കൊച്ചി: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അധികാരാരോഹണവും തുടർന്നുള്ള വീഴ്ചയും വ്യക്തമാക്കുന്ന ഫോട്ടോ കൊളാഷ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പിണറായി ഭരണകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന മട്ടിൽ നിൽക്കുന്ന ചിത്രവും, തുടർന്ന് സതീശൻ ഭരണ സംവിധാനത്തിന് കീഴിൽ എക്സൈസ് ഉദ്യോഗസ്ഥരാൽ കസ്റ്റഡിയിലെടുക്കപ്പെടുന്ന ചിത്രവുമാണ് വൈറലാകുന്നത്. ആദ്യ ചിത്രത്തിൽ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ആന്റോ അഗസ്റ്റിൻ ആത്മവിശ്വാസത്തോടെ നിർദേശങ്ങൾ നൽകുന്നത് കാണാം. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ, വീട്ടുപരിശോധനയിൽ…
കോട്ടയം: മുൻ സംസ്ഥാന പോലീസ് ഉപമേധാവി (DGP) ടോമിൻ ജെ. തച്ചങ്കരിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഈ നിർണായക വിധി. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2003 ജനുവരി 1 മുതൽ 2007 ജൂലൈ 5 വരെയുള്ള ഔദ്യോഗിക കാലയളവിൽ ടോമിൻ തച്ചങ്കരി വരവിൽ…
കൊച്ചി / വയനാട്: വീട്ടിൽ നിന്ന് അനുവദനീയമായതിൽ കൂടുതൽ അളവിൽ വിദേശമദ്യം കണ്ടെടുത്ത സംഭവത്തിൽ റിപ്പോർട്ടർ ടി.വി ഉടമയും മാനേജിംഗ് ഡയറക്ടറുമായ ആൻ്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് (സെക്ഷൻ 55(a), 55(i), 58) വയനാട് കൽപറ്റ എക്സൈസ് സംഘം നടപടിയെടുത്തത്. നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റ്കൊച്ചി കളമശ്ശേരിയിലുള്ള റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് നിന്നാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം…
കണ്ണൂർ / എറണാകുളം: പോലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ക്രിമിനൽ പശ്ചാത്തലമുള്ള അർജുൻ ആയങ്കി പിടിയിലായതിന് പിന്നാലെ, ഇയാളുടെ പ്രധാന കൂട്ടാളിയായ പ്രണവിനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. അഴീക്കോട് സ്വദേശിയായ പ്രണവാണ് ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയും വിവാദ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്ത 'അഡ്മിൻ' എന്ന് പോലീസ് സ്ഥിരീകരിച്ചു. അന്വേഷണത്തിലെ പ്രധാന വിവരങ്ങൾ:സോഷ്യൽ മീഡിയ അഡ്മിൻ പ്രണവ്: ആയങ്കി ഒളിവിലിരിക്കെ പോലീസിനെതിരെ ഉയർന്ന…
കണ്ണൂർ: ദിവസങ്ങൾ നീണ്ട നാടകീയമായ തിരച്ചിലിനൊടുവിൽ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് പിടികൂടി. കണ്ണൂർ ടൗണിലെ ഒരു അഭിഭാഷകന്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിയവെ പുലർച്ചെ 2:30-ഓടെയാണ് പോലീസ് സംഘം ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. നിർണായകമായത് ഓട്ടോ ഡ്രൈവറുടെ തക്കസമയത്തെ ഇടപെടൽകണ്ണൂരിൽ എത്തിയ അർജുൻ ആയങ്കി ഒരു ഓട്ടോറിക്ഷയിലാണ് അഭിഭാഷകന്റെ ഫ്ലാറ്റിലേക്ക് പോയത്. യാത്രക്കാരനിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഉടൻതന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്…
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്റർ ഉപയോഗിച്ച ഇനത്തിൽ സംസ്ഥാന ഖജനാവിൽ നിന്ന് ചെലവഴിച്ചത് 48.76 കോടി രൂപ (48,76,42,718). ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി പോലീസ് വകുപ്പ് ഒപ്പുവെച്ച പുതുക്കിയ കരാർ ഈ വരുന്ന സെപ്റ്റംബർ 18-ന് അവസാനിക്കും. കോട്ടയം പെരുവ സ്വദേശി എം.ടി. തോമസിന് വിവരാവകാശ നിയമപ്രകാരം (RTI) ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.…
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പദവിയുടെ അടയാളങ്ങൾ കാറിൽ നിന്ന് നീക്കം ചെയ്യാത്ത മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ നടപടി. സ്വന്തം കാറിൽ പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന നക്ഷത്രമുദ്ര പതിപ്പിച്ച് യാത്ര ചെയ്ത സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം ഇങ്ങനെകോട്ടയം വിജിലൻസ് കോടതിയിൽ ഒരു കേസിന്റെ ഭാഗമായി ഹാജരാകാൻ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ നിയമലംഘനം പുറത്തായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന്റെ…
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവതാ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് എന്നിവരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ബോബി കുരുവിള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു എന്നാണ്…
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് പിണറായി സർക്കാർ. സമരം അവസാനിപ്പിക്കുന്ന വേളയിൽ വൈദീകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇപ്പോഴും 34 ഓളം കേസുകൾ നടപടികളുമായി മുന്നോട്ട് പോവുകയാണ്. സഭയുടെ ഉന്നത നേതൃത്വത്തെ പ്രതിപ്പട്ടികയിൽ നിർത്തിക്കൊണ്ട് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. പ്രതിപ്പട്ടികയിൽ പ്രമുഖർ അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് രാജപ്പൻ, വികാരി ജനറൽ മോൺസിഞ്ഞോർ യൂജീൻ പേരേര തുടങ്ങിയ…
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ചരിത്രമുറങ്ങുന്ന കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന പുരാതനവും അമൂല്യവുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കൊട്ടാരം അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സുരക്ഷാ വീഴ്ചയോ? ഉയർന്ന സുരക്ഷാ വലയത്തിലുള്ള കവടിയാർ കൊട്ടാരത്തിൽ ഇത്രയും വലിയൊരു കവർച്ച നടന്നത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നിൽ നടന്ന ഈ മോഷണം അതീവ…
Sign in to your account