തിരുവനന്തപുരം: പിണറായി സർക്കാരിന്റെ PR പരിപാടിയായ ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർക്ക് തലസ്ഥാനത്ത് ലഭിച്ചത് അസാധാരണമായ സ്വീകരണം. ഔദ്യോഗിക പദവികൾ ഒന്നുമില്ലാതിരുന്നിട്ടും സംസ്ഥാന അതിഥിക്ക് തുല്യമായ പരിഗണനയാണ് സർക്കാർ അദ്ദേഹത്തിന് നൽകിയത്. രാജകീയ സൗകര്യങ്ങൾ തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു മണിശങ്കർ അയ്യർക്ക് താമസം ഒരുക്കിയിരുന്നത്. യാത്രാ സൗകര്യത്തിനായി വിട്ടുനൽകിയത് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക 'സ്റ്റേറ്റ് കാർ'. മുന്തിയ ഭക്ഷണവും മറ്റ് ആഡംബര…
തിരുവനന്തപുരം: രാഷ്ട്രീയ കേരളം അമ്പരപ്പോടെ നോക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വീണ്ടും കെ.വി. തോമസിന്റെ വക അപ്രതീക്ഷിത 'പി.ആർ' സർജറി. ജനവികാരം എങ്ങോട്ട് തിരിഞ്ഞാലും തനിക്ക് പിണറായിയെ വേണമെന്ന വാശിയിലാണ് പഴയ കോൺഗ്രസ് അതികായൻ. ഇത്തവണ കളി മാറ്റിയത് തന്റെ പഴയ ഡൽഹി സുഹൃത്തായ മണിശങ്കർ അയ്യരെ തിരുവനന്തപുരത്ത് എത്തിച്ചാണ്. അയ്യരെക്കൊണ്ട് പറയിപ്പിച്ചു; വേദിയിൽ 'വിഷൻ 2031' തിരുവനന്തപുരത്ത് നടന്ന 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ്…
ചെങ്ങന്നൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ വൻ രാഷ്ട്രീയ നീക്കവുമായി സി.പി.എം. നിലവിലെ എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാനെ മാറ്റിനിർത്തി, മുൻ എം.എൽ.എ ശോഭന ജോർജിനെ രംഗത്തിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിർദ്ദേശം നൽകി. സജി ചെറിയാന് തിരിച്ചടിയായത് 'നാവ്' മുഖ്യമന്ത്രിയുടെ വിശ്വസ്തനായി തുടരുമ്പോഴും, നിരന്തരമായ വിവാദ പ്രസ്താവനകളിലൂടെ പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയതാണ് സജി ചെറിയാന് തിരിച്ചടിയായത്. ഭരണഘടനാ വിരുദ്ധ പ്രസംഗം ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന് വലിയ…
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലെത്തി നിൽക്കെ, ഇടത് മുന്നണിയുടെ പരാജയം ആരെക്കാളും ഭയപ്പെടുന്നത് മറ്റാരുമല്ല - ഡൽഹിയിലെ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് തന്നെയാണ്. പിണറായി സർക്കാർ അധികാരം ഒഴിഞ്ഞാൽ തോമസ് മാഷിന് നഷ്ടപ്പെടുന്നത് വെറുമൊരു പദവി മാത്രമല്ല, അധികാരത്തിൻ്റെ സകല സുഖസൗകര്യങ്ങളുമാണ്. കസേര പോകും, കാശ് പോകും! നിലവിൽ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ വാഴുന്ന കെ.വി. തോമസിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് സർക്കാർ നൽകുന്നത്. ഭരണവിരുദ്ധ…
തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ മുങ്ങിനിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ആഡംബര ജീവിതത്തിന് കുറവൊന്നുമില്ല. കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ പ്രസംഗിക്കുമ്പോഴും ഒരു രാജാവിനെപ്പോലെ കോടികൾ പൊടിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ജീവിതരീതി ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. നവകേരള ബസിലെ ലക്ഷങ്ങൾ വിലയുള്ള ടോയ്‌ലറ്റ് മുതൽ കോടികൾ വിലമതിക്കുന്ന വിദേശയാത്രകൾ വരെ നീളുന്നതാണ് ഈ കണക്കുകൾ. ക്ലിഫ് ഹൗസിലെ 