Tag: LDF

Kerala Politics News 1 Min Read

അന്ന് കിണറ്റിലിറക്കിയത് ഞാൻ, പച്ചപ്പൊട്ടനായത് കൊണ്ട് ഇറങ്ങി!’; നികേഷ് കുമാറിനെ പരിഹസിച്ച് കെ.എം ഷാജി

കണ്ണൂർ: 2016-ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാർ വോട്ട് ചോദിക്കുന്നതിനിടെ കിണറ്റിലിറങ്ങിയ സംഭവം. വർഷങ്ങൾക്കിപ്പുറം ആ സംഭവത്തിന് പിന്നിലെ 'ബുദ്ധി' തന്റേതായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. വോട്ട് ചോദിക്കാൻ കിണറ്റിലിറങ്ങിയ നികേഷ് കുമാറിനെ പരിഹസിച്ചുകൊണ്ടാണ് ഷാജിയുടെ വെളിപ്പെടുത്തൽ. ​സംഭവത്തെക്കുറിച്ച് ഷാജി പറയുന്നത് ഇങ്ങനെ: ​അന്ന് അഴീക്കോട് മണ്ഡലത്തിൽ മോണിങ്…

Kerala Politics News 1 Min Read

വട്ടിയൂർക്കാവിൽ വെള്ളാപ്പള്ളി-സുകുമാരൻ നായർ ഐക്യത്തിൽ വി.കെ. പ്രശാന്തിന് പ്രതീക്ഷ; കഴക്കൂട്ടം മോഹം ഉപേക്ഷിച്ചു?

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം വീണ്ടും രാഷ്ട്രീയ കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമാകുന്നു. മണ്ഡലത്തിലെ നിലവിലെ എം.എൽ.എ വി.കെ. പ്രശാന്ത് ഇത്തവണ സമുദായ നേതാക്കളുടെ പിന്തുണയിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിലുള്ള പുതിയ ഐക്യനീക്കം വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് പ്രശാന്ത് ക്യാമ്പ്. ​കഴക്കൂട്ടം മോഹം ഉപേക്ഷിക്കാൻ കാരണം? ​യഥാർത്ഥത്തിൽ തോൽവി ഭയന്ന് സുരക്ഷിത…

Kerala Politics News 2 Min Read

അടുത്ത മുഖ്യമന്ത്രി; പിണറായിയെ പിന്തള്ളി സതീശൻ്റെ കുതിപ്പ്; തരൂരിനും പിന്നിൽ ആറാം സ്ഥാനത്ത് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയല്ല, മറിച്ച് ഭരണമാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി എൻഡിടിവി - വോട്ട് വൈബ് ഇന്ത്യ (NDTV Vote Vibe India) സർവ്വേ ഫലം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സതീശന്റെ കുതിപ്പ്. ​മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ തരംഗം ​മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ നേതാവ് ആര് എന്ന ചോദ്യത്തിന്…

Kerala Politics News 2 Min Read

ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു! 2021 ൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സുകുമാരൻ നായരുടെ സ്പാർക്ക്; അതോടെ ഭരണം പ്രതീക്ഷിച്ച യു ഡി എഫിൻ്റെ കഥ കഴിഞ്ഞു

​കോട്ടയം: "തിരഞ്ഞെടുപ്പിന് 24 മണിക്കൂർ മുൻപ് ഒരു സ്പാർക്ക് മതി ഇലക്ഷന്റെ ട്രെൻഡ് മാറാൻ" - എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായ സ്വന്തം പ്രസ്താവനയെ പരോക്ഷമായി ശരിവെക്കുന്നതാണ് സുകുമാരൻ നായരുടെ പുതിയ വെളിപ്പെടുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ​വിശ്വാസികളുടെ പ്രതിഷേധവും തിരിച്ചടിച്ച പ്രസ്താവനയും ​2021 ഏപ്രിൽ 6-ന് വോട്ട്…

Kerala Politics News 2 Min Read

വെള്ളാപ്പള്ളിയും സുകുമാരൻ നായരും ആരെ പിന്തുണച്ചാലും അവർ തോൽക്കും! പിണറായിയുടെ കഷ്ടകാലം തുടരും..

