Tag: LDF

Kerala Politics News 1 Min Read

‘പിണറായി 3’, പേടിച്ച് ജനങ്ങൾ; 2025-ൽ കേരളം ഏറ്റവുമധികം ഭയന്ന വാക്ക്

തിരുവനന്തപുരം: 2025 അവസാനിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും എന്നാൽ ജനങ്ങളെ ഭയപ്പെടുത്തിയതുമായ ഒരു വാക്കാണ് "പിണറായി 3". 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമെന്ന എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ വാക്ക് ഉയർന്നുവന്നത്. എന്നാൽ, വിപരീത ഫലമാണ് ഇത് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്. ​പ്രചാരണം തുടങ്ങിയത് ഇങ്ങനെ ​ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കേഡർമാരുടെ ആത്മവീര്യം വീണ്ടെടുക്കാനാണ് പിണറായിയുടെ സോഷ്യൽ മീഡിയ…

Kerala Politics News 1 Min Read

2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ ജനുവരിയിലേക്ക് മാറ്റി; ജൂണിൽ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പിണറായി

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനിടയിൽ എടുത്തുപറയാൻ ഒരു വികസനനേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ പ്രിയപ്പെട്ട പദ്ധതിയായ 'ലോക കേരള സഭ' നേരത്തെയാക്കാൻ ഒരുങ്ങുന്നു. സാധാരണ ഗതിയിൽ 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ, അഞ്ച് മാസം മുൻപേ അതായത് 2026 ജനുവരി 29 മുതൽ 31 വരെ നടത്താനാണ് സർക്കാർ തീരുമാനം. ​മുഖ്യമന്ത്രിയുടെ സ്വന്തം 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക കേരള സഭ, തന്റെ കാലാവധി…

Kerala Politics News 2 Min Read

2026-ലും ബി.ജെ.പി ‘സീറോ’ !നേമത്ത് ആര്യ വന്നാൽ ബി.ജെ.പി രക്ഷപ്പെടും; മോദി – പിണറായി പാലം വഴി ആര്യ എത്തിയില്ലെങ്കിൽ ബി.ജെ.പി വട്ടപൂജ്യം

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കുക എന്നത് എളുപ്പമാകില്ല. ഒരു സീറ്റ് പോലും നേടാതെ വീണ്ടും 'സംപൂജ്യം' എന്ന അവസ്ഥയിലേക്ക് ബി.ജെ.പി എത്തുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. 2016-ൽ നേമത്ത് നിന്ന് ഒ. രാജഗോപാൽ വിജയിച്ച ഒരൊറ്റ സംഭവം മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിൽ എടുത്ത് പറയാനുള്ളത്. എന്നാൽ, 2021-ൽ ഈ ചരിത്രവിജയം ആവർത്തിക്കാൻ അവർക്കായില്ല. ​നേമത്തെ 'ത്രികോണ രഹസ്യം' ​2021-ൽ നേമത്ത് ശക്തമായ ത്രികോണ മത്സരം…

Kerala Politics News 1 Min Read

Breaking News ധൂർത്ത് തുടരും! 10 കോടിയുടെ ​സാംസ്കാരിക കോൺഗ്രസ് ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഒടിയൻ ഡയറക്ടർ ശ്രീകുമാർ മേനോന്? ഇത് താൻഡാ പിണറായി സർക്കാർ

കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. 'ഒടിയൻ' സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന 'പുഷ്' എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. ​ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന 'ലാൽസലാം' എന്ന…

Kerala Politics News 2 Min Read

പിണറായി സർക്കാർ ജനങ്ങൾ വെറുക്കുന്ന സർക്കാർ: തദ്ദേശ ഫലത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ചരിത്രപരമായ ഉജ്ജ്വല വിജയം നേടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 1995 മുതൽ 2025 വരെ നടന്ന ഏഴ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും മികച്ച വിജയമാണ് ഇത്തവണ യു.ഡി.എഫ് സ്വന്തമാക്കിയത്. ഈ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. ​വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും 'ടീം യു.ഡി.എഫിന്' സമർപ്പിച്ച സതീശൻ, എൽ.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുണ്ടായ ശക്തമായ…

Kerala Politics News 1 Min Read

​‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവം’; തിരുവനന്തപുരം കോർപ്പറേഷൻ തോൽവിക്ക് പിന്നിൽ ആര്യ രാജേന്ദ്രന്റെ ധിക്കാരമെന്ന് ഗായത്രി ബാബു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപണവുമായി സി.പി.എം കൗൺസിൽ അംഗം ഗായത്രി ബാബു. ‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവമാണ്’ തോൽവിക്ക് വഴിവെച്ചതെന്നും, മുൻ മേയർ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ​കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗായത്രി ബാബു ആരോപിക്കുന്നു. അടിസ്ഥാനപരമായ…