'കാലിത്തൊഴുത്ത്' വിപ്ലവം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പത്ത് വർഷത്തേക്കുള്ള അമേരിക്കൻ വിസ സ്വന്തമാക്കിയെന്നും അധികാരം ഒഴിയുന്നതോടെ നാടുവിടാൻ പദ്ധതിയിടുന്നുവെന്നുമാണ് അൻവറിന്റെ ആരോപണം. വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ വേദിയിൽ വെച്ചായിരുന്നു അൻവർ ഈ ആറ്റം ബോംബ് പൊട്ടിച്ചത്. പത്ത് വർഷത്തെ വിസ, തയാറായി നിൽക്കുന്ന ചാർട്ടേർഡ് വിമാനം! ക്ലിഫ് ഹൗസിലെ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവിട്ടു കൊണ്ടിരിക്കുന്ന അൻവർ, ഇത്തവണ…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കാനെത്തിയ ഓർത്തഡോക്സ് സഭാ വൈദികർക്ക് മന്ത്രി വീണ ജോർജ് ഒരുക്കിയ പഞ്ചനക്ഷത്ര വിരുന്നും അതിനെത്തുടർന്നുള്ള വിവാദങ്ങളും സഭയ്ക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും പുകയുന്നു. വിഴിഞ്ഞം സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാലും വിരുന്നിന്റെ ദൃശ്യങ്ങൾ യാതൊരു കാരണവശാലും പുറത്തുവിടരുതെന്ന മന്ത്രിയുടെ കർശന നിർദ്ദേശം വൈദികർ തന്നെ ലംഘിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രഹസ്യ വിരുന്നും പാളിപ്പോയ പ്ലാനും തുമ്പമൺ ഭദ്രാസനത്തിലെ 35 വൈദികരെയാണ് ടൂറിസ്റ്റ് ബസിൽ മന്ത്രി വിഴിഞ്ഞത്ത് എത്തിച്ചത്.…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഉയരുമ്പോൾ ഭരണത്തുടർച്ചയ്ക്കായി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ ഒരുപക്ഷേ അത് ഡോ. കെ.എം. എബ്രഹാം ആയിരിക്കും. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയവും ഭരണവിരുദ്ധ വികാരവും വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ പിണറായി 3.0 എന്ന സ്വപ്നത്തിന് മങ്ങലേൽപ്പിക്കുമ്പോൾ, അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക മുഖ്യമന്ത്രിയുടെ ഈ 'വിശ്വസ്തനായിരിക്കും'. ആരാണ് ഡോ. കെ.എം.…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഓർത്തഡോക്സ് സഭയുടെ വോട്ടുകൾ ഉറപ്പിക്കാൻ പുതിയ നീക്കങ്ങളുമായി മന്ത്രി വീണ ജോർജ്. കഴിഞ്ഞ കുറച്ചുനാളുകളായി സഭാ നേതൃത്വവുമായി അകൽച്ചയിലായിരുന്ന മന്ത്രി, തുമ്പമൺ ഭദ്രാസനത്തിലെ അമ്പതോളം വൈദികർക്കായി വിഴിഞ്ഞത്ത് വിരുന്നൊരുക്കിയതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. വിഴിഞ്ഞം സന്ദർശനമോ അതോ രാഷ്ട്രീയ സൽക്കാരമോ? മന്ത്രി വീണ ജോർജിന്റെ മണ്ഡലമായ ആറൻമുള ഉൾപ്പെടുന്ന തുമ്പമൺ ഭദ്രാസനത്തിലെ വൈദികരെയാണ് വിഴിഞ്ഞം തുറമുഖ സന്ദർശനത്തിനെന്ന പേരിൽ തലസ്ഥാനത്ത് എത്തിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെ സ്വത്ത് വിവരങ്ങൾ ഇനി മുതൽ നിയമസഭാ സ്പീക്കർക്ക് സമർപ്പിക്കണം. ഇത് സംബന്ധിച്ച ഔദ്യോഗിക ബുള്ളറ്റിൻ ഈ മാസം 6-ന് പുറത്തിറങ്ങി. ലോകായുക്ത നിയമത്തിൽ വരുത്തിയ നിർണ്ണായക ഭേദഗതിയെത്തുടർന്നാണ് ഈ മാറ്റം നിലവിൽ വന്നത്. പുതിയ മാറ്റങ്ങൾ ഇങ്ങനെ: നേരത്തെ, മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴികെയുള്ള എല്ലാ എംഎൽഎമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഗവർണർക്കായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നിയമഭേദഗതിയോടെ ഈ അധികാരം സ്പീക്കറിലേക്ക് മാറി. മന്ത്രിസഭ അംഗങ്ങളുടെ…
Sign in to your account