തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാർ തകർന്നടിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരും പരാജയപ്പെടുമെന്നുമുള്ള സൂചനകളാണ് പുറത്ത് വരുന്നത്. കപ്പൽ മുങ്ങിയാലും കപ്പിത്താൻ രക്ഷപ്പെടും എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ വിജയസാധ്യത.
മന്ത്രിപ്പട ഒന്നടങ്കം പടിക്കുപുറത്തേക്ക്!
മുഖ്യമന്ത്രിയുടെ മരുമോൻ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖ മന്ത്രിമാരെല്ലാം സ്വന്തം മണ്ഡലങ്ങളിൽ ജനരോഷം നേരിടുകയാണ്. ധർമ്മടത്ത് പിണറായി വിജയൻ ജയിച്ചു കയറും, എന്നാൽ അദ്ദേഹത്തിന്റെ വലംകൈകളായി പ്രവർത്തിച്ച മന്ത്രിമാരെല്ലാം നിലംപൊത്തുമെന്നാണ് സൂചന. കെ. കൃഷ്ണൻകുട്ടി ഒഴികെയുള്ള 19 മന്ത്രിമാരും മത്സരരംഗത്തുണ്ടെങ്കിലും ഒരാൾക്ക് പോലും മണ്ഡലം നിലനിർത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
തകർന്നടിയുന്ന ഇടതുകോട്ടകൾ
ജനങ്ങളുടെ അതിശക്തമായ അമർഷം യുഡിഎഫിന് അനുകൂലമായ ഒരു സുനാമിയായി മാറിക്കഴിഞ്ഞു. പരാജയഭീതിയിലായ പ്രധാന മണ്ഡലങ്ങളും മന്ത്രിമാരും താഴെ പറയുന്നവരാണ്:
- ബേപ്പൂരിൽ റിയാസിന് അടിതെറ്റും: മരുമോൻ മന്ത്രി എന്ന ലേബലിലും വികസന മുരടിപ്പിലും റിയാസിനെതിരെ മണ്ഡലത്തിൽ വൻ ജനവികാരമാണ്.
- തൃത്താലയിൽ എം.ബി. രാജേഷിന് പതനം: രാഷ്ട്രീയ പോരാട്ടം കടുക്കുന്ന തൃത്താലയിൽ രാജേഷിന് ഇക്കുറി രക്ഷയുണ്ടാകില്ല.
- നേമത്ത് ശിവൻകുട്ടി വീഴും: തലസ്ഥാനത്തെ പ്രധാന പോരാട്ടവീഥിയായ നേമത്ത് ഇക്കുറി യുഡിഎഫ് ആധിപത്യം ഉറപ്പിക്കും.
- കൊട്ടാരക്കരയിൽ ബാലഗോപാലിന് തിരിച്ചടി: സാമ്പത്തിക നയങ്ങളും നികുതി വർദ്ധനവും ബാലഗോപാലിന്റെ വിജയസാധ്യതകളെ ഇല്ലാതാക്കി.
“പിണറായി ഇറങ്ങിപ്പോകണം” – മലയാളി പറയുന്നു
”പിണറായി വിജയൻ എങ്ങനെ എങ്കിലും ഒന്ന് ഇറങ്ങിപ്പോകണം” – കേരളത്തിലെ സാമാന്യ ജനതയുടെ ഈ വികാരമാണ് യുഡിഎഫിന് വൻ മേൽക്കൈ നൽകുന്നത്. ആറൻമുളയിൽ വീണ ജോർജും, കളമശേരിയിൽ പി. രാജീവും, പത്തനാപുരത്ത് ഗണേഷ് കുമാറും ഉൾപ്പെടെയുള്ളവർ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നു. ഇടുക്കിയിൽ റോഷി അഗസ്റ്റിനും കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും തോൽവി മണക്കുന്നു.
തോൽവി ഉറപ്പായ മറ്റു മണ്ഡലങ്ങൾ:
ചെങ്ങന്നൂർ (സജി ചെറിയാൻ), ഏറ്റുമാനൂർ (വി.എൻ. വാസവൻ), ചേർത്തല (പി. പ്രസാദ്), ചടയമംഗലം (ജെ. ചിഞ്ചുറാണി), നെടുമങ്ങാട് (ജി.ആർ. അനിൽ), ഒല്ലൂർ (കെ. രാജൻ), ഇരിങ്ങാലക്കുട (ആർ. ബിന്ദു), ഏലത്തൂർ (ശശീന്ദ്രൻ), തിരൂർ (അബ്ദു റഹിമാൻ), മാനന്തവാടി (ഒ.ആർ. കേളു).
ചുരുക്കത്തിൽ, ഇടത് കപ്പലിന്റെ ആണിപ്പലകകൾ ഓരോന്നായി ഇളകിക്കഴിഞ്ഞു. പിണറായി വിജയൻ എന്ന കപ്പിത്താൻ മാത്രം ധർമ്മടത്ത് രക്ഷപ്പെട്ടേക്കാം, പക്ഷേ അദ്ദേഹത്തിന്റെ പടയാളി മന്ത്രിമാരെല്ലാം ഈ യുഡിഎഫ് സുനാമിയിൽ ഒലിച്ചുപോകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.