തിരുവനന്തപുരം: സ്വന്തം വീട്ടുപടിക്കൽ നിന്ന് കൊണ്ടുവരുന്നതാണ് സർക്കാർ ഫണ്ടെന്നും, നാട്ടുകാർ പിരിവിട്ടുണ്ടാക്കുന്നതെല്ലാം പാർട്ടിയുടെ ഔദാര്യമാണെന്നും വിശ്വസിച്ചു നടക്കുന്ന 'അന്തം കമ്മികൾക്ക്' മമ്മൂട്ടി നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വയനാട് പുനരധിവാസത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ വന്ന സി.പി.എം ജില്ലാ സെക്രട്ടറിയെ പരസ്യമായി തഴഞ്ഞ മമ്മൂട്ടിയുടെ നിലപാടിൽ വിറളി പൂണ്ടിരിക്കുകയാണ് ഇടത് സൈബർ ലോകം. നേതാവിനെ 'മാറ്റി നിർത്തി' മെഗാസ്റ്റാർ വയനാട് പുനരധിവാസ ഭൂമിയിൽ എത്തിയ മമ്മൂട്ടിയോടൊപ്പം നടന്ന്…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് (PRD) നൽകിയ വിവാദ പരസ്യം വൻ രാഷ്ട്രീയ-നിയമ യുദ്ധത്തിലേക്ക്. യു.ഡി.എഫ് കാലത്തെ പരിഹസിച്ചുകൊണ്ട് സി.പി.എം നടത്തിവന്ന രാഷ്ട്രീയ ക്യാമ്പയിൻ സർക്കാർ ചെലവിൽ പി.ആർ.ഡി ഏറ്റെടുത്തതാണ് വിവാദത്തിന് ആധാരം. 'ദ ഹിന്ദു' ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ-പ്രാദേശിക മാധ്യമങ്ങളിൽ നൽകിയ ഈ പരസ്യത്തിനായി ഏകദേശം 10 കോടി രൂപയാണ് പൊതുഭജനാവിൽ നിന്നും ചിലവാക്കിയത്. ഉദ്യോഗസ്ഥർക്ക് കുരുക്കായി യു.ഡി.എഫിൻ്റെ നീക്കം ജനങ്ങളുടെ നികുതിപ്പണം…
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്.എഫ്.ഐ ക്രിമിനലുകളുടെ ക്രൂരമായ റാഗിംഗിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'പുതുയുഗ യാത്ര' തിരുവനന്തപുരത്തെ നെടുമങ്ങാട് എത്തിയപ്പോൾ സിദ്ധാർത്ഥിന്റെ അമ്മ വേദിയിലെത്തി സതീശനെ കണ്ട വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഹൃദയം നുറുങ്ങുന്ന കാഴ്ച; നീതിക്കായി ഇനിയും കാത്തിരിപ്പ് "മകന്റെ നീതിക്കായ് അമ്മ" എന്നെഴുതിയ സിദ്ധാർത്ഥിന്റെ ചിത്രവുമായി…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാത്തിരുന്ന ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമാശ്വാസം) കുടിശ്ശിക അനുവദിച്ച് ഉത്തരവായി. എന്നാൽ കുടിശ്ശിക വിതരണം സംബന്ധിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുകയാണ്. കുടിശ്ശിക അനുവദിച്ചെങ്കിലും അത് നൽകിത്തീർക്കേണ്ട ബാധ്യത അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കുന്ന രീതിയിലാണ് ഉത്തരവ്. ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ: 'സതീശൻ തരട്ടെ' എന്ന ലൈൻ? ഈ ഉത്തരവിലെ ഏറ്റവും വലിയ സവിശേഷത കുടിശ്ശിക വിതരണം ആരംഭിക്കുന്ന…
ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു എന്ന സൂചനകൾ ശക്തമാകുന്നു. 2026-ലെ പാർട്ടി മെമ്പർഷിപ്പ് സ്ക്രൂട്ടണി സമയത്ത് തന്റെ അംഗത്വം പുതുക്കാൻ അദ്ദേഹം തയ്യാറായില്ല എന്ന വാർത്ത പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പടർന്നത്. പിണറായി സർക്കാരിന്റെ ഭരണരീതികളിലും പാർട്ടിയിലെ ചില നേതാക്കളുടെ സമീപനങ്ങളിലും സുധാകരൻ ഏറെ നാളായി അതൃപ്തിയിലായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, സി.പി.എം സ്ഥാനാർത്ഥി പട്ടികയിലെ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ പുകയുന്നു. ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലം വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. കെ.കെ. ശൈലജ. നേതൃത്വം നിർബന്ധപൂർവ്വം പേരാവൂരിലേക്ക് അയക്കുന്നതിൽ കടുത്ത നിരാശയിലാണ് ശൈലജ. സെക്രട്ടേറിയറ്റിൽ വികാരാധീനയായി ടീച്ചർ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ശൈലജ ടീച്ചർ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചതായാണ് വിവരം. "എന്തിനാണ് എന്നെ മാത്രം…
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ ഇടത് മുന്നണിയെ നയിക്കണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെതിരെ സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും, അദ്ദേഹം മാറിയാൽ ആ വികാരം ഇല്ലാതാകുമെന്നും സതീശൻ പരിഹസിച്ചു. പിണറായി വിജയൻ യു.ഡി.എഫിന്റെ 'ലക്കി ചാം' സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുള്ള പ്രതിഷേധം വോട്ടാക്കി മാറ്റാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ പിണറായി…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ മണ്ഡല മാറ്റം. ഐസക്ക് ലക്ഷ്യമിട്ടിരുന്ന ആലപ്പുഴ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ, അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലെ എം.എൽ.എയായ ചിത്തരഞ്ജന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ഐസക്കിന് ആലപ്പുഴയിൽ വഴിമുട്ടിയത്. ആലപ്പുഴയിലെ മോഹം പൊലിഞ്ഞു; റിയാസ് ഘടകം നിർണായകം ആലപ്പുഴയിൽ വീണ്ടും സജീവമാകാൻ ഐസക്ക് ശ്രമിച്ചിരുന്നെങ്കിലും പാർട്ടിയിലെ പുതിയ…
തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങൾ അറിയാൻ മുൻ ആരോഗ്യ മന്ത്രി തന്നെ നിയമസഭയിൽ ചോദ്യവുമായി എത്തേണ്ടി വരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നു. മട്ടന്നൂർ മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് എം.എൽ.എ കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടി ലഭിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ഫെബ്രുവരി 5-നാണ് കെ.കെ. ശൈലജ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനോട് മട്ടന്നൂരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്.…
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കവെ, മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർ താരം മോഹൻലാലും ഒന്നിച്ചഭിമുഖം ശ്രദ്ധേയമാകുന്നു. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിൽ രാഷ്ട്രീയത്തിന് അപ്പുറം മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ് ചർച്ചയായത്. മുഖ്യമന്ത്രി അല്ലാത്ത ആ ദിവസം... അഭിമുഖത്തിനിടെ ലാൽ ചോദിച്ച ഒരു ചോദ്യം ഏറെ കൗതുകകരമായിരുന്നു: "മുഖ്യമന്ത്രി അല്ലെന്ന് വിചാരിക്കുക. ആ ദിവസം എവിടെ ഇരുന്ന് ചായ കുടിക്കാനാണ് അങ്ങേക്ക് ഇഷ്ടം?". ഒട്ടും ആലോചിക്കാതെ…
Sign in to your account