തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിആർഡി (PRD) വഴി കോടികൾ പൊടിച്ച് സർക്കാർ. 'നവകേരളം - സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം' എന്ന പേരിൽ നടത്തുന്ന വികസന ക്ഷേമ പഠന പരിപാടിക്കായി അച്ചടിച്ച സാധനങ്ങൾക്ക് മാത്രം 8 കോടി രൂപ ചിലവാക്കിയതിന്റെ രേഖകൾ പുറത്തുവന്നു. മുൻകൂട്ടി അനുമതി വാങ്ങാതെ നടത്തിയ പണമിടപാടുകൾക്ക് മുൻകാല പ്രാബല്യത്തോടെ (Ex-post facto sanction) സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുകയാണ്. ചെലവ് കേട്ട് ഞെട്ടി…
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്.എഫ്.ഐ ക്രിമിനലുകളുടെ ക്രൂരമായ റാഗിംഗിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'പുതുയുഗ യാത്ര' തിരുവനന്തപുരത്തെ നെടുമങ്ങാട് എത്തിയപ്പോൾ സിദ്ധാർത്ഥിന്റെ അമ്മ വേദിയിലെത്തി സതീശനെ കണ്ട വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഹൃദയം നുറുങ്ങുന്ന കാഴ്ച; നീതിക്കായി ഇനിയും കാത്തിരിപ്പ് "മകന്റെ നീതിക്കായ് അമ്മ" എന്നെഴുതിയ സിദ്ധാർത്ഥിന്റെ ചിത്രവുമായി…
കൊച്ചി: സർക്കാർ ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് ഔദ്യോഗിക സന്ദേശങ്ങൾ അയക്കുന്നതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ വിചിത്രമായ വാദവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകിയവർക്ക് നന്ദി അറിയിക്കാൻ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതിന് അനുമതി നൽകണമെന്ന വാദമാണ് സർക്കാർ കോടതിയെ അറിയിച്ചത്. അഡ്വക്കേറ്റ് ജനറൽ (AG) നേരിട്ട് ഹാജരായാണ് സർക്കാരിന്റെ ഈ പുതിയ 'ക്യാപ്‌സൂൾ' കോടതിക്ക് മുന്നിൽ അവതരിപ്പിച്ചത്. കോടതിയിൽ നടന്നത് ജീവനക്കാരുടെ സ്വകാര്യ വാട്ട്‌സ്ആപ്പ് നമ്പറുകൾ ഔദ്യോഗിക…
പുതിയ സമിതി തിരുവനന്തപുരം: തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും കാലങ്ങളായുള്ള ഭവന നിർമ്മാണ പ്രതിസന്ധിക്ക് പരിഹാരമായി സമർപ്പിക്കപ്പെട്ട ജെ. ബി കോശി കമ്മീഷൻ ശുപാർശയിൽ വീണ്ടും മെല്ലെപ്പോക്ക്. കമ്മീഷൻ ശുപാർശ പഠിക്കുന്നതിനായി സർക്കാർ പുതിയ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഫെബ്രുവരി 24-ന് ചേർന്ന മന്ത്രിസഭാ യോഗം റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചിരുന്നുവെങ്കിലും, പ്രായോഗിക നടപടികളിലേക്ക് കടക്കുന്നതിന് പകരം വീണ്ടും പരിശോധനകൾക്കായി സമിതിയെ നിശ്ചയിച്ചത് തീരദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്താണ് പ്രതിസന്ധി? 2019-ലെ കോസ്റ്റൽ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ' പദ്ധതി ജീവനക്കാരെ കബളിപ്പിക്കാനുള്ള ഏറ്റവും വലിയ തട്ടിപ്പാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുവേഷം കെട്ടിയ പങ്കാളിത്ത പെൻഷൻ പദ്ധതിയാണിതെന്നും, ഉത്തരവിൽ കൃത്യമായ വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. പ്രധാന ആരോപണങ്ങൾ: "എൻ.പി.എസിൽ നിന്നും പിന്മാറാൻ പി.എഫ്.ആർ.ഡി.എ അനുമതി വേണമെന്ന മാർക്സിസ്റ്റ് സംഘടനകളുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്."…
