Tag: Pinarayi Vijayan

Kerala Politics News 1 Min Read

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിൽ ഭാവന! വെള്ളാപ്പള്ളിയേയും ബിഷപ്പുമാരേയും ഒഴിവാക്കി ഭാവനയുടെ ചിത്രവുമായി മന്ത്രി ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവത്സരത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്കായി യൂസഫലിയുടെ ഹയാത്ത് റീജൻസിയിൽ ഒരുക്കിയ വിരുന്നിൽ താരമായി മലയാളത്തിന്റെ അഭിമാന നടി ഭാവന. പ്രമുഖ ചലച്ചിത്ര പ്രവർത്തകയും സുഹൃത്തുമായ ഭാഗ്യലക്ഷ്മിയോടൊപ്പമാണ് നടി വിരുന്നിൽ പങ്കെടുത്തത്. ​പരിപാടിക്ക് ശേഷം ബഹു. മുഖ്യമന്ത്രി, നടി ഭാവന എന്നിവർക്കൊപ്പമുള്ള ചിത്രം സഹിതം മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. "സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം

Kerala Politics News 2 Min Read

2026-ലും ബി.ജെ.പി ‘സീറോ’ !നേമത്ത് ആര്യ വന്നാൽ ബി.ജെ.പി രക്ഷപ്പെടും; മോദി – പിണറായി പാലം വഴി ആര്യ എത്തിയില്ലെങ്കിൽ ബി.ജെ.പി വട്ടപൂജ്യം

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കുക എന്നത് എളുപ്പമാകില്ല. ഒരു സീറ്റ് പോലും നേടാതെ വീണ്ടും 'സംപൂജ്യം' എന്ന അവസ്ഥയിലേക്ക് ബി.ജെ.പി എത്തുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. 2016-ൽ നേമത്ത് നിന്ന് ഒ. രാജഗോപാൽ വിജയിച്ച ഒരൊറ്റ സംഭവം മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിൽ എടുത്ത് പറയാനുള്ളത്. എന്നാൽ, 2021-ൽ ഈ ചരിത്രവിജയം ആവർത്തിക്കാൻ അവർക്കായില്ല. ​നേമത്തെ 'ത്രികോണ രഹസ്യം' ​2021-ൽ നേമത്ത് ശക്തമായ ത്രികോണ മത്സരം

Kerala Politics News 1 Min Read

പൗരപ്രമുഖർക്ക് മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവർഷ വിരുന്ന് നാളെ; ഇത്തവണ ‘യൂസഫലിയുടെ’ ഹയാത്ത് റീജൻസിയിൽ; ചെലവ് 30 ലക്ഷം കടന്നേക്കും!

തിരുവനന്തപുരം: പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്രിസ്മസ്-പുതുവർഷ വിരുന്ന് ഡിസംബർ 16 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. സർക്കാരിൻ്റെ ഔദ്യോഗിക പദവിയിലെ അവസാനത്തെ ക്രിസ്മസ്-പുതുവർഷ വിരുന്ന് കെങ്കേമമാക്കാനാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഇത്തവണ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. വിരുന്നിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ​കഴിഞ്ഞ വർഷം (2024) തലസ്ഥാനത്തെ മസ്കറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. അന്ന് ഭക്ഷണത്തിനായി മാത്രം 16,08,195 രൂപയാണ് ചെലവഴിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍

Kerala Politics News 1 Min Read

Breaking News ധൂർത്ത് തുടരും! 10 കോടിയുടെ ​സാംസ്കാരിക കോൺഗ്രസ് ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഒടിയൻ ഡയറക്ടർ ശ്രീകുമാർ മേനോന്? ഇത് താൻഡാ പിണറായി സർക്കാർ

കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. 'ഒടിയൻ' സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന 'പുഷ്' എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. ​ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന 'ലാൽസലാം' എന്ന

Kerala Politics News 2 Min Read

പിണറായി സർക്കാർ ജനങ്ങൾ വെറുക്കുന്ന സർക്കാർ: തദ്ദേശ ഫലത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ചരിത്രപരമായ ഉജ്ജ്വല വിജയം നേടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 1995 മുതൽ 2025 വരെ നടന്ന ഏഴ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും മികച്ച വിജയമാണ് ഇത്തവണ യു.ഡി.എഫ് സ്വന്തമാക്കിയത്. ഈ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. ​വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും 'ടീം യു.ഡി.എഫിന്' സമർപ്പിച്ച സതീശൻ, എൽ.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുണ്ടായ ശക്തമായ

Kerala Politics News 1 Min Read

പിണറായിയുടെ കട്ടായം: ആലപ്പുഴയിൽ കണ്ണ് വയ്ക്കേണ്ട ! തോമസ് ഐസക്കിൻ്റെ ‘സീറ്റ് മോഹം’ പൊലിഞ്ഞു

