Tag: Kerala Government

Business Kerala Politics News 2 Min Read

ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ മുതൽ ടോക്കിയോ വരെ ‘കേരള ഡെസ്കുകൾ’; വിദേശ നിക്ഷേപം ആകർഷിക്കാൻ പുതിയ നീക്കവുമായി കേരളം

തിരുവനന്തപുരം: വിദേശ നിക്ഷേപം കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകളെ നിക്ഷേപ പ്രോത്സാഹനത്തിനായി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമായി അഞ്ച് ആഗോള നഗരങ്ങളിൽ ‘കേരള ഡെസ്കുകൾ’ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 2026 സെപ്റ്റംബർ 30-ന് പുറപ്പെടുവിച്ച വ്യവസായ വകുപ്പിന്റെ G.O.(Rt) No.1167/2026/ID പ്രകാരമാണ് ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നിവിടങ്ങളിൽ കേരള ഡെസ്കുകൾ സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയത്. 2026ലെ 100-Day Action Plan-ന്റെ…

Finance Kerala Politics News 2 Min Read

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി! സെപ്റ്റംബറിൽ കേരളത്തിന് റെക്കോർഡ് ₹3,408 കോടി GST വരുമാനം — ‘സതീശൻ മാജിക്ക്’ ചർച്ചയാകുന്നു

തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിലേക്ക് കൃത്യമായി പണമെത്തിച്ചതിന്റെ പ്രതിഫലനം സംസ്ഥാനത്തിന്റെ ചരക്ക് സേവന നികുതി (GST) വരുമാനത്തിലും പ്രകടമായതായി വിലയിരുത്തൽ. 2026 സെപ്റ്റംബറിൽ കേരള സർക്കാരിന് ലഭിച്ച GST വരുമാനം ₹3,408 കോടി എന്ന റെക്കോർഡ് നിലയിലെത്തിയതാണ് ശ്രദ്ധേയമായ നേട്ടം. ഓണക്കാലത്ത് സർക്കാർ വിവിധ വിഭാഗങ്ങളിലേക്ക് പണം സമയബന്ധിതമായി വിതരണം ചെയ്തതും വിപണിയിൽ ഉപഭോഗം വർധിച്ചതും GST വരുമാനത്തിലെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, വിവിധ ആനുകൂല്യങ്ങൾ…

Finance Kerala Politics News 1 Min Read

കോട്ടയത്തിന് സതീശൻ സർക്കാരിന്റെ 51.15 കോടിയുടെ പ്രളയ ദുരിതാശ്വാസം; 51,152 കുടുംബങ്ങൾക്ക് ₹10,000 വീതം

കോട്ടയം: കാലവർഷക്കെടുതിയിൽ പ്രളയജലം കയറി വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ച കോട്ടയം ജില്ലയിലെ കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ. വീടുകൾ വൃത്തിയാക്കുന്നതിനുള്ള ധനസഹായമായി 51.15 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 51,152 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും 10,000 രൂപ വീതമാണ് ധനസഹായമായി അനുവദിച്ചിരിക്കുന്നത്. പ്രളയജലം കയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രളയാനന്തര അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും തുക കുടുംബങ്ങൾക്ക് സഹായകരമാകും. SDRF, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി…

Kerala Politics News 1 Min Read

പിണറായിയുടെ പ്രസ് സെക്രട്ടറി പി. എം മനോജ് ലക്ഷ പ്രഭു ! ടെർമിനൽ സറണ്ടർ ആയി ലഭിക്കുക 15 ലക്ഷം; മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ വേറെയും! ഉത്തരവ് ഇറങ്ങി

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് ടെർമിനൽ സറണ്ടർ അനുവദിച്ചു. ഈ മാസം 24 നാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ ആനുകൂല്യങ്ങളിൽ ഒന്നായ ടെർമിനൽ സറണ്ടർ ആവശ്യപ്പെട്ട് 2026 മെയ് 31 നാണ് മനോജ് അപേക്ഷ നൽകിയത്. 2016 മുതൽ 2026 വരെയുള്ള പത്ത് വർഷം പിണറായി മുഖ്യമന്ത്രിയായ കാലയളവിൽ മനോജ് ആയിരുന്നു പ്രസ്…

Kerala Politics News 1 Min Read

ജയതിലക് IAS മുട്ടിൽ ഇഴയും! ആന്റോ അഗസ്റ്റിന്റെ സ്വന്തം ‘അപ്പൂസോ’ ജയതിലക്? മുട്ടിൽ മരം മുറി വിവാദ ഉത്തരവിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ വനം-റവന്യൂ വകുപ്പുകൾ!

​തിരുവനന്തപുരം: കേരളത്തെ നടുക്കിയ മുട്ടിൽ മരംമുറി കേസിൽ അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ചീഫ് സെക്രട്ടറിയുമായ എ. ജയതിലക് ഐ.എ.എസിന് കുരുക്ക് മുറുകുന്നു. വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ വനഭൂമികളിൽ നിന്നും റവന്യൂ ഭൂമികളിൽ നിന്നും വിലപിടിപ്പുള്ള ഈട്ടിയും തേക്കും ഉൾപ്പെടെയുള്ള സംരക്ഷിത വൃക്ഷങ്ങൾ വ്യാപകമായി വെട്ടിമാറ്റാൻ വഴിയൊരുക്കിയ വിവാദ ഉത്തരവിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സർക്കാരിന്റെ വനം-റവന്യൂ വകുപ്പുകൾ ഒരുമിച്ച് നീക്കം തുടങ്ങി. ഈട്ടിയും തേക്കും…

Finance Kerala Politics News 2 Min Read

പ്രവാസി ക്ഷേമ ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി: പരിഹാര നിർദേശങ്ങൾക്ക് സർക്കാർ പ്രത്യേക സമിതി

തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പഠിച്ച് സമയബന്ധിതമായി തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. 2026 സെപ്റ്റംബർ 20ന് പുറത്തിറക്കിയ സ.ഉ.(സാധാ) നം.463/2026/NORKA ഉത്തരവിലാണ് ഇതുസംബന്ധിച്ച തീരുമാനം. പ്രവാസി കേരളീയരുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി 2009ൽ രൂപീകരിച്ച സ്ഥാപനമാണ് കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്. നിലവിൽ ക്ഷേമനിധിയിൽ 8.5 ലക്ഷത്തിലധികം അംഗങ്ങളും 80,000ത്തിലധികം…

Finance Kerala Politics News 1 Min Read

ആലപ്പുഴയ്ക്ക് സതീശൻ സർക്കാരിന്റെ 80.07 കോടിയുടെ പ്രളയ ദുരിതാശ്വാസം; 1.06 ലക്ഷം ഗുണഭോക്താക്കൾക്ക് നേരിട്ട് സഹായം

ആലപ്പുഴ: കാലവർഷക്കെടുതിയിൽ പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച ആലപ്പുഴ ജില്ലയിലെ കുടുംബങ്ങൾക്ക് 80.07 കോടി രൂപയുടെ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) എന്നിവയിൽ നിന്നാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 32.13 കോടി രൂപയും, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 25.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രളയജലം കയറി ദുരിതബാധിതരായ…

Kerala Politics News 1 Min Read

കഴിഞ്ഞ 10 വർഷകാലം, വിദേശ യാത്രയിലെ സ്പോൺസർമാർ ആര്? പിണറായിക്ക് മൗനം

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും അവയുടെ സ്പോൺസർമാരെക്കുറിച്ചുള്ള വിവരങ്ങളും നിയമസഭയിൽ പോലും വ്യക്തമാക്കാത്ത ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് "വിവരം ശേഖരിച്ചു വരുന്നു" എന്ന പരമ്പരാഗത മറുപടി നൽകി ഒഴിഞ്ഞുമാറുന്ന ശൈലിയായിരുന്നു പിണറായി സ്വീകരിച്ചിരുന്നത്. 15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിൽ എം.എൽ.എ ശ്രീ സണ്ണി ജോസഫാണ് (നക്ഷത്ര ചിഹ്നമില്ലാത്ത…

Kerala Politics News 2 Min Read

ലോക കേരള സഭ ഇനി ഇല്ല; പിണറായി സർക്കാരിന്റെ 25 കോടിയുടെ പ്രാഞ്ചിയേട്ടൻ സഭക്ക് സതീശൻ സർക്കാർ പൂട്ടിട്ടു ! മാപ്രകൾക്ക് മിണ്ടാട്ടമില്ല

തിരുവനന്തപുരം: ലോക കേരള സഭ ഇനി തുടരില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ലോക കേരള സഭയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ചിരുന്ന ലോക കേരള സഭയ്ക്ക് ഇനി തുടർച്ചയുണ്ടാകില്ലെന്നതാണ് പുതിയ സർക്കാരിന്റെ തീരുമാനം.ലോക കേരള സഭയ്ക്കായി പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സർക്കാർ ഖജനാവിൽ നിന്ന് ഏകദേശം…

Kerala Politics News 1 Min Read

ക്ഷേമപെൻഷൻ വിതരണം നാളെ (24-9-26) മുതൽ; 1068 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 2026 സെപ്റ്റംബർ 24 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഈ മാസത്തെ പെൻഷൻ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.…