ഗുരുവായൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപായി ഗുരുവായൂർ ദേവസ്വം ബോർഡിൽ വൻ ഭരണമാറ്റത്തിന് സർക്കാർ ഒരുങ്ങുന്നു. നിലവിലെ ചെയർമാൻ ഡോ. വി.കെ. വിജയനെ ഈ മാസം അവസാനത്തോടെ രാജി വെപ്പിക്കാനാണ് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി പുതിയ ഭരണസമിതിയെ അവരോധിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. പിൻഗാമിയാകാൻ വൻ മത്സരങ്ങൾ ചെയർമാൻ സ്ഥാനത്തേക്ക് സി.പി.എമ്മിലെ പ്രമുഖർക്കിടയിൽ തന്നെ ശക്തമായ മത്സരമാണ് നടക്കുന്നത്. മുൻ ദേവസ്വം…
തിരുവനന്തപുരം: നിയമവകുപ്പിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ച്, തലശ്ശേരിയിലെ തണ്ണീർത്തടം മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിലുള്ള സ്വകാര്യ സ്മാരക സൊസൈറ്റിക്ക് വിട്ടുനൽകിയ സംസ്ഥാന സർക്കാർ ഉത്തരവ് വിവാദത്തിൽ. തലശ്ശേരി കുടിവെള്ള പദ്ധതിക്കായി മാറ്റിവെച്ചിരുന്നതും നിലവിൽ വാട്ടർ അതോറിറ്റിയുടെ (KWA) അധീനതയിലുള്ളതുമായ തണ്ണീർത്തടമാണ് 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചത്. ഉയരുന്നത് കടുത്ത നിയമലംഘന ആരോപണങ്ങൾ പൊതുതാൽപ്പര്യത്തിന് മാത്രം ഉപയോഗിക്കേണ്ട '1995-ലെ ലാൻഡ് അസൈൻമെന്റ് റൂൾ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി 3 ശതമാനം ക്ഷാമബത്ത (DA) അനുവദിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. ഇതോടെ നിലവിലെ ക്ഷാമബത്ത 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർദ്ധിക്കും. ശമ്പളത്തിലും പെൻഷനിലും മാറ്റം വരുന്നത് എപ്പോൾ? പുതുക്കിയ ക്ഷാമബത്ത പ്രകാരമുള്ള തുക ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിച്ചുതുടങ്ങും. പെൻഷൻകാർക്ക് മാർച്ച് മാസത്തിൽ വിതരണം ചെയ്യുന്ന പെൻഷനോടൊപ്പം 3 ശതമാനം ക്ഷാമ ആശ്വാസവും (DR) ചേർത്ത്…
തിരുവനന്തപുരം: കഷ്ടപ്പെട്ട് പഠിച്ചു, ഡിഗ്രി മുതൽ പി.എസ്.സി പരീക്ഷ വരെ ഒന്നാം റാങ്കോടെ ഉന്നത വിജയം നേടി. പക്ഷേ, കേരളത്തിലെ ഒരു റാങ്ക് ലിസ്റ്റിൽ ഒന്നാമതാകുക എന്നത് ജോലി ലഭിക്കാനുള്ള യോഗ്യതയല്ല, മറിച്ച് കാത്തിരിപ്പിന്റെയും നിരാശയുടെയും തുടക്കമാണെന്ന് തെളിയിക്കുകയാണ് മലപ്പുറം സ്വദേശിനി റഷീദയുടെ അനുഭവം. പരീക്ഷകളിൽ റാങ്ക് 'സെഞ്ചുറി', ജീവിതത്തിൽ ചോദ്യചിഹ്നം മലപ്പുറത്തിന്റെ അഭിമാനമാകേണ്ടിയിരുന്ന റഷീദയുടെ വിദ്യാഭ്യാസ യോഗ്യതകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്: എന്നാൽ, 2023-ൽ പ്രസിദ്ധീകരിച്ച ഈ റാങ്ക് ലിസ്റ്റിന്റെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സേവന മേഖലയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി ചുരുക്കാനുള്ള നീക്കത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. സർക്കാരിന്റെ പുതിയ ഭരണ പരിഷ്കാരത്തെ സോഷ്യലിസത്തിന്റെ പുതിയ മുഖമായി ചിത്രീകരിച്ചുകൊണ്ടാണ് ജയശങ്കർ രംഗത്തെത്തിയത്. "ആഴ്ചയിൽ അഞ്ചു ദിവസം ഒഴിവും രണ്ട് ദിവസം വിശ്രമവുമാകണം. അതാണ് യഥാർത്ഥ സോഷ്യലിസം!" - സോഷ്യൽ മീഡിയയിലെ തന്റെ പതിവ് പരിഹാസ ശൈലിയിൽ അദ്ദേഹം കുറിച്ചു. വിമർശനത്തിന് പിന്നിൽ സംസ്ഥാനത്തെ…
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്താനുള്ള നീക്കത്തിന് ഭരണ-പ്രതിപക്ഷ സംഘടനകളുടെ പൂർണ്ണ പിന്തുണ. ഇന്ന് ചീഫ് സെക്രട്ടറി വിവിധ സർവീസ് സംഘടനകളുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് നിർണ്ണായകമായ ഈ തീരുമാനത്തിൽ എത്തിയത്. സംഘടനകളുടെ നിലപാട് പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിനെ സർവ്വാത്മനാ സ്വാഗതം ചെയ്ത സംഘടനകൾ ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്: ഉത്തരവ് ഉടൻ സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ഏകദേശം…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചായി (Monday to Friday) നിജപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ സർക്കാർ പുനരാരംഭിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ഫെബ്രുവരി 6-ന് നിർണായക യോഗം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ഫെബ്രുവരി 6-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിവിധ സർവീസ് സംഘടനകളുടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA), ക്ഷാമആശ്വാസ (DR) കുടിശിക വിതരണത്തിനുള്ള നീക്കങ്ങൾ സർക്കാർ സജീവമാക്കി. കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും ആദ്യ ഗഡു ഈ ബജറ്റിൽ വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് ജീവനക്കാർ. എന്നാൽ, ഈ ആദ്യ ഗഡു വിതരണം ചെയ്യുന്നതിനു മാത്രം ഏകദേശം 15,000 കോടി മുതൽ 24,000 കോടി രൂപ വരെ കണ്ടെത്തേണ്ടി വരുമെന്നാണ് ധനവകുപ്പിൽ…
തിരുവനന്തപുരം: കർഷകർ പട്ടിണിയിലാകുമ്പോഴും ലക്ഷങ്ങൾ ശമ്പളം പറ്റി ഡൽഹിയിൽ സുഖവാസത്തിന് പിണറായി സർക്കാർ നിയമിച്ച കെ.വി തോമസ് എന്ത് ചെയ്യുകയാണെന്ന ചോദ്യം ശക്തമാകുന്നു. നെല്ല് സംഭരണത്തിന് കർഷകർക്ക് ലഭിക്കേണ്ട 1360 കോടി രൂപ കുടിശികയായി തുടരുമ്പോഴാണ് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന്റെ ഈ നിസ്സംഗത. ഇന്ന് നിയമസഭയിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ നൽകിയ മറുപടി പ്രകാരം, കേന്ദ്ര സർക്കാരിൽ നിന്ന് കർഷകർക്ക് ലഭിക്കാനുള്ളത് 1343.83 കോടി രൂപയാണ്.…
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കാനുള്ള നീക്കവുമായി സർക്കാർ വീണ്ടും മുന്നോട്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നേരത്തെ പിൻവലിച്ച തീരുമാനമാണ് പഠന റിപ്പോർട്ടിൻ്റെ മറവിൽ വീണ്ടും നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഫയൽ ധനമന്ത്രിയുടെ മേശപ്പുറത്ത് സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പെൻഷൻ പ്രായം ഏകീകരിക്കുന്നത് സംബന്ധിച്ച ഫയൽ നിലവിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ഓഫീസിലെത്തിക്കഴിഞ്ഞു. ധനമന്ത്രിയുടെ പച്ചക്കൊടി ലഭിക്കുന്നതോടെ ഫയൽ മന്ത്രിസഭാ…
Sign in to your account