തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് ഐ.ടി.ഐകളിലെ വിദ്യാർത്ഥികൾക്കായുള്ള ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതികൾക്കായി 12 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഐ.ടി.ഐ കുട്ടിളുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും മുൻനിർത്തി നടപ്പിലാക്കുന്ന ഈ പദ്ധതികൾ 2027 മാർച്ച് 31 വരെ തുടരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമായ തുക സംസ്ഥാന ബജറ്റ് വിഹിതത്തിൽ നിന്ന് ലഭ്യമാക്കാനും തുക വിനിയോഗിക്കാൻ ട്രെയിനിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
സാങ്കേതിക പരിശീലന രംഗത്ത് ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. പ്രതിദിന പ്രായോഗിക പരിശീലനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ആവശ്യമായ പോഷകാഹാര ഉറപ്പുവരുത്താൻ പദ്ധതി തുടരുന്നതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
