പുൽപ്പള്ളി: പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് രണ്ട് ദിവസത്തേക്ക് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് ജനുവരി അഞ്ച്, ആറ് തീയതികളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കളക്ടറുടെ ഉത്തരവ് പ്രകാരം താഴെ പറയുന്ന മദ്യവിൽപ്പന ശാലകൾ ഈ ദിവസങ്ങളിൽ അടഞ്ഞു കിടക്കും:
- ബീവറേജസ് ഔട്ട്‌ലെറ്റ്: പുൽപ്പള്ളിയിലെ ചില്ലറ വിൽപ്പനശാലയായ എസ്.എൽ 11/2007.
- കള്ള് ഷാപ്പുകൾ: ചീയമ്പം, ഇരുളം (ടി.എസ് നമ്പര്‍ 16), മുള്ളൻകൊല്ലി (ടി.എസ് നമ്പര്‍ 26), പാടിച്ചിറ (ടി.എസ് നമ്പര്‍ 28), കാപ്പിസെറ്റ്, ചെറ്റപ്പാലം (ടി.എസ് നമ്പര്‍ 29).
- ബിയർ & വൈൻ പാർലറുകൾ: പുൽപ്പള്ളി മെരിയ വൈൻ ആൻഡ് ബിയർ പാർലർ (എഫ്.എല്‍ 11/വയനാട് /05/1415), പുൽപ്പള്ളി ജോ മെരിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് (ആര്‍.എഫ്.എല്‍ 3/2023/00700).
ഉത്സവസമയത്ത് പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ജനുവരി നാല് മുതൽ ആറ് വരെ ശക്തമായ പോലീസ് പരിശോധന നടത്താൻ ജില്ലാ പോലീസ് മേധാവിക്ക് കളക്ടർ നിർദ്ദേശം നൽകി. നിയമം ലംഘിച്ച് മദ്യവിൽപനയോ ഉപഭോഗമോ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.