തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. പി.എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിൽ ഗവർണറുമായി നടത്തിയ ഒത്തുതീർപ്പാണ് വിമർശനത്തിന് കാരണമായത്. വിസി നിയമനത്തിലെ ഒത്തുതീർപ്പ് പിണറായി പറയുമ്പോൾ മാത്രമാണ് പാർട്ടി അറിയുന്നത്. പാർട്ടിയെ ഇരുട്ടിൽ നിറുത്തിയാണ് പി.എം ശ്രീ പോലെ വി.സി നിയമനത്തിലും പിണറായി ഒത്തു തീർപ്പ് ