Tag: Government Order

Kerala Politics News 1 Min Read

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽ വൻ മാറ്റം; കിടപ്പുരോഗികൾ ഒഴികെയുള്ളവർക്ക് ഡി .ബി.ടി വഴി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ

കേരളത്തിലെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണ സംവിധാനത്തിൽ വലിയ മാറ്റത്തിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഇനി മുതൽ കിടപ്പുരോഗികളും ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കളും ഒഴികെയുള്ള എല്ലാവർക്കും Direct Benefit Transfer (DBT) സംവിധാനത്തിലൂടെ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായുള്ള സർക്കാർ ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. നിലവിൽ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ

Kerala Politics News 1 Min Read

കേരള ബാങ്കിലെ 24 സഖാക്കളെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ!

​കൊച്ചി: കേരള ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ബാസിൽ ജോർജ് പോൾ, ശ്യാം കുമാരൻ എന്നിവർ സമർപ്പിച്ച ഹർജി (WP(C) No. 9287/2026) പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ​ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, എ.സി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്.

Kerala Politics News 1 Min Read

​നോട്ടുബുക്കിനും ബ്രോഷറിനും 8 കോടി! ഖജനാവ് കാലിയാകുമ്പോഴും നവകേരളം ‘ആഘോഷത്തിൽ’; വഴിവിട്ട നടപടികൾ സാധൂകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിആർഡി (PRD) വഴി കോടികൾ പൊടിച്ച് സർക്കാർ. 'നവകേരളം - സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം' എന്ന പേരിൽ നടത്തുന്ന വികസന ക്ഷേമ പഠന പരിപാടിക്കായി അച്ചടിച്ച സാധനങ്ങൾക്ക് മാത്രം 8 കോടി രൂപ ചിലവാക്കിയതിന്റെ രേഖകൾ പുറത്തുവന്നു. മുൻകൂട്ടി അനുമതി വാങ്ങാതെ നടത്തിയ പണമിടപാടുകൾക്ക് മുൻകാല പ്രാബല്യത്തോടെ (Ex-post facto sanction) സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുകയാണ്. ​ചെലവ് കേട്ട് ഞെട്ടി

Kerala Politics News 1 Min Read

Breaking News വിമാനയാത്രക്ക് 1.33 കോടി, ഭക്ഷണം 45 ലക്ഷം! പോകുന്ന പോക്കിൽ 3.30 കോടിയുടെ മാമാങ്കവുമായി പിണറായി; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കോടികൾ പൊടിച്ച് പുതിയ ആഘോഷത്തിന് സർക്കാർ പച്ചക്കൊടി. 2031-ൽ കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന 'വിഷൻ 2031 - ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി' എന്ന പരിപാടിക്കായി 3.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ജനുവരി 30-ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് (G.O.(Rt)No.46/2026/P&EA) ഈ വമ്പൻ

Kerala Politics News 1 Min Read

കയ്യൂർ സ്മാരകത്തിന് 5 കോടി: ഖജനാവ് കാലിയാണെങ്കിലും ഡിസംബർ 31 ന് ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കയ്യൂർ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ട്രഷറി നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനിടയിലാണ് സാംസ്കാരിക വകുപ്പ് പണം അനുവദിച്ചുകൊണ്ട് ഡിസംബർ 31-ന് ഉത്തരവിറങ്ങിയത്. ​2022-23 ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭരണാനുമതി ലഭിക്കാതിരുന്ന പ്രവൃത്തിയായിരുന്നിട്ടാണ് ഇത് ബജറ്റിൽ ഇടം പിടിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടികൾ വേഗത്തിലാക്കിയത്. പൊതുമരാമത്ത്

Kerala Politics News 1 Min Read

തീ പിടുത്ത സാധ്യത! സെക്രട്ടറിയേറ്റിലെ സെക്ഷനുകളിൽ ജീവനക്കാരുടെ വൈദ്യുത അലങ്കാരങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകളിൽ ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ സ്വന്തം നിലയിൽ നടത്തുന്ന വൈദ്യുത അലങ്കാരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഐ.എസ്.ഐ (ISI) മുദ്രയില്ലാത്ത ഗുണനിലവാരമില്ലാത്ത എൽ.ഇ.ഡി സീരിയൽ ലൈറ്റുകളും വയറുകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ​സെക്രട്ടേറിയറ്റ് പോലെ സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളിൽ ഇത്തരം നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച്