Tag: Pinarayi Vijayan

Kerala Politics News 1 Min Read

ഓജസും തേജസും നഷ്ടപ്പെട്ട മുഖ്യമന്ത്രി! ഐ എ എസ് ഉദ്യോഗസ്ഥൻ്റെ കമൻ്റ്; ഐ എ എസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിട പറയൽ മൂഡിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും നിരാശയിലെന്ന് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിവാദവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ, പഴയ വീര്യം നഷ്ടപ്പെട്ട നിലയിലാണ് മുഖ്യമന്ത്രിയെ കാണപ്പെടുന്നതെന്ന് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. ​ഇന്ന് നടന്ന സെക്രട്ടറിതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മാറിയ ശരീരഭാഷ ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. "പെരുമാറ്റച്ചട്ടം ഒന്നര മാസത്തിനുള്ളിൽ വരും. കുറഞ്ഞ സമയം മാത്രമേ മുന്നിലുള്ളൂ. പ്രഖ്യാപിച്ച പദ്ധതികൾ എത്രയും

Kerala Politics News 1 Min Read

പിണറായിക്ക് വൻ പ്രഹരം! ചാനൽ ചർച്ചകളിൽ സി.പി.എമ്മിനായി വാദിച്ച റെജി ലൂക്കോസ് ബി.ജെ.പിയിൽ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇടത് ക്യാമ്പിനെ ഞെട്ടിച്ച് പ്രമുഖ ഇടതുപക്ഷ സഹയാത്രികൻ റെജി ലൂക്കോസ് ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും റെജി ലൂക്കോസ് പാർട്ടി അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ചാനൽ ചർച്ചകളിൽ പിണറായി സർക്കാരിനും സിപിഎമ്മിനും വേണ്ടി ശക്തമായ പ്രതിരോധം തീർത്തിരുന്ന വ്യക്തിയുടെ അപ്രതീക്ഷിത മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​വികസനത്തോടൊപ്പം, വർഗീയതയ്ക്ക് എതിരെയും: റെജി ലൂക്കോസ് ​ബി.ജെ.പിയുടെ വികസന നിലപാടുകൾ

Kerala Politics News 1 Min Read

​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. ​കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.

Kerala Politics News 1 Min Read

​4 ലക്ഷം ശമ്പളം, 2 ലക്ഷം പെൻഷൻ; നേതാവിനായി കാത്തുവെച്ച പി.എസ്.സി അംഗത്വം തുലാസിൽ! ഗോവിന്ദൻ കനിഞ്ഞില്ലെങ്കിൽ സ്വപ്നം പൊലിയും

തിരുവനന്തപുരം: മാസം 4.10 ലക്ഷം രൂപ ശമ്പളം, കൃത്യമായ ഇടവേളകളിൽ ക്ഷാമബത്തയും കുടിശ്ശികയും, വിരമിച്ചാൽ മാസം 2 ലക്ഷം രൂപ പെൻഷൻ, ഒപ്പം ആജീവനാന്ത കാലം സൗജന്യ ചികിത്സ. ഇത്രയും രാജകീയമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അംഗത്വം ലക്ഷ്യമിട്ട് കാത്തിരുന്ന സർവീസ് സംഘടനാ നേതാവ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ​സെക്രട്ടേറിയറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ ഉന്നത നേതാവായിരുന്ന ഇദ്ദേഹത്തിന്, വിരമിച്ചാലുടൻ പി.എസ്.സി അംഗത്വം നൽകാമെന്ന് പാർട്ടിയിലെയും

Kerala Politics News Sports 1 Min Read

അർജന്റീന തോറ്റത് സൗദിയോട് മാത്രം; എൽ.ഡി.എഫിന്റേത് ‘തുടർ പരാജയങ്ങൾ’: എം.എ ബേബിയുടെ ഉപമയിൽ പൊരുത്തക്കേടുകളുടെ ഘോഷയാത്ര