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ ആലപ്പുഴ നിയമസഭാ സീറ്റ് മോഹം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശക്തമായ ഇടപെടലോടെ പാളി. സിറ്റിംഗ് എം.എൽ.എ പി.പി. ചിത്തരജ്ഞൻ തന്നെ ആലപ്പുഴയിൽ വീണ്ടും സ്ഥാനാർത്ഥിയാകും. ​ആലപ്പുഴയിൽ ചിത്തരജ്ഞന് പകരം തൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനായി തോമസ് ഐസക്ക് നടത്തിയ നീക്കങ്ങളാണ് ഇതോടെ തടസ്സപ്പെട്ടത്. മുതിർന്ന നേതാവ് എം.എ. ബേബി വഴിയായിരുന്നു ഐസക്കിൻ്റെ 'ഓപ്പറേഷൻ'. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കടുത്ത

Kerala Politics News 1 Min Read

“സംവാദമില്ല, ഉണ്ടയിട്ട് പിണറായി”: സതീശന്റെ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് ‘ഐസക്ക് ഓർമ’; അങ്കം ഉപേക്ഷിച്ച് മുങ്ങി!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ, പരസ്യ സംവാദത്തിനുള്ള വെല്ലുവിളിയിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ട് പോയത് ചർച്ചയാകുന്നു. ലൈഫ് മിഷൻ, കെ-റെയിൽ, കിഫ്ബി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മറുപടി തേടി സതീശനോട് ചോദ്യങ്ങൾ ഉന്നയിച്ച് പോർമുഖം തുറന്നത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, സതീശൻ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുകയും, ഇതേ വിഷയങ്ങളിൽ പരസ്യ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് തിരിച്ച് വെല്ലുവിളിക്കുകയും

Kerala Politics News 3 Min Read

പരസ്യ സംവാദത്തിന് ഞാൻ തയ്യാർ, സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം’ – മറുപടിയും മറു ചോദ്യവുമായി സതീശൻ | Pinarayi Vs Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എല്ലാ വിഷയങ്ങളിലും പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ​മുഖ്യമന്ത്രി ഉന്നയിച്ച ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, കിഫ്ബി, കെ-ഫോൺ, കെ-റെയിൽ, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള പത്ത്

Kerala Politics News 1 Min Read

പിണറായി സർക്കാർ വീഴരുത്! കൂട്ട പ്രാർത്ഥനയുമായി IAS വൃദ്ധർ: യു ഡി എഫ് വന്നാൽ കസേര കാണില്ലെന്ന് ഉറപ്പിച്ച് എബ്രഹാമും ജയകുമാറും അടക്കമുള്ള ഐ എ എസ് വയോധികർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാൻ വെറും നാല് മാസങ്ങൾ മാത്രം ശേഷിക്കെ, കസേര നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിരമിച്ചതിന് ശേഷവും സുപ്രധാന പദവികൾ വഹിക്കുന്ന മുതിർന്ന IAS ഉദ്യോഗസ്ഥർ. ഭരണം മാറി യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇവരുടെ കസേരകൾ തെറിക്കുമെന്നത് ഉറപ്പാണ്. നൂറാം വയസ്സിലും കസേര ഉപേക്ഷിക്കില്ല എന്ന് പറയുന്ന രീതിയിൽ സർവീസ് നീട്ടി വാങ്ങിയ ഇവർ മുഖ്യമന്ത്രിയുടെ ആശ്രിത വലയത്തിൽ ഇടം നേടിയവരാണ്. സർക്കാർ സർവീസിലെ ഉയർന്ന പദവികൾ വിരമിച്ച

Kerala Politics News 2 Min Read

​പിണറായി സർക്കാർ രാജ്യത്ത് ‘നമ്പർ 1’ ആയ 11 കാര്യങ്ങൾ: ഭഗവാൻ്റെ മുതല് മോഷണം മുതൽ ക്ഷാമബത്ത കുടിശിക വരെ -തദ്ദേശത്തിൽ ചർച്ചയാക്കി യു.ഡി.എഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കൈവരിച്ച നമ്പർ വൺ സ്ഥാനങ്ങൾ പ്രതിപക്ഷം പ്രചരണ വിഷയമാക്കി. 'ഒന്നാം സ്ഥാനങ്ങൾ' ചർച്ചയാക്കിയതിലൂടെ ഭരണ വിരുദ്ധ വികാരം ആളികത്തിക്കാൻ യു.ഡി.എഫിനായി. ഇത് തദ്ദേശ ഫലത്തിൽ വ്യക്തമായ മുൻതൂക്കം ലഭിക്കാൻ യു.ഡി എഫിനെ സഹായിക്കുമെന്നാണ് രാഷ്ട്രിയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ക്ഷാമബത്ത കുടിശിക മുതൽ വിലക്കയറ്റം, ദേശീയപാത നിർമ്മാണത്തിലെ തകരാറുകൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അമിത നിർമ്മാണച്ചെലവ് വരെ നീളുന്ന 10 പ്രധാന