പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിനി ബിജു വിജയിച്ചു. എന്നാൽ, എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത് പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വനിതാ സംവരണ വിഭാഗത്തിൽ നടന്ന മത്സരത്തിൽ യുഡിഎഫിലെ ലിനി ബിജു 9 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ നേതാവ് സുനന്ദ…
തിരുവനന്തപുരം: മാസം 4.10 ലക്ഷം രൂപ ശമ്പളം, കൃത്യമായ ഇടവേളകളിൽ ക്ഷാമബത്തയും കുടിശ്ശികയും, വിരമിച്ചാൽ മാസം 2 ലക്ഷം രൂപ പെൻഷൻ, ഒപ്പം ആജീവനാന്ത കാലം സൗജന്യ ചികിത്സ. ഇത്രയും രാജകീയമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അംഗത്വം ലക്ഷ്യമിട്ട് കാത്തിരുന്ന സർവീസ് സംഘടനാ നേതാവ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ ഉന്നത നേതാവായിരുന്ന ഇദ്ദേഹത്തിന്, വിരമിച്ചാലുടൻ പി.എസ്.സി അംഗത്വം നൽകാമെന്ന് പാർട്ടിയിലെയും…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയങ്ങളെ അർജന്റീനയുടെ ലോകകപ്പ് വിജയവുമായി ഉപമിച്ച് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി നടത്തിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റെങ്കിലും പിന്നീട് കപ്പുയർത്തിയ അർജന്റീനയുടെ ചരിത്രമാണ് എൽ.ഡി.എഫിന്റെ പരാജയങ്ങൾക്ക് ബേബി മറുമരുന്നായി അവതരിപ്പിച്ചത്. എന്നാൽ, കണക്കുകൾ പരിശോധിക്കുമ്പോൾ ഈ ഉപമ വസ്തുതകളുമായി ഒത്തുപോകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ബേബിയുടെ വാദം ഇങ്ങനെ: ലോകകപ്പിലെ ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ട അർജന്റീന…
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് തിരുവനന്തപുരം എംഎൽഎ ആന്റണി രാജുവിന് പദവി നഷ്ടമായി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചതോടെയാണ് നിയമസഭാംഗത്വത്തിൽ നിന്നും അദ്ദേഹം അയോഗ്യനായത്. കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത നിലവിൽ വന്നതിനാൽ ആന്റണി രാജുവിന് ഇനി എംഎൽഎ സ്ഥാനം രാജിവെക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെ സ്പീക്കർക്ക്…
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലുകൾക്കും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഭീഷണികൾക്കുമിടയിൽ, വി.ഡി സതീശൻ്റെ 'പുനർജനി' പദ്ധതി വീണ്ടും ചർച്ചയാകുന്നു. 2018-ലെ മഹാപ്രളയത്തിൽ തകർന്ന പറവൂരിനെ കൈപിടിച്ചുയർത്താൻ വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ ഇതിനകം 250-ലേറെ വീടുകളാണ് നിർമ്മിച്ചു നൽകിയത്. എന്നാൽ, അഗതികൾക്കും ആലംബമില്ലാത്തവർക്കും താങ്ങായ ഒരു ജനകീയ പദ്ധതിയെ അഴിമതിയുടെ നിഴലിൽ നിർത്താനുള്ള രാഷ്ട്രീയ ശ്രമങ്ങൾ സജീവമാകുകയാണ്. എന്താണ് പുനർജനി? പ്രളയബാധിതർക്ക് വീട് നൽകുന്നതിനൊപ്പം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും പുനർജനി വലിയ മാറ്റങ്ങൾ…
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏകദേശ തീയതികളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നു. ഏപ്രിൽ രണ്ടാം വാരത്തോടെ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് മാസത്തിൽ അവസാനിക്കാനിരിക്കെ, ഏപ്രിൽ പകുതിയോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പും ഏപ്രിൽ ആദ്യ…
കട്ടപ്പന: തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ ആന്റണി രാജുവിനെ സംരക്ഷിക്കുന്നതിലൂടെ കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ച് പിണറായി വിജയൻ അദ്ദേഹത്തെ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശിയെ രക്ഷിക്കാൻ വേണ്ടി അടിവസ്ത്രം വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു മുഖ്യമന്ത്രി…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പിണറായി സർക്കാരിന് കനത്ത പ്രഹരം. വൻ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടമാകും. ഇതോടെ ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ അംഗബലം വീണ്ടും കുറയുകയാണ്. അടിപതറി എൽ.ഡി.എഫ് 2021-ൽ 99 സീറ്റുകളുടെ കരുത്തുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സീറ്റ് നില 100 ആക്കുമെന്നും…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് 'വൈബ് കോസ്' (VIBE COSS) എന്ന സ്ഥാപനത്തിന് ചട്ടങ്ങൾ ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയെന്നാണ് പരാതി. സംസ്ഥാനത്ത് ഒ ഭരണമാറ്റമുണ്ടായാൽ എം.എൽ.എ അഴിക്കുള്ളിലാകാൻ സാധ്യതയുണ്ടെന്ന ചർച്ചകൾ ഇതോടെ സജീവമായി. നിബന്ധനകൾ കാറ്റിൽ പറത്തി കരാറുകൾ 2021 ഓഗസ്റ്റ് 5-ന് പ്രവർത്തനം ആരംഭിച്ച വൈബ് കോസിന്, വെറും ആറ് മാസത്തിനുള്ളിൽ ആക്കുളം ലെഷർ ആൻഡ്…
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം ജില്ലയിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മിൽ കലാപം. കോർപറേഷൻ ഭരണം കൈവിട്ടുപോയതിൽ ആര്യയ്ക്ക് മുഖ്യപങ്കുണ്ടെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാക്കളെല്ലാം ആര്യയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രി റിയാസിന്റെ വാഗ്ദാനം, നേതാക്കളുടെ എതിർപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ആര്യയ്ക്ക് തിരുവനന്തപുരത്ത് സുരക്ഷിതമായ ഒരു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ, ജില്ലയിലെ…
Sign in to your account