തിരുവനന്തപുരം: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത് സർക്കാരിന് പൊതുസമൂഹത്തിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. മന്ത്രിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് വരുത്തിത്തീർക്കാൻ നടത്തിയ നീക്കങ്ങൾ വേണ്ടത്ര ഫലം കണ്ടില്ലെന്നും ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ, മന്ത്രിയുടെ ആശുപത്രി വാസം രാഷ്ട്രീയമായ 'സെൽഫ് ഗോൾ'…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഡിജിറ്റലാക്കുന്ന 'കെ-സ്മാർട്ട്' (K-Smart) പദ്ധതിയുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് സൂചന. ലക്ഷക്കണക്കിന് സാധാരണക്കാരുടെ വ്യക്തിഗത വിവരങ്ങൾ ഐടി മിഷനിലെ ഒരു കരാർ ജീവനക്കാരൻ്റെ സ്വകാര്യ ഔദ്യോഗിക ഇ-മെയിലിലേക്ക് കൈമാറാൻ നിർദ്ദേശം നൽകിയതിൻ്റെ രേഖകൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ (OSD) സാംബശിവ റാവുവിൻ്റെ കത്ത് പ്രകാരമാണ് ഈ നടപടി. കരാർ ജീവനക്കാരനിലേക്ക് ഡാറ്റ ഒഴുകുന്നു ഐടി മിഷനിലെ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പി.ആർ. ഷോയ്ക്കായി സർക്കാർ ചെലവാക്കുന്നത് കോടികൾ. വെറും ഒരു അഭിമുഖത്തിനപ്പുറം, സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാനുള്ള വമ്പൻ 'ഇമേജ് ബിൽഡിംഗ്' പരിപാടിയാണിതെന്ന ആക്ഷേപം ശക്തമാവുകയാണ്. ഈ ആഡംബര പ്രഹസനത്തിനായി പത്ത് കോടി രൂപയാണ് ഖജനാവിൽ നിന്ന് ഒഴുക്കുന്നത്. ലാലിന് 5 കോടി; പി.ആർ.ഡി വഴി പണമൊഴുക്ക് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം, നടൻ മോഹൻലാലിന് മാത്രം…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ ധൂർത്തിന് അവധി നൽകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്ഷയ് കുമാർ ഇൻ്റർവ്യൂ ചെയ്തതിന് സമാനമായി, മുഖ്യമന്ത്രി പിണറായി വിജയനെ 'വെളുപ്പിച്ചെടുക്കാൻ' സൂപ്പർ സ്റ്റാർ മോഹൻലാലിനെ രംഗത്തിറക്കിയിരിക്കുകയാണ് സർക്കാർ. ക്ലിഫ് ഹൗസിൽ വെച്ച് നടന്ന ഈ ആഡംബര അഭിമുഖത്തിനായി ഖജനാവിൽ നിന്ന് കോടികളാണ് ഒഴുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. 'കണ്ടും മിണ്ടിയും ഇരുവർ': വെറുമൊരു സംഭാഷണമോ അതോ പിആർ സ്റ്റണ്ടോ? തിരഞ്ഞെടുപ്പ്…
തിരുവനന്തപുരം: കേരളത്തിലെ ഉദ്യോഗാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും ഒരുപോലെ നിർണ്ണായകമായ തീരുമാനവുമായി സംസ്ഥാന സർക്കാർ. പിഎസ്സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ നാല് വർഷത്തെ വൻ വർദ്ധനവ് വരുത്താൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെൻഷൻ പ്രായം 56-ൽ നിന്നും 60-ലേക്ക് ഉയർത്തുന്നതിനുള്ള നീക്കത്തിന്റെ ആദ്യപടിയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. പുതുക്കിയ പ്രായപരിധി ഇങ്ങനെ: മന്ത്രിസഭാ തീരുമാനപ്രകാരം വിവിധ വിഭാഗങ്ങൾക്കുള്ള പുതുക്കിയ പ്രായപരിധി താഴെ പറയുന്ന പ്രകാരമായിരിക്കും: പെൻഷൻ പ്രായം 60-ലേക്ക്? സംസ്ഥാനത്തെ…
Sign in to your account