Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News വിമാനയാത്രക്ക് 1.33 കോടി, ഭക്ഷണം 45 ലക്ഷം! പോകുന്ന പോക്കിൽ 3.30 കോടിയുടെ മാമാങ്കവുമായി പിണറായി; ഉത്തരവ് ഇറങ്ങി

Breaking News വിമാനയാത്രക്ക് 1.33 കോടി, ഭക്ഷണം 45 ലക്ഷം! പോകുന്ന പോക്കിൽ 3.30 കോടിയുടെ മാമാങ്കവുമായി പിണറായി; ഉത്തരവ് ഇറങ്ങി

kerala leader By kerala leader February 6, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കോടികൾ പൊടിച്ച് പുതിയ ആഘോഷത്തിന് സർക്കാർ പച്ചക്കൊടി. 2031-ൽ കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന ‘വിഷൻ 2031 – ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി’ എന്ന പരിപാടിക്കായി 3.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ജനുവരി 30-ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് (G.O.(Rt)No.46/2026/P&EA) ഈ വമ്പൻ തുക അനുവദിച്ചിരിക്കുന്നത്.

ചെലവ് കണക്കുകൾ ഇങ്ങനെ:
വെറും മൂന്ന് ദിവസം (ഫെബ്രുവരി 15 മുതൽ 17 വരെ) തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിക്കായി അനുവദിച്ചിരിക്കുന്ന തുക കേട്ടാൽ ഞെട്ടും.

വിമാനയാത്രയ്ക്ക് മാത്രം 1.33 കോടി: വിദേശത്ത് നിന്നും മറ്റും അതിഥികളെ എത്തിക്കുന്നതിനുള്ള യാത്രാ ചെലവിനായി മാത്രം ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

​ഉദ്ഘാടന മാമാങ്കം: ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് കെട്ടാനുമായി 70 ലക്ഷം രൂപ.
​ഭക്ഷണവും താമസവും: ഭക്ഷണത്തിന് 45 ലക്ഷവും താമസം ഒരുക്കാൻ 13.52 ലക്ഷവും പ്രത്യേകം അനുവദിച്ചു.
​മറ്റ് ചെലവുകൾ: കിറ്റുകൾക്കായി 8.35 ലക്ഷവും സമാപന സമ്മേളനത്തിന് 30 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.

സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അന്താരാഷ്ട്ര സെമിനാറിൽ ഡൊമെയ്ൻ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ എന്നിവർ പങ്കെടുക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

എന്നാൽ സാധാരണക്കാർക്ക് ഇതിൽ നിന്ന് എന്ത് ഗുണം ലഭിക്കുമെന്ന ചോദ്യം ബാക്കിയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനവകുപ്പ് ആവർത്തിക്കുമ്പോഴാണ് പ്ലാനിംഗ് ആൻ്റ് എക്കണോമിക് അഫയേഴ്സിൽ നിന്ന് ഈ ‘കടുവെട്ട്’ ഉത്തരവ് വന്നിരിക്കുന്നത്.
​ഐ&പിആർഡി (I&PRD), സി-ഡിറ്റ് (C-DIT) എന്നീ സ്ഥാപനങ്ങൾക്കാണ് പരിപാടിയുടെ സംഘാടന ചുമതല.

Loading

TAGGED: Government Order, International Conference, kerala budget, kerala economy, Kerala leader, Pinarayi Vijayan, Planning Board, Thiruvananthapuram, Vision 2031, ധൂർത്ത്
kerala leader February 6, 2026 February 6, 2026
Share This Article
Facebook Twitter Copy Link Print
Previous Article പഠനവും ജീവിതവും ഇനി ഒരുമിച്ച്; ഉമ തോമസിൻ്റെ മകൻ വിവേക് തോമസ് വിവാഹിതനാകുന്നു; വധു ജൂനിയറായ ആഗ്ന!
Next Article ആഴ്ചയിൽ 5 ദിവസം ഒഴിവ്, 2 ദിവസം വിശ്രമം; ഇതാണ് സോഷ്യലിസം! സർക്കാരിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ

Recent Posts

  • പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!
  • സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക
  • കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!
  • ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ
  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

You Might Also Like

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

Kerala Politics News

സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക

Kerala Politics News

കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!

Kerala Politics News

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

Kerala Politics News
Welcome Back!

Sign in to your account

Lost your password?