തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിനെതിരെ പരിഹാസവും വിമർശനവും ശക്തമാകുന്നു. കഴിഞ്ഞ വർഷം സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ 328 പേജുകൾ വേണ്ടിടത്ത്, ഇത്തവണ അത് വെറും 24 പേജുകളിൽ ഒതുങ്ങിയതാണ് പ്രധാന ചർച്ചാവിഷയം. സർക്കാരിന് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് റിപ്പോർട്ടിന്റെ വലിപ്പം കുറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന പരിഹാസം. നേട്ടങ്ങൾ നിലച്ചു; പേജുകൾ വെട്ടിചുരുക്കി 2024-25 കാലഘട്ടത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് 328…
തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ഭരണവിരുദ്ധ തരംഗമാണ് സംസ്ഥാനത്ത് വീശിയടിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയാൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന പദവി പോലും സി.പി.എമ്മിന് നഷ്ടമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്. പ്രതിപക്ഷ നേതാവാകാൻ '14' എന്ന കടമ്പ 140 അംഗങ്ങളുള്ള കേരള നിയമസഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവി ലഭിക്കണമെങ്കിൽ ആകെ സീറ്റുകളുടെ പത്ത് ശതമാനം അതായത് 14 സീറ്റുകൾ എങ്കിലും…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാർ തകർന്നടിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരും പരാജയപ്പെടുമെന്നുമുള്ള സൂചനകളാണ് പുറത്ത് വരുന്നത്. കപ്പൽ മുങ്ങിയാലും കപ്പിത്താൻ രക്ഷപ്പെടും എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ വിജയസാധ്യത. മന്ത്രിപ്പട ഒന്നടങ്കം പടിക്കുപുറത്തേക്ക്! മുഖ്യമന്ത്രിയുടെ മരുമോൻ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖ മന്ത്രിമാരെല്ലാം സ്വന്തം മണ്ഡലങ്ങളിൽ ജനരോഷം നേരിടുകയാണ്. ധർമ്മടത്ത്…
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ചേർന്ന് അട്ടിമറിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സിപിഎം സൗകര്യപൂർവ്വം വിസ്മരിക്കുകയാണെന്ന് പാർട്ടി രേഖകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. പാർട്ടി കോൺഗ്രസ് പ്രമേയവും നയവ്യതിയാനവും കൊൽക്കത്തയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയാണ് എസ്ഡിപിഐ എന്ന്…
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് പിണറായി സർക്കാർ. സമരം അവസാനിപ്പിക്കുന്ന വേളയിൽ വൈദീകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇപ്പോഴും 34 ഓളം കേസുകൾ നടപടികളുമായി മുന്നോട്ട് പോവുകയാണ്. സഭയുടെ ഉന്നത നേതൃത്വത്തെ പ്രതിപ്പട്ടികയിൽ നിർത്തിക്കൊണ്ട് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. പ്രതിപ്പട്ടികയിൽ പ്രമുഖർ അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് രാജപ്പൻ, വികാരി ജനറൽ മോൺസിഞ്ഞോർ യൂജീൻ പേരേര തുടങ്ങിയ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മാർച്ച് 14 മുതൽ 31 വരെയുള്ള കാലയളവിൽ വോട്ടർമാരുടെ മനോഭാവം അളന്ന് ലോക്പോൾ നടത്തിയ സർവേ ഫലം പുറത്തുവന്നു. മാർച്ചിലെ രാഷ്ട്രീയ സംഭവവികാസങ്ങളും സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷമുള്ള ജനവികാരവും പ്രതിഫലിക്കുന്നതാണ് ഈ പുതിയ കണക്കുകൾ. സർവേയിലെ പ്രധാന കണ്ടെത്തലുകൾ: ലോക്പോൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 140 അംഗ നിയമസഭയിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോർട്ട്. വോട്ട്…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ബാക്കി നിൽക്കെ, സംസ്ഥാന രാഷ്ട്രീയത്തിന്റെ കണ്ണാടിയായ ആലപ്പുഴ ജില്ലയിൽ ഭരണകക്ഷിയായ സി പി എമ്മിന് കനത്ത തിരിച്ചടി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ആലപ്പുഴയിൽ ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തുന്നത്. ജില്ലയിലെ 9 മണ്ഡലങ്ങളിൽ 6 ഇടത്തും യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞു. കോട്ടകളിൽ വിള്ളൽ; 6 മണ്ഡലങ്ങളിൽ യുഡിഎഫ് ആധിപത്യം 2021-ലെ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല വിജയിച്ച ഹരിപ്പാട് മാത്രമായിരുന്നു…
കൊല്ലം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി. ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണാണ് സ്പീക്കർക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ പരസ്യമായി റോഡ് ഷോയിൽ പങ്കെടുത്തത് ഭരണഘടനാ പദവിയുടെ ദുരുപയോഗമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, സ്പീക്കറെന്ന നിലയിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്ന് രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് ഗൗരവകരമായ ചട്ടലംഘനമാണെന്ന്…
കൊച്ചി: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലല്ലാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി സംസ്ഥാനത്ത് ദേവസ്വം ബോർഡുകളുടെ കീഴിലല്ലാത്ത നിരവധി ക്ഷേത്രങ്ങൾ ദൈനംദിന ചെലവുകൾക്കും നിത്യനിദാനങ്ങൾക്കും വകയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ ക്ഷേത്രങ്ങളെയും സഹായിക്കുന്നതിനായി ദേവസ്വം ബോർഡുമായി ചേർന്ന് പ്രത്യേക കർമ്മപദ്ധതികൾക്ക് രൂപം നൽകും. ആരാധനാലയങ്ങളുടെ പവിത്രത നിലനിർത്തുന്നതിനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി ഊന്നൽ…
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (നെടുമ്പാശ്ശേരി വിമാനത്താവളം) മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നൽകുമെന്ന് യു.ഡി.എഫ് പ്രകടന പത്രിക. കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായ കൊച്ചി വിമാനത്താവളത്തിന്റെ മുഖ്യ ശില്പിയായ കരുണാകരനോടുള്ള ആദരസൂചകമായാണ് ഈ സുപ്രധാന തീരുമാനമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. ലീഡറുടെ ഇച്ഛാശക്തിക്ക് അംഗീകാരം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP Model) രാജ്യത്ത് നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് നെടുമ്പാശ്ശേരിയിലേത്. 1990-കളിൽ ഈ പദ്ധതി വിഭാവനം ചെയ്തപ്പോൾ മുതൽ…
Sign in to your account