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയങ്ങളെ അർജന്റീനയുടെ ലോകകപ്പ് വിജയവുമായി ഉപമിച്ച് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി നടത്തിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റെങ്കിലും പിന്നീട് കപ്പുയർത്തിയ അർജന്റീനയുടെ ചരിത്രമാണ് എൽ.ഡി.എഫിന്റെ പരാജയങ്ങൾക്ക് ബേബി മറുമരുന്നായി അവതരിപ്പിച്ചത്. എന്നാൽ, കണക്കുകൾ പരിശോധിക്കുമ്പോൾ ഈ ഉപമ വസ്തുതകളുമായി ഒത്തുപോകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ​ബേബിയുടെ വാദം ഇങ്ങനെ: ​ലോകകപ്പിലെ ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ട അർജന്റീന

Kerala Politics News 1 Min Read

കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിൽ നടന്നേക്കും

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏകദേശ തീയതികളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നു. ഏപ്രിൽ രണ്ടാം വാരത്തോടെ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് മാസത്തിൽ അവസാനിക്കാനിരിക്കെ, ഏപ്രിൽ പകുതിയോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ​തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പും ഏപ്രിൽ ആദ്യ

Kerala Politics News 2 Min Read

പങ്കാളിത്ത പെൻഷൻ: തീരുമാനം നടപ്പിൽ വരുത്തി സ്റ്റാലിൻ; ഇരുട്ടിൽ തപ്പി പിണറായി !

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ വിഷയത്തിൽ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാതൃകയാകുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചുകൊണ്ട് വിപ്ലവകരമായ തീരുമാനമാണ് തമിഴ്‌നാട് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ അയൽസംസ്ഥാനം ജീവനക്കാരുടെ കണ്ണീരൊപ്പുമ്പോൾ, കേരളത്തിൽ ഇടതു സർക്കാർ സമിതി റിപ്പോർട്ടുകൾ പൂഴ്ത്തിവെച്ച് ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ​തമിഴ്‌നാട്ടിൽ ഇനി സുരക്ഷിത കാലം ​തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച പുതിയ തീരുമാനപ്രകാരം ജീവനക്കാർക്ക് വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ

Kerala Politics News 1 Min Read

‘കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാർ’: ആന്റണി രാജുവിനെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് വി.ഡി സതീശൻ

കട്ടപ്പന: തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ ആന്റണി രാജുവിനെ സംരക്ഷിക്കുന്നതിലൂടെ കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ച് പിണറായി വിജയൻ അദ്ദേഹത്തെ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. ​ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശിയെ രക്ഷിക്കാൻ വേണ്ടി അടിവസ്ത്രം വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു മുഖ്യമന്ത്രി

Kerala Politics News 1 Min Read

പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി! ആന്റണി രാജു പുറത്തേക്ക്, സെഞ്ച്വറി അടിക്കാൻ ഇറങ്ങിയ എൽഡിഎഫ് 97-ലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പിണറായി സർക്കാരിന് കനത്ത പ്രഹരം. വൻ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാകും. ഇതോടെ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ അംഗബലം വീണ്ടും കുറയുകയാണ്. ​അടിപതറി എൽ.ഡി.എഫ് 2021-ൽ 99 സീറ്റുകളുടെ കരുത്തുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് നില 100 ആക്കുമെന്നും

Kerala Politics News 1 Min Read

ആൻ്റണി രാജു ജയിലിലേക്ക്! നവകേരള ബസിൻ്റെ ശില്പിക്ക് 32 വർഷം പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ തിരിച്ചടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനും മുൻ ഗതാഗത മന്ത്രിയുമായ ആൻ്റണി രാജു ജയിലിലേക്ക്. നിയമപോരാട്ടങ്ങൾക്കൊടുവിൽ, 32 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറി കേസിലാണ് എം.എൽ.എയ്ക്ക് തിരിച്ചടിയുണ്ടാകുന്നത്. 2021 മുതൽ 2023 വരെ സംസ്ഥാനത്തെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന ആൻ്റണി രാജു, പിണറായി സർക്കാരിൻ്റെ രണ്ടാം ഊഴത്തിലെ പ്രമുഖ മുഖമായിരുന്നു. ​നവകേരള ബസിൻ്റെ ബുദ്ധികേന്ദ്രം രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട 'നവകേരള യാത്ര' ഒരു