Tag: Pinarayi Vijayan

Kerala Politics News 1 Min Read

അമ്മയുടെ വിയോഗത്തിൽ രമേശ് ചെന്നിത്തലയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ!

ആലപ്പുഴ: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട്ടെ വീട്ടിലെത്തി. മന്ത്രി സജി ചെറിയാന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ചെന്നിത്തലയുടെ വീട്ടിലെത്തിയത്. ​പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു കഴിഞ്ഞ ആഴ്ച അന്തരിച്ച എൻ. ദേവകിയമ്മ. ഇന്ന് രാവിലെയായിരുന്നു മരണാനന്തര

Kerala Politics News 1 Min Read

​’സഹോദരൻ’ ചതിച്ചു! പിഎം-ശ്രീയിൽ കേരളത്തിന്റെ നിലപാട് മാറ്റം; സ്റ്റാലിൻ ഖിന്നൻ, മമതയ്ക്ക് അൽഭുതമില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ പിഎം-ശ്രീ പദ്ധതി നടപ്പാക്കാനുള്ള കേരളത്തിന്റെ നീക്കത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഖിന്നൻ. 'സഹോദരൻ പിണറായി' എന്നാണ് സ്റ്റാലിൻ നിരന്തരം പിണറായിയെ വിശേഷിപ്പിക്കുന്നത്. സഹോദരൻ പിണറായി ബി.ജെ.പിക്ക് മുന്നിൽ നിരുപാധികം കീഴടങ്ങിയതിൽ സ്റ്റാലിന് കടുത്ത അതൃപ്തിയിലാണ്. ​ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള (NEP) എതിർപ്പ് മൂലം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പി.എം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇതേത്തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി

Kerala Politics News 1 Min Read

‘ഓപ്പറേഷൻ പിണറായി’ അണിയറയിൽ: പി.എം. ശ്രീ വെറും ടെസ്റ്റ് ഡോസ്! സിപിഐയുടെ സീറ്റുകളും പിടിച്ചെടുക്കും

തിരുവനന്തപുരം: ഇടതുമുന്നണിയിൽ 'വല്യേട്ടൻ' പിടിമുറുക്കുന്നു. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ ഇരുട്ടിൽ നിറുത്തിക്കൊണ്ട് പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി വലിയ രാഷ്ട്രീയ കലഹങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചെങ്കിലും സി.പി.എം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രമാദിത്വമാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും നിലനിൽക്കുന്നതെന്നാണ് വിലയിരുത്തൽ. ​തുടർഭരണം ലഭിച്ചതിൻ്റെ അഹന്തയിൽ തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് പിണറായി വിജയൻ്റെ പെരുമാറ്റം. സി.പി.എം

Kerala Politics News 1 Min Read

മുന്നണിയിൽ മുറിവേറ്റ് സിപിഐ: ‘പി.എം. ശ്രീ’യിൽ തകർന്നടിഞ്ഞ് കൂട്ടുത്തരവാദിത്തം; എന്ത് ചെയ്യണമെന്നറിയാതെ നേതൃത്വം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ഭാഗമായ പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാന സർക്കാരിൻ്റെ ഏകപക്ഷീയ നീക്കം ഇടതുമുന്നണിയിൽ വലിയ പൊട്ടിത്തെറിക്കും സിപിഐക്ക് കടുത്ത അപമാനത്തിനും ഇടയാക്കിയിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിയോജിപ്പ് അറിയിച്ചിട്ടും ചർച്ചയില്ലാതെ വിദ്യാഭ്യാസ വകുപ്പ് ധാരണാപത്രം ഒപ്പിട്ടത് മുന്നണി ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത അപമാനമായിട്ടാണ് സിപിഐ കാണുന്നത്. ​കടുത്ത

Kerala Politics News 1 Min Read

​ഭരണപക്ഷത്ത് വൻ പൊട്ടിത്തെറി: ‘സിപിഐക്ക് വിലയില്ല, CPM നയം മാറ്റിയെങ്കിൽ തുറന്നുപറയണം’ – വി.ഡി. സതീശൻ

കൊച്ചി: ബിജെപിക്ക് ഭരണമുന്നണിയിൽ വൻ സ്വാധിനം നിലനിൽക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായാണ് ബിനോയ് വിശ്വം സർക്കാരിനെ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയേയും സംഘ് പരിവാറിനേയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാർ ഈ തീരുമാനം എടുത്തതെന്ന് ആ സർക്കാരിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് പറയുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാണെന്നും സതീശൻ പറഞ്ഞു. ​ഘടകകക്ഷികളെ ഇരുട്ടിലാക്കിയെന്നും സിപിഐക്ക് ഒരു വിലയുമില്ലെന്നും

News 1 Min Read

ശബരിമല സ്വർണ്ണ തട്ടിപ്പ്: കള്ളി വെളിച്ചത്തായ ജാള്യതയില്‍ പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് സ്വർണം കടത്തിയെന്ന ആസൂത്രിത തട്ടിപ്പിൽ ദേവസ്വം ബോർഡിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും വാദങ്ങളെ പൂർണ്ണമായി തള്ളി ദേവസ്വം വിജിലൻസിന്റെ നിർണ്ണായക റിപ്പോർട്ട്. അറ്റകുറ്റപ്പണിയുടെ പേരിൽ സ്വർണ്ണപ്പാളികൾ കടത്തിക്കൊണ്ടുപോയത് ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെയല്ലെന്നും, അന്നത്തെ ദേവസ്വം ബോർഡ് അധികാരികളുടെ സമ്മർദ്ദമോ പ്രേരണയോ ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ സർക്കാരിനും ഇടതുമുന്നണിക്കും കനത്ത രാഷ്ട്രീയ തിരിച്ചടിയായി. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