചടിയാണ് സീറ്റ് ഏറ്റെടുക്കാനുള്ള പ്രധാന കാരണം.

​തിരുവനന്തപുരത്ത് സി.പി.എമ്മിൻ്റെ മുതിർന്ന വനിതാ നേതാവ് ടി.എൻ സീമ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പാർട്ടി സെക്രട്ടറി എം.എ ബേബി, തോമസ് ഐസക് എന്നിവരുടെ പിന്തുണ ടി.എൻ സീമയ്ക്കുണ്ട്. മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസാണ് ആര്യാ രാജേന്ദ്രനുവേണ്ടി രംഗത്തുള്ളത്.

​ആന്റണി രാജുവിന് വിനയായ കേസ്:

മുൻമന്ത്രികൂടിയായ ആൻ്റണി രാജു രണ്ടാംപ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതാണ് നിർണ്ണായകമായത്. ഇതിൽ തീർപ്പുണ്ടാകുന്നതുവരെ വിചാരണാ കോടതി നടപടികൾ തടഞ്ഞ ഹൈക്കോടതി, അടുത്ത മാസം 20-നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് നിർണ്ണായകമായ ഇടപെടൽ നടത്തിയത്.

​1989-ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ കേസിലെ തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസിലാണ് ആൻ്റണി രാജു വിചാരണ നേരിടുന്നത്. തൊണ്ടിമുതൽ സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന കോടതി ജീവനക്കാരൻ കെ.എസ് ജോസ് ഒന്നാം പ്രതിയും, അഭിഭാഷകനായിരിക്കെ ലഹരികടത്ത് കേസിലെ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം ഒന്നാം പ്രതിയെ സ്വാധീനിച്ച് കൈക്കലാക്കിയ ആൻ്റണി രാജു രണ്ടാം പ്രതിയുമാണ്. ഒന്നാം പ്രതിക്കെതിരെ പുതിയ വഞ്ചനാക്കുറ്റംകൂടി വന്നാൽ അത് ആൻ്റണി രാജുവിനും ബാധകമാകും. വിചാരണ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച പ്രതി പിന്നീട് കുറ്റവിമുക്തനായി രാജ്യം വിടുകയായിരുന്നു

TAGGED: Antony Raju, Arya Rajendran, Assembly Election 2026, CPIM Candidate, CPM, Kerala Election News, Kerala Politics, LDF, T N Seema, Thiruvananthapuram
kerala leader October 26, 2025 October 26, 2025
Share This Article
Facebook Twitter Copy Link Print
Previous Article ‘ഒറ്റുകാരൻ’ എന്ന വിളിപ്പേര്: പിണറായി വിജയന്റെ തല കുനിയുമ്പോൾ മമ്മൂട്ടിയുടെ ‘രൗദ്രം’ സിനിമയിലെ ഡയലോഗ് വീണ്ടും ചർച്ചയിൽ; ബിജെപിക്ക് കീഴടങ്ങി കമ്യൂണിസ്റ്റ് മൂല്യങ്ങൾ വിഴുങ്ങി
Next Article ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? മുട്ടിൽ മരം മുറി കേസിലെ പ്രതി ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായി; കൈരളിയേക്കാൾ സർക്കാരിന് ‘റിപ്പോർട്ടർ’ പ്രിയങ്കരം!

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?