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. വർഷങ്ങളായി ഇടഞ്ഞുനിന്നിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണ പിണറായിക്കാണ്. ഫലത്തിൽ സുകുമാരൻ നായരുടെ പിന്തുണയും പിണറായിക്ക് എന്ന് വ്യക്തം. മാറുന്ന നിലപാടുകൾ; 2021-ൽ നിന്ന് 2026-ലേക്ക് ​2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ…

Kerala Politics News 2 Min Read

​ജോസ് മോനേ, ഞങ്ങളെ വിട്ടുപോകരുത്! കെ.എം. മാണി സ്മാരകത്തിന് വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് പിണറായി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​"ജോസ്…

Kerala Politics News 2 Min Read

​കൊട്ടാരക്കരയുടെ ‘ജനകീയ റാണി’ ഇനി കൈപ്പത്തിക്കൊപ്പം; ഐഷാ പോറ്റി കോൺഗ്രസിൽ; സതീശൻ്റെ മാസ്റ്റർ സ്ട്രോക്കിൽ പരാജയഭീതിയിൽ ബാലഗോപാൽ!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ​സതീശൻ്റെ 'മാസ്റ്റർ സ്ട്രോക്ക്' ​ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ…

Kerala Politics News 1 Min Read

പുതുക്കാട് പഞ്ചായത്ത് : 4 ബി.ജെ.പി അംഗങ്ങളുടെ വോട്ട് എൽ.ഡി.എഫിന് , എന്നിട്ടും തോറ്റു; അന്തർധാര മറനീക്കി പുറത്ത് വന്നെന്ന് കെ.ജെ. ജോജു

പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിനി ബിജു വിജയിച്ചു. എന്നാൽ, എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത് പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ​വനിതാ സംവരണ വിഭാഗത്തിൽ നടന്ന മത്സരത്തിൽ യുഡിഎഫിലെ ലിനി ബിജു 9 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ നേതാവ് സുനന്ദ…

Kerala Politics News 1 Min Read

പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി! ആന്റണി രാജു പുറത്തേക്ക്, സെഞ്ച്വറി അടിക്കാൻ ഇറങ്ങിയ എൽഡിഎഫ് 97-ലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പിണറായി സർക്കാരിന് കനത്ത പ്രഹരം. വൻ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാകും. ഇതോടെ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ അംഗബലം വീണ്ടും കുറയുകയാണ്. ​അടിപതറി എൽ.ഡി.എഫ് 2021-ൽ 99 സീറ്റുകളുടെ കരുത്തുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് നില 100 ആക്കുമെന്നും…

Kerala Politics News 1 Min Read

“മാണിയുടെ കാലം കഴിഞ്ഞാൽ കേരള കോൺഗ്രസ് ഇല്ലാതാകും”-ബാബു പോളിൻ്റെ പ്രവചനം സത്യമാകുന്നു

​കോട്ടയം: "മാണിയുടെ കാലം കഴിഞ്ഞാൽ കേരള കോൺഗ്രസ് ഇല്ലാതാകും" - അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനും ചിന്തകനുമായിരുന്ന ഡി. ബാബുപോൾ വർഷങ്ങൾക്ക് മുൻപ് ഒരു ലേഖനത്തിൽ കുറിച്ച ഈ വരികൾ കേരള രാഷ്ട്രീയത്തിൽ ഇന്ന് അന്വർത്ഥമാവുകയാണ്. മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ചാണക്യനായിരുന്ന കെ.എം. മാണിയുടെ വിയോഗത്തിന് ശേഷം കേരള കോൺഗ്രസ് (എം) നേരിടുന്ന കനത്ത തകർച്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ​കോട്ടയത്തെ 'രാജാക്കന്മാർ' ഇന്ന് നിരായുധർ ഒരുകാലത്ത് കോട്ടയം ജില്ലയും മധ്യതിരുവിതാംകൂറും മാണിയുടെയും കേരള…