തിരുവനന്തപുരം: കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഉയരുമ്പോൾ ഭരണത്തുടർച്ചയ്ക്കായി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ ഒരുപക്ഷേ അത് ഡോ. കെ.എം. എബ്രഹാം ആയിരിക്കും. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയവും ഭരണവിരുദ്ധ വികാരവും വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ പിണറായി 3.0 എന്ന സ്വപ്നത്തിന് മങ്ങലേൽപ്പിക്കുമ്പോൾ, അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക മുഖ്യമന്ത്രിയുടെ ഈ 'വിശ്വസ്തനായിരിക്കും'. ആരാണ് ഡോ. കെ.എം.…
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, ഭരണവിരുദ്ധ വികാരം മറികടക്കാൻ വ്യാജ വാർത്താ നിർമ്മാണവുമായി എൽ.ഡി.എഫ് അനുകൂല സംഘം സജീവം. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മുന്നിൽ കാണുന്ന ഇടതുമുന്നണിയെ വെള്ളപൂശാൻ ഗുജറാത്തിലെ ഒരു ഏജൻസിയുടെ പേരിൽ ചമച്ച വ്യാജ സർവെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരക്കഥ തയ്യാറാക്കുന്നത് മന്ത്രിമന്ദിരങ്ങളിൽ ഇംഗ്ലീഷ് മാധ്യമത്തിൽ വ്യാജ വാർത്തകൾ പടച്ചുവിടുന്നതിൽ വിരുതനായ ഒരു ലേഖകനാണ് ഈ 'സർവെ'ക്ക് പിന്നിലെന്നാണ് സൂചന.…
ആലപ്പുഴ: സംസ്ഥാന ഭരണത്തുടർച്ചയെക്കുറിച്ച് ഇതുവരെ ഉറച്ച നിലപാടുകൾ സ്വീകരിച്ചിരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്റെ പ്രവചനങ്ങളിൽ മാറ്റം വരുത്തുന്നു. പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുമെന്ന് മുൻപ് ഉറപ്പിച്ചു പറഞ്ഞിരുന്ന അദ്ദേഹം, ഇപ്പോൾ അതിനെ കേവലം ഒരു "സാധ്യത" മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഒരു കാലാവസ്ഥാ നിരീക്ഷകന്റെ ജാഗ്രതയോടെ വെള്ളാപ്പള്ളി തന്റെ വാക്കുകൾ മാറ്റുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മാറുന്ന രാഷ്ട്രീയ കാറ്റ് കഴിഞ്ഞ കുറച്ചു കാലങ്ങളായി…
തിരുവനന്തപുരം: കേരളത്തിൽ ചുവപ്പ് പടയ്ക്ക് കാലിടറുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതായി റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണ കൊള്ള ഉയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിൽ ഭരണപക്ഷത്തിന്റെ മുഖം വികൃതമായപ്പോൾ, കേന്ദ്ര ബി.ജെ.പിയുമായുള്ള 'സി.പി.എം ഒത്തുകളി' പുറത്തായത് ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. മുൻപ് എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന പ്രബല ജനവിഭാഗങ്ങൾ പാർട്ടിയുമായി പൂർണ്ണമായും അകന്നതായാണ് സൂചനകൾ. വടക്കും മധ്യകേരളവും കൈവിടുന്നു; തിരുവനന്തപുരത്തും ആശങ്ക വടക്കൻ -…
തിരുവനന്തപുരം: രാഷ്ട്രീയ വേദികളിലെ വാക്പോരുകൾക്കപ്പുറം, ബൈബിൾ വിജ്ഞാനത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന മുന്നേറ്റം സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന ഒരു ചോദ്യം പാർട്ടിക്കുള്ളിലെ ആശങ്കയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു: "ബൈബിൾ അറിയാവുന്ന ആരും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?" സെക്രട്ടറിയേറ്റിലെ ഒരു മുതിർന്ന അംഗം ഉന്നയിച്ച ഈ ചോദ്യത്തിന് മുന്നിൽ ക്രൈസ്തവ പശ്ചാത്തലമുള്ള പല നേതാക്കളും മറുപടിയില്ലാതെ മുഖം കുനിച്ചു.…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാരിന്റെ ധൂർത്തിന് അറുതിയില്ല. