കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും പുറത്തുവന്നപ്പോൾ നിരാശയിലായിരിക്കുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ. 2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 2500 രൂപ എന്ന ലക്ഷ്യം വെറും പാഴ് വാക്കായി മാറി. ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോഴും ക്ഷേമ പെൻഷനിൽ ഒരു രൂപയുടെ പോലും വർധനവ് വരുത്താൻ സർക്കാർ തയ്യാറായില്ല. വാഗ്ദാനങ്ങൾ മറന്ന ആറു ബജറ്റുകൾ സാധാരണഗതിയിൽ ഓരോ…
തിരുവനന്തപുരം: രാഷ്ട്രീയ വേദികളിലെ വാക്പോരുകൾക്കപ്പുറം, ബൈബിൾ വിജ്ഞാനത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന മുന്നേറ്റം സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന ഒരു ചോദ്യം പാർട്ടിക്കുള്ളിലെ ആശങ്കയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു: "ബൈബിൾ അറിയാവുന്ന ആരും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?" സെക്രട്ടറിയേറ്റിലെ ഒരു മുതിർന്ന അംഗം ഉന്നയിച്ച ഈ ചോദ്യത്തിന് മുന്നിൽ ക്രൈസ്തവ പശ്ചാത്തലമുള്ള പല നേതാക്കളും മറുപടിയില്ലാതെ മുഖം കുനിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. എന്നാൽ, പ്രഖ്യാപനങ്ങളിലെ "ടൈം ബോംബുകൾ" പുറത്തുവന്നതോടെ ഇത് ജീവനക്കാരെ സഹായിക്കാനല്ല, മറിച്ച് അടുത്ത വരാനിരിക്കുന്ന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. "കുടിശികകൾ എല്ലാം സതീശൻ തരും" എന്ന രീതിയിലുള്ള ധനമന്ത്രിയുടെ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. 3 മാസം കൊണ്ട് റിപ്പോർട്ട്; ലക്ഷ്യം അടുത്ത…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA), ക്ഷാമആശ്വാസ (DR) കുടിശിക വിതരണത്തിനുള്ള നീക്കങ്ങൾ സർക്കാർ സജീവമാക്കി. കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും ആദ്യ ഗഡു ഈ ബജറ്റിൽ വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് ജീവനക്കാർ. എന്നാൽ, ഈ ആദ്യ ഗഡു വിതരണം ചെയ്യുന്നതിനു മാത്രം ഏകദേശം 15,000 കോടി മുതൽ 24,000 കോടി രൂപ വരെ കണ്ടെത്തേണ്ടി വരുമെന്നാണ് ധനവകുപ്പിൽ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണന. കേരളത്തിനായി പ്രത്യേകമായി പ്രഖ്യാപിച്ച ഏക പദ്ധതി 'കടലാമ പരിചരണ കേന്ദ്രം' മാത്രമായതോടെ സംസ്ഥാന ബി.ജെ.പി നേതൃത്വം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി നിയമസഭയിൽ അക്കൗണ്ട് തുറക്കാമെന്ന മോഹത്തിന് കേന്ദ്രം തന്നെ തിരിച്ചടി നൽകിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതീക്ഷിച്ച എയിംസ് പോയിട്ട് ഒന്നുമില്ല! വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് (AIIMS) ഇത്തവണയെങ്കിലും ഉണ്ടാകുമെന്ന്…
കോട്ടയം: കേരളം ഇന്ന് കൈവരിച്ചിരിക്കുന്ന എല്ലാ സാമൂഹിക-സാംസ്കാരിക നേട്ടങ്ങളുടെയും ആണിക്കല്ല് പാകിയത് മിഷണറിമാരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവിതാംകൂർ - കൊച്ചി ആംഗ്ലിക്കൻ മഹായിടവക സ്ഥാപിതമായതിന്റെ 147-ാം വാർഷികാഘോഷം (മഹായിടവക ദിനം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷണറിമാർ പാകിയ വിപ്ലവത്തിന്റെ വിത്തുകൾ മനുഷ്യൻ മനുഷ്യനെ അശുദ്ധനായി കണ്ടിരുന്ന ഇരുണ്ട കാലഘട്ടത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കാൻ മിഷണറിമാർ കാണിച്ച ധീരത വിസ്മരിക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അറിവിന്റെ അകക്കണ്ണ്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നവർക്ക് മിനിമം രാഷ്ട്രീയ വിദ്യാഭ്യാസമെങ്കിലും വേണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. റാന്നി നിയസഭാ മണ്ഡലത്തിലെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account