Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പ്രകടന പത്രികയിലെ ക്ഷേമ പെൻഷൻ 2500 ആര് തരും? എല്ലാ ആ ചേട്ടൻ തരും! സതീശനെ ചൂണ്ടി ബാലഗോപാൽ

പ്രകടന പത്രികയിലെ ക്ഷേമ പെൻഷൻ 2500 ആര് തരും? എല്ലാ ആ ചേട്ടൻ തരും! സതീശനെ ചൂണ്ടി ബാലഗോപാൽ

kerala leader By kerala leader February 3, 2026 1 Min Read
Share

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും പുറത്തുവന്നപ്പോൾ നിരാശയിലായിരിക്കുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ. 2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 2500 രൂപ എന്ന ലക്ഷ്യം വെറും പാഴ് വാക്കായി മാറി. ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോഴും ക്ഷേമ പെൻഷനിൽ ഒരു രൂപയുടെ പോലും വർധനവ് വരുത്താൻ സർക്കാർ തയ്യാറായില്ല.

Contents
​വാഗ്ദാനങ്ങൾ മറന്ന ആറു ബജറ്റുകൾതിരിച്ചടിയായ ‘വോട്ട് തന്ത്രം’
- Advertisement -
Ad imageAd image

​വാഗ്ദാനങ്ങൾ മറന്ന ആറു ബജറ്റുകൾ

​സാധാരണഗതിയിൽ ഓരോ ബജറ്റിലും ഘട്ടംഘട്ടമായി പെൻഷൻ തുക വർധിപ്പിക്കാറാണ് പതിവ്. എന്നാൽ ബാലഗോപാൽ അവതരിപ്പിച്ച താഴെ പറയുന്ന ആറ് ബജറ്റുകളിലും പെൻഷൻ വർധനവ് അദൃശ്യമായിരുന്നു:

  1. ​2021-22 (പുതുക്കിയ ബജറ്റ്)
  2. ​2022-23
  3. ​2023-24
  4. ​2024-25
  5. ​2025-26
  6. ​2026-27

​പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കണമെങ്കിൽ പെൻഷൻ തുക 2500 രൂപയിൽ എത്തേണ്ടതായിരുന്നു. എന്നാൽ നിലവിൽ ഇത് 2000 രൂപയിൽ തന്നെ തുടരുകയാണ്.

- Advertisement -
Ad imageAd image

തിരിച്ചടിയായ ‘വോട്ട് തന്ത്രം’

​തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പെൻഷൻ തുകയിൽ 400 രൂപ വർധിപ്പിച്ച് 2000 ആക്കി ഉയർത്തിയിരുന്നു. വോട്ട് പിടിക്കാനുള്ള തന്ത്രമായി ജനങ്ങൾ ഇതിനെ കണ്ടതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഈ പരാജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ തോൽവി ഭയക്കുന്നതിനിടെയാണ് ജനങ്ങളെ വീണ്ടും നിരാശരാക്കുന്ന ബജറ്റ് പ്രഖ്യാപനം വന്നിരിക്കുന്നത്.

പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 2500 രൂപ ക്ഷേമ പെൻഷൻ തരാത്ത ബാലഗോപാലിൻ്റെ സമീപനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

എൽ.ഡി.എഫ് പ്രകടന പത്രികയിലെ 2500 രൂപ ക്ഷേമ പെൻഷൻ ഉയർത്തേണ്ട ചുമതല യു.ഡി.എഫിന് നൽകുന്ന ധനകാര്യ സിദ്ധാന്തം ആണ് ബാലഗോപാൽ പയറ്റിയത്. എല്ലാം ആ ചേട്ടൻ തരും എന്ന് സതീശനെ ചൂണ്ടി ബാലഗോപാൽ പറയുന്ന രാഷ്ട്രിയ അഭ്യാസം ആണ് ബജറ്റിൽ കണ്ടത്.

TAGGED: Kerala Budget 2026, Kerala Election 2026, Kerala leader, KN Balagopal, LDF Manifesto, Pension Hike, VD Satheesan, Welfare Pension Kerala, കെ എൻ ബാലഗോപാൽ, ക്ഷേമ പെൻഷൻ, വി.ഡി സതീശൻ
kerala leader February 3, 2026 February 3, 2026
Share This Article
Facebook Twitter Copy Link Print
Previous Article സതീശൻ്റെ ബൈബിൾ പ്രസംഗങ്ങൾ: സി.പി.എം സെക്രട്ടറിയേറ്റിൽ ചർച്ച; ബൈബിൾ അറിയാവുന്ന ആരും നമ്മുടെ കൂട്ടത്തിൽ ഇല്ലേ? സുവിശേഷകനെ തേടി സി പി എം
Next Article മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴും ഒഴിഞ്ഞ കസേരകൾ; ഗോവിന്ദൻ്റെ ജാഥ നനഞ്ഞ പടക്കം! പ്രതീക്ഷയായി സതീശൻ്റെ ‘പുതുയുഗ യാത്ര’ വരുന്നു

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?