കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
ബോസ്റ്റൺ: ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി നടന്ന സാംബ - ഫ്രഞ്ച് പോരാട്ടത്തിൽ ബ്രസീലിന് തോൽവി. ബോസ്റ്റണിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് ബ്രസീലിനെ കീഴടക്കിയത്. തോൽവിക്ക് പിന്നാലെ ഗാലറിയിൽ ആരാധകർ സൂപ്പർ താരം നെയ്മറുടെ പേര് വിളിച്ച് മുറവിളി കൂട്ടിയത് ശ്രദ്ധേയമായി. എന്നാൽ, നെയ്മറുടെ അഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വളരെ പക്വമായാണ് ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി പ്രതികരിച്ചത്. ശ്രദ്ധ ടീമിലുള്ളവരിലാവണം "ഇപ്പോൾ നമ്മൾ സംസാരിക്കേണ്ടത് ഇവിടെയുള്ളവരെക്കുറിച്ചാണ്.…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. 2026 ജനുവരിയിലെ ഔദ്യോഗിക 'ജിഎസ്ടി മന്ത്‌ലി ഫാക്ട് ഷീറ്റ്' (Monthly Fact Sheet) പുറത്തുവന്നതോടെ കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം വ്യക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ആരോപണങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തള്ളിക്കളഞ്ഞ ധനമന്ത്രിക്ക് തിരിച്ചടിയാവുകയാണ് സർക്കാരിന്റെ തന്നെ കണക്കുകൾ.വരുമാന വളർച്ചയിൽ വൻ തിരിച്ചടി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (YoY) ജിഎസ്ടി…
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്ക് (NCM) പുതിയ അംഗങ്ങളെ നിയമിച്ചപ്പോഴും ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 2020 മാർച്ചിൽ ജോർജ് കുര്യൻ കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ ശേഷം കഴിഞ്ഞ ആറ് വർഷമായി കമ്മീഷനിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഒരാൾ പോലും അംഗമായിട്ടില്ല. ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം തമിഴ്‌നാട് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് ഡോ. മുനവാരി ബീഗം (മുസ്ലിം…
തിരുവനന്തപുരം: ഒരുകാലത്ത് സി.പി.എം ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ട ആര്യ രാജേന്ദ്രൻ ഇന്ന് പാർട്ടിക്ക് അനഭിമതയാകുന്നോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈവിട്ടതോടെ ആര്യയെ പാർട്ടിയും കൈവിട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. എം.എ. ബേബി പങ്കെടുത്ത പൊതുസമ്മേളനത്തിൽ ഒരു സാധാരണ കാഴ്ചക്കാരിയായി, കൈക്കുഞ്ഞുമായി നിൽക്കേണ്ടി വന്ന ആര്യയുടെ ചിത്രം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയോ? തിരുവനന്തപുരം മേയറായിരുന്ന കാലത്ത് ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവും കാട്ടിയ…
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സമാനതകളില്ലാത്ത വിജയം കൈവരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ പോലും വിള്ളലുണ്ടാക്കുന്ന തരത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തരംഗം പ്രകടമാണ്. വടക്കൻ കേരളത്തിൽ ഭൂരിപക്ഷം ഉറപ്പിക്കും കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള 87 നിയമസഭാ മണ്ഡലങ്ങൾ എണ്ണിത്തീരുമ്പോഴേക്കും യുഡിഎഫിന് ഭരണത്തിലെത്താനാവശ്യമായ 71 സീറ്റുകൾ ലഭിക്കും. മലബാറിലും കൊച്ചി മേഖലയിലും പിണറായി സർക്കാരിനെതിരെയുള്ള അമർഷം…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ പേഴ്സണൽ സ്റ്റാഫിൽ അപ്രതീക്ഷിത നീക്കം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ശബരീഷ് കുമാർ മാർച്ച് 18-ന് സ്ഥാനമൊഴിഞ്ഞു. സർക്കാരിൻ്റെ കാലാവധി തീരും മുൻപേയുള്ള ഈ രാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാജിക്ക് പിന്നിലെ 'പെൻഷൻ' തന്ത്രം? സാധാരണഗതിയിൽ ഒരു മന്ത്രി അധികാരമൊഴിയുന്നത് വരെ പേഴ്സണൽ സ്റ്റാഫിനും തുടരാം. എന്നാൽ, തിരഞ്ഞെടുപ്പിൽ…
തിരുവനന്തപുരം: കാപ്പ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് അനുകൂലമായി കത്ത് നൽകിയ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account