Kerala Politics News 1 Min Read

പിണറായിയുടെ കട്ടായം: ആലപ്പുഴയിൽ കണ്ണ് വയ്ക്കേണ്ട ! തോമസ് ഐസക്കിൻ്റെ ‘സീറ്റ് മോഹം’ പൊലിഞ്ഞു

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ ആലപ്പുഴ നിയമസഭാ സീറ്റ് മോഹം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശക്തമായ ഇടപെടലോടെ പാളി. സിറ്റിംഗ് എം.എൽ.എ പി.പി. ചിത്തരജ്ഞൻ തന്നെ ആലപ്പുഴയിൽ വീണ്ടും സ്ഥാനാർത്ഥിയാകും. ​ആലപ്പുഴയിൽ ചിത്തരജ്ഞന് പകരം തൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനായി തോമസ് ഐസക്ക് നടത്തിയ നീക്കങ്ങളാണ് ഇതോടെ തടസ്സപ്പെട്ടത്. മുതിർന്ന നേതാവ് എം.എ. ബേബി വഴിയായിരുന്നു ഐസക്കിൻ്റെ 'ഓപ്പറേഷൻ'. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കടുത്ത…

Kerala Politics News 1 Min Read

തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിൽ പരസ്യ പ്രചാരണം അവസാനിച്ചു; ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

തിരുവനന്തപുരം:രാഷ്ട്രീയാവേശം അലതല്ലിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. തലസ്ഥാനമടക്കം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് നാളെ (ഡിസംബർ 9) പോളിംഗ് ബൂത്തിലെത്തുക. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ സ്ഥാനാർഥികളും മുന്നണി നേതാക്കളും വീടുകൾ കയറിയിറങ്ങുകയാണ്. ​ആദ്യ ഘട്ടത്തിൽ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളും…

Kerala Politics News 2 Min Read

​പിണറായി സർക്കാർ രാജ്യത്ത് ‘നമ്പർ 1’ ആയ 11 കാര്യങ്ങൾ: ഭഗവാൻ്റെ മുതല് മോഷണം മുതൽ ക്ഷാമബത്ത കുടിശിക വരെ -തദ്ദേശത്തിൽ ചർച്ചയാക്കി യു.ഡി.എഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കൈവരിച്ച നമ്പർ വൺ സ്ഥാനങ്ങൾ പ്രതിപക്ഷം പ്രചരണ വിഷയമാക്കി. 'ഒന്നാം സ്ഥാനങ്ങൾ' ചർച്ചയാക്കിയതിലൂടെ ഭരണ വിരുദ്ധ വികാരം ആളികത്തിക്കാൻ യു.ഡി.എഫിനായി. ഇത് തദ്ദേശ ഫലത്തിൽ വ്യക്തമായ മുൻതൂക്കം ലഭിക്കാൻ യു.ഡി എഫിനെ സഹായിക്കുമെന്നാണ് രാഷ്ട്രിയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ക്ഷാമബത്ത കുടിശിക മുതൽ വിലക്കയറ്റം, ദേശീയപാത നിർമ്മാണത്തിലെ തകരാറുകൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അമിത നിർമ്മാണച്ചെലവ് വരെ നീളുന്ന 10 പ്രധാന…

Kerala Politics News 1 Min Read

തദ്ദേശത്തിലും അജണ്ട നിശ്ചയിച്ച് സതീശൻ ! മാങ്കൂട്ടത്തെ പുറത്താക്കിയതോടെ പിണറായി അജണ്ട പൊളിഞ്ഞു; തദ്ദേശം ഉറപ്പിച്ചു, 2026 ലെ കേരള ഭരണത്തിലേക്ക് സതീശനും സംഘവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിൽ അജണ്ട നിശ്ചയിക്കുന്നവർ വിജയിക്കുന്നു എന്ന തന്ത്രം തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിക്കുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അജണ്ട നിർണ്ണയിച്ചത് യു.ഡി.എഫ്. ആയിരുന്നു. അതിന്റെ പിന്നാലെ പോകാനായിരുന്നു എൽ.ഡി.എഫിന്റെ വിധി. ​യു.ഡി.എഫ്. ആധിപത്യം കണക്കുകളിൽ: ​2021-ന് ശേഷം നടന്ന 27 തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ 25-ലും യു.ഡി.എഫ്. വിജയിച്ചത് കൃത്യമായ അജണ്ട നിശ്ചയിച്ചതിന്റെ ബലത്തിലാണ്. ഒമ്പതിനും പതിനൊന്നിനും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും…