തിരുവനന്തപുരം: 2025 അവസാനിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും എന്നാൽ ജനങ്ങളെ ഭയപ്പെടുത്തിയതുമായ ഒരു വാക്കാണ് "പിണറായി 3". 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമെന്ന എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ വാക്ക് ഉയർന്നുവന്നത്. എന്നാൽ, വിപരീത ഫലമാണ് ഇത് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്. പ്രചാരണം തുടങ്ങിയത് ഇങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കേഡർമാരുടെ ആത്മവീര്യം വീണ്ടെടുക്കാനാണ് പിണറായിയുടെ സോഷ്യൽ മീഡിയ…
തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനിടയിൽ എടുത്തുപറയാൻ ഒരു വികസനനേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ പ്രിയപ്പെട്ട പദ്ധതിയായ 'ലോക കേരള സഭ' നേരത്തെയാക്കാൻ ഒരുങ്ങുന്നു. സാധാരണ ഗതിയിൽ 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ, അഞ്ച് മാസം മുൻപേ അതായത് 2026 ജനുവരി 29 മുതൽ 31 വരെ നടത്താനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ സ്വന്തം 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക കേരള സഭ, തന്റെ കാലാവധി…
തിരുവനന്തപുരം: പ്രവാസ ലോകത്തെ സാധാരണക്കാർക്ക് എന്ത് ഗുണമെന്ന് ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന 'ലോക കേരള സഭ'യുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു. ജനുവരി 29, 30, 31 തീയതികളിൽ ആണ് ലോക കേരള സഭ. 29 ന് നിശാഗന്ധിയിലാണ് ഉദ്ഘാടനം . 30,31 തീയതികളിൽ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളന പരിപാടികൾ നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണിത് എന്ന പ്രത്യേകതയുമുണ്ട്. ബജറ്റ് സമ്മേളനത്തിന് അവധി;…
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. പി.എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിൽ ഗവർണറുമായി നടത്തിയ ഒത്തുതീർപ്പാണ് വിമർശനത്തിന് കാരണമായത്. വിസി നിയമനത്തിലെ ഒത്തുതീർപ്പ് പിണറായി പറയുമ്പോൾ മാത്രമാണ് പാർട്ടി അറിയുന്നത്. പാർട്ടിയെ ഇരുട്ടിൽ നിറുത്തിയാണ് പി.എം ശ്രീ പോലെ വി.സി നിയമനത്തിലും പിണറായി ഒത്തു തീർപ്പ് ഉണ്ടാക്കിയത്. പിണറായി വിജയനെ പിന്തുണച്ചത് മരുമകൻ കൂടിയായ പി.എ. മുഹമ്മദ് റിയാസ് മാത്രം. തുറന്നടിച്ച് 'ത്രിമൂർത്തികൾ' പാർട്ടിയിലെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും തണുപ്പിക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഏറെ നാളായി കാത്തിരിക്കുന്ന ശമ്പള-പെൻഷൻ പരിഷ്കരണത്തിനായി പ്രത്യേക 'ശമ്പള കമ്മിറ്റി' രൂപീകരിക്കാൻ തീരുമാനമായി. പതിവ് ശമ്പള കമ്മീഷന് പകരം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ തലവനായ സമിതിയാകും പരിഷ്കരണത്തിന് മേൽനോട്ടം വഹിക്കുക. ഇതുസംബന്ധിച്ച ഫയൽ ധനമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക ഉത്തരവിറങ്ങും. കുടിശികയിൽ ‘പാര’ വെച്ച്…
പത്തനംതിട്ട: ഭക്തിഗാനങ്ങൾ പാരഡിയായി ഇറക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിശ്വാസത്തോടും ആചാരത്തോടും പാർട്ടി കാട്ടുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2006-ലെ 'സത്യപ്രതിജ്ഞാ' ശാസന മറന്നോ? ഇതേ രാജു ഏബ്രഹാം നിയമസഭാംഗമായിരുന്ന 2006-ലാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ എം.എം മോനായി, ഐഷാ പോറ്റി എന്നീ പാർട്ടി അംഗങ്ങളെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വികാരം ഉയരുന്നതിനിടെ, അദ്ദേഹത്തെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പൗരപ്രമുഖർക്കായി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പ്രധാന ആകർഷണമായി വെള്ളാപ്പള്ളി മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിന് കാരണം വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി അമിതമായി ചേർത്തുനിർത്തുന്നതാണെന്ന നരേറ്റീവ് സി.പി.എമ്മിലെ ഒരു വിഭാഗം സജീവമാക്കിയിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെ പാടെ തള്ളിക്കളയുന്നതാണ്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ സംസ്ഥാനത്ത് യുഡിഎഫിന് വ്യക്തമായ മേൽക്കൈ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് യുഡിഎഫിന് 80 സീറ്റും എൽഡിഎഫിന് 58 സീറ്റും എൻഡിഎയ്ക്ക് 2 സീറ്റുമാണ്. 140 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 71-നേക്കാൾ 10 സീറ്റ് അധികം നേടി യുഡിഎഫ് ഭരണത്തിലേക്ക് എത്തുമെന്ന സൂചനകളാണ് ഈ കണക്കുകൾ നൽകുന്നത്. 📊 കണക്കെടുപ്പ് ഇങ്ങനെ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ…
കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. 'ഒടിയൻ' സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന 'പുഷ്' എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന 'ലാൽസലാം' എന്ന…
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ തിരിച്ചടിക്ക് കാരണം വോട്ടർമാരുടെ 'നന്ദികേട്' ആണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം എം മണി. പെൻഷൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയശേഷം ജനങ്ങൾ എൽ.ഡി.എഫിന് എതിരായി വോട്ട് ചെയ്തു എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. "ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു," എം എം മണി…
Sign in to your account