Tag: LDF

Kerala Politics News 1 Min Read

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്: കാത്തിരിപ്പിന് വിരാമം, സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനത്തുടനീളം പെരുമാറ്റച്ചട്ടം നിലവിൽ വരും. ​തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നവംബർ 5-ന് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ അപ്രതീക്ഷിതമായി നീണ്ടു പോകുകയായിരുന്നു. ​തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയെങ്കിലും പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണങ്ങളിലും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന…

Kerala Politics News 1 Min Read

തിരുവനന്തപുരം അടക്കമുള്ള കോർപ്പറേഷനുകളോട് കെ.എൻ. ബാലഗോപാലിൻ്റെ അവഗണന; അനുവദിച്ചത് വെറും152 കോടി, കുടിശിക 893.57 കോടി!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള ധനവകുപ്പിന്റെ അവഗണന വലിയ രാഷ്ട്രീയ ചർച്ചയായി മാറുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വകുപ്പ് കോർപ്പറേഷനുകൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ കടുത്ത കുറവ് വരുത്തിയത്. ​14% മാത്രം അനുവദിച്ചു സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾക്കായി ഇത്തവണ സംസ്ഥാന ബജറ്റിൽ 1045.57 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ, സാമ്പത്തിക വർഷം തുടങ്ങി ഒമ്പതാം മാസം (നവംബർ) കടന്നുപോകുമ്പോൾ, ധനവകുപ്പ്…

Kerala Politics News 1 Min Read

പിഎം ശ്രീയിൽ ഭിന്നത രൂക്ഷം: സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും; മുഖ്യമന്ത്രിയുടെ അനുനയ നീക്കം തള്ളി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫിലെ (LDF) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി (Pinarayi Vijayan) സിപിഐ (CPI) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (Binoy Viswam) നടത്തിയ ചർച്ചയ്ക്കു ശേഷവും സമവായമായില്ല. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ​മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും (CPM) അനുനയ ശ്രമങ്ങൾ തള്ളിക്കൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ആലപ്പുഴയിൽ വെച്ചാണ്…

Kerala Politics News 1 Min Read

​’തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കും’: ആര്യാ രാജേന്ദ്രനും ടി.എൻ സീമയും പരിഗണനയിൽ; ആന്റണി രാജുവിന് തിരിച്ചടി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുത്ത് സി.പി.എം. ഇതിന്റെ ഭാഗമായി നിലവിൽ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ കൈവശമുള്ള തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കും. നിലവിലെ എം.എൽ.എ ആൻ്റണി രാജുവിന് കേസുമായി ബന്ധപ്പെട്ട് നേരിടുന്ന തിരിച്ചടിയാണ് സീറ്റ് ഏറ്റെടുക്കാനുള്ള പ്രധാന കാരണം. ​തിരുവനന്തപുരത്ത് സി.പി.എമ്മിൻ്റെ മുതിർന്ന വനിതാ നേതാവ് ടി.എൻ സീമ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പാർട്ടി സെക്രട്ടറി…

Kerala Politics News 1 Min Read

​’സഹോദരൻ’ ചതിച്ചു! പിഎം-ശ്രീയിൽ കേരളത്തിന്റെ നിലപാട് മാറ്റം; സ്റ്റാലിൻ ഖിന്നൻ, മമതയ്ക്ക് അൽഭുതമില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ പിഎം-ശ്രീ പദ്ധതി നടപ്പാക്കാനുള്ള കേരളത്തിന്റെ നീക്കത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഖിന്നൻ. 'സഹോദരൻ പിണറായി' എന്നാണ് സ്റ്റാലിൻ നിരന്തരം പിണറായിയെ വിശേഷിപ്പിക്കുന്നത്. സഹോദരൻ പിണറായി ബി.ജെ.പിക്ക് മുന്നിൽ നിരുപാധികം കീഴടങ്ങിയതിൽ സ്റ്റാലിന് കടുത്ത അതൃപ്തിയിലാണ്. ​ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള (NEP) എതിർപ്പ് മൂലം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പി.എം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇതേത്തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി…

Kerala Politics News 1 Min Read

‘ഓപ്പറേഷൻ പിണറായി’ അണിയറയിൽ: പി.എം. ശ്രീ വെറും ടെസ്റ്റ് ഡോസ്! സിപിഐയുടെ സീറ്റുകളും പിടിച്ചെടുക്കും

തിരുവനന്തപുരം: ഇടതുമുന്നണിയിൽ 'വല്യേട്ടൻ' പിടിമുറുക്കുന്നു. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ ഇരുട്ടിൽ നിറുത്തിക്കൊണ്ട് പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി വലിയ രാഷ്ട്രീയ കലഹങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചെങ്കിലും സി.പി.എം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രമാദിത്വമാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും നിലനിൽക്കുന്നതെന്നാണ് വിലയിരുത്തൽ. ​തുടർഭരണം ലഭിച്ചതിൻ്റെ അഹന്തയിൽ തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് പിണറായി വിജയൻ്റെ പെരുമാറ്റം. സി.പി.എം…

Kerala Politics News 1 Min Read

പി.എം. ശ്രീ: ‘എന്ത് ഗവൺമെന്റാണിത്? എൽഡിഎഫ് ഇങ്ങനെ ആയിക്കൂടാ’ – ബിനോയ് വിശ്വം രൂക്ഷവിമർശനത്തിൽ

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതിരൂക്ഷമായ വിമർശനവുമായി രംഗത്ത്. എൽഡിഎഫിൽ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും, പദ്ധതിയിൽ ഒപ്പിട്ട ഉടൻ ആദ്യം പിന്തുണ നൽകിയത് ബിജെപിയും എബിവിപിയും ആർഎസ്എസുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒപ്പിട്ടതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാണ്,' ബിനോയ് വിശ്വം ആരോപിച്ചു. ​ഗൗരവമേറിയ വിഷയത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുമ്പോൾ ഘടകകക്ഷികളെ അറിയിക്കാത്തതിൻ്റെ യുക്തി…

Kerala Politics News 1 Min Read

​ഭരണപക്ഷത്ത് വൻ പൊട്ടിത്തെറി: ‘സിപിഐക്ക് വിലയില്ല, CPM നയം മാറ്റിയെങ്കിൽ തുറന്നുപറയണം’ – വി.ഡി. സതീശൻ

കൊച്ചി: ബിജെപിക്ക് ഭരണമുന്നണിയിൽ വൻ സ്വാധിനം നിലനിൽക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായാണ് ബിനോയ് വിശ്വം സർക്കാരിനെ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയേയും സംഘ് പരിവാറിനേയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാർ ഈ തീരുമാനം എടുത്തതെന്ന് ആ സർക്കാരിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് പറയുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാണെന്നും സതീശൻ പറഞ്ഞു. ​ഘടകകക്ഷികളെ ഇരുട്ടിലാക്കിയെന്നും സിപിഐക്ക് ഒരു വിലയുമില്ലെന്നും…

Kerala Politics 2 Min Read

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങിയെത്തുമോയെന്ന അഭ്യൂഹങ്ങൾക്കിടെ, പാർട്ടിയെ തിരികെ സ്വാഗതം ചെയ്തുകൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ സമവാക്യങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് (എം) എൽഡിഎഫിലെ അവിഭാജ്യ ഘടകമാണെന്നും മുന്നണി മാറ്റം…