Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? മുട്ടിൽ മരം മുറി കേസിലെ പ്രതി ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായി; കൈരളിയേക്കാൾ സർക്കാരിന് ‘റിപ്പോർട്ടർ’ പ്രിയങ്കരം!

ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? മുട്ടിൽ മരം മുറി കേസിലെ പ്രതി ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായി; കൈരളിയേക്കാൾ സർക്കാരിന് ‘റിപ്പോർട്ടർ’ പ്രിയങ്കരം!

kerala leader By kerala leader October 26, 2025 2 Min Read
Share

കോഴിക്കോട് : മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിപ്പോർട്ടർ ചാനൽ മേധാവി ആൻ്റോ അഗസ്റ്റിന് സർക്കാർ നൽകുന്ന അമിത പരിഗണന ചർച്ചയാകുന്നു. സർക്കാരിൻ്റെ ന്യായീകരണ ക്യാപ്സൂളുകളുമായി ചാനൽ രംഗം അടക്കി വാഴുമ്പോൾ, പാർട്ടി ചാനലായ കൈരളിയേക്കാൾ ഇപ്പോൾ സർക്കാരിന് പ്രിയം റിപ്പോർട്ടർ ചാനലിനെയാണ്. ഇതിന് പിന്നിൽ ഉദിഷ്ടകാര്യത്തിന് നൽകുന്ന ഉപകാര സ്മരണയുണ്ടോ എന്ന ചോദ്യമുയരുന്നു.

- Advertisement -
Ad imageAd image

​സർക്കാരിനെ പ്രതിരോധിക്കുന്നതിൽ ആൻ്റോ അഗസ്റ്റിനും സംഘവും കാണിച്ച ആത്മാർത്ഥതയിൽ മുഖ്യമന്ത്രി പൂർണ്ണ തൃപ്തനാണ്. 2024-ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തെ പിന്തുടർന്ന് വാർത്തകൾ ചമച്ച് സർക്കാരിനെ സഹായിക്കുന്ന നിലപാടാണ് ചാനൽ സ്വീകരിച്ചത്. ഇതിൻ്റെ പ്രത്യുപകാരമായിട്ടാണ് മരംമുറി കേസിലെ പ്രതിയായിട്ടും മെസിയെ കേരളത്തിൽ എത്തിക്കാനുള്ള വമ്പൻ പരിപാടിയുടെ ചുക്കാൻ മുഖ്യമന്ത്രി റിപ്പോർട്ടർ മുതലാളിക്ക് നൽകിയത്. മെസിയുടെ വരവിൽ മുഖ്യമന്ത്രിക്ക് പോലും സംശയമുണ്ടെങ്കിലും, സ്പോൺസർ കൂടിയായ ആൻ്റോ അഗസ്റ്റിൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

​മെല്ലെപ്പോക്ക്; പിന്നാലെ രാജ്യസഭയിലേക്കും?

- Advertisement -
Ad imageAd image

​മുട്ടിൽ മരംമുറി കേസിൽ ആൻ്റോ അഗസ്റ്റിൻ്റേയും സഹോദരങ്ങളുടേയും കേസുകളിൽ സർക്കാർ മെല്ലെപ്പോക്ക് തുടങ്ങിയത് 2023 ഡിസംബറിന് ശേഷമാണ്. മരംമുറി കേസ് കൂടാതെ നിരവധി ക്രിമിനൽ കേസുകളിലും ആൻ്റോ പ്രതിയാണ്. ഈ കേസുകളിൽ പത്തോളം കുറ്റപത്രങ്ങൾ കൂടി സർക്കാർ സമർപ്പിക്കാനുണ്ട്. എന്നാൽ ഈ കേസുകളിലെല്ലാം നിലവിൽ സർക്കാർ മൃദ സമീപനമാണ് സ്വീകരിക്കുന്നത്.

​തുടർഭരണം ലഭിച്ചാലും ഇല്ലെങ്കിലും ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് അയക്കാനും മുഖ്യമന്ത്രിക്ക് പദ്ധതിയുണ്ട്. 2027-ൽ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകളാണ് വരുന്നത്. സി.പി.എം. അംഗങ്ങളായ ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി 2027 ഏപ്രിൽ 20-ന് അവസാനിക്കും. ഇതിൽ ജോൺ ബ്രിട്ടാസിൻ്റെ ഒഴിവിലേക്ക് ക്രൈസ്തവനായ ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് എത്തിക്കാനാണ് പിണറായി വിജയൻ്റെ നീക്കം. 2022-ൽ ഐസക്ക് മോഹിച്ച രാജ്യസഭാ സീറ്റ് റിയാസിൻ്റെ ശുപാർശയിൽ എ.എ. റഹീമിന് നൽകിയത് പോലെ, സി.പി.എമ്മിൽ മുഖ്യമന്ത്രിയുടെ തീരുമാനമാണ് അന്തിമം. റിപ്പോർട്ടർ ടി.വിയുടെ എഡിറ്റേഴ്സ് മീറ്റിൽ മാത്രമല്ല, രാജ്യസഭയിലും ആൻ്റോ അഗസ്റ്റിൻ്റെ ശബ്ദം മുഴങ്ങാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല.

TAGGED: ആൻ്റോ അഗസ്റ്റിൻ, കേരള രാഷ്ട്രീയം, കൈരളി ടിവി, ജോൺ ബ്രിട്ടാസ്, പിണറായി വിജയൻ, മുട്ടിൽ മരംമുറി കേസ്, മെസി കേരളം, രാജ്യസഭാ സീറ്റ്, സിപിഎം, റിപ്പോർട്ടർ ടിവി
kerala leader October 26, 2025 October 26, 2025
Share This Article
Facebook Twitter Copy Link Print
Previous Article ​’തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കും’: ആര്യാ രാജേന്ദ്രനും ടി.എൻ സീമയും പരിഗണനയിൽ; ആന്റണി രാജുവിന് തിരിച്ചടി
Next Article ക്രോണിക് ബാച്ച്‌ലർ കുപ്പായം അഴിച്ചുമാറ്റി റോജി എം. ജോൺ; അങ്കമാലി എംഎൽഎയ്ക്ക് കൂട്ടായി ലിപ്സി!

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?