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഹോർഡിംഗുകൾ സ്ഥാപിക്കാൻ സർക്കാർ ചിലവാക്കുന്നത് 15 കോടി രൂപ. ധൂർത്തിന്റെ കണക്കുകൾ ഇങ്ങനെ: തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള 248 പ്രീമിയം ലൊക്കേഷനുകളിലാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഹോർഡിംഗുകൾ പ്രത്യക്ഷപ്പെടുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ പരസ്യ മാമാങ്കത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന…
തിരുവനന്തപുരം: നേമത്തെ ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചത് നിയമസഭയിൽ ആവേശത്തോടെ സംസാരിക്കുന്ന വി. ശിവൻകുട്ടിയാണെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ ബിജെപിയുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കി അവരെ പരാജയത്തിലേക്ക് തള്ളിയിട്ടത് 'കണ്ണോത്ത് കരുണാകരന്റെ മകൻ' കെ. മുരളീധരന്റെ വരവായിരുന്നു. വോട്ട് വിഹിതത്തിലെ ഞെട്ടിക്കുന്ന വ്യത്യാസം 2016-ലെയും 2021-ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ ശിവൻകുട്ടിയുടെ ജനപ്രീതിയിൽ ഇടിവാണ് സംഭവിച്ചതെന്ന് വ്യക്തമാകും: അതായത് അഞ്ച് വർഷത്തിന് ശേഷം ശിവൻകുട്ടിക്ക് 3,305…
തിരുവനന്തപുരം: രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും പുകഴ്ത്തുന്നതിൽ എന്നും മുൻപന്തിയിലുള്ള പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ പുതിയ നിലപാട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. "ആര് വന്നാലും ആശംസ നേരും, എന്നാൽ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ്" എന്ന യൂസഫലിയുടെ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഡിസംബർ ആദ്യവാരം ദുബായിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട്, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് യൂസഫലി പ്രവചിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ വന്ന തദ്ദേശ സ്വയംഭരണ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത് വെറുമൊരു മാറ്റമല്ല, മറിച്ച് ഭരണകൂടങ്ങളെ പിഴുതെറിയുന്ന കൊടുങ്കാറ്റാണെന്ന മുന്നറിയിപ്പുമായി മുതിർന്ന മാധ്യമപ്രവർത്തകനും മുൻ യു.എൻ ഉദ്യോഗസ്ഥനുമായ പ്രമോദ് കുമാർ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ അപ്രതീക്ഷിത പിന്മാറ്റവും, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ രാഷ്ട്രീയ മുന്നേറ്റവും ഇഴകീറി പരിശോധിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്. സുകുമാരൻ നായരുടെ പിന്മാറ്റം: ഭയമോ തന്ത്രമോ? തോൽക്കാൻ പോകുന്നവർക്ക് വേണ്ടി വർഗീയ വിഷം വിതറുന്നവരുമായി കൂട്ടുകൂടുന്നത് മണ്ടത്തരമാണെന്ന്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ യുഗം അവസാനത്തോടടുക്കുന്നു എന്ന തിരിച്ചറിവ് സമുദായ നേതാക്കളെ അസ്വസ്ഥരാക്കുന്നു. അഴിമതിയും ധൂർത്തും ഭരണവിരുദ്ധ വികാരവും പിണറായി സർക്കാരിന്റെ അടിത്തറ ഇളക്കിയതോടെ, അടുത്ത ഊഴം യു.ഡി.എഫിനാണെന്ന് ഉറപ്പിച്ചാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നീക്കങ്ങൾ സജീവമാക്കുന്നത്. എന്നാൽ ഇത്തവണ ഇവരുടെ ലക്ഷ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. സതീശൻ വഴങ്ങില്ലെന്ന തിരിച്ചറിവ് യു.ഡി.എഫ്…
Sign in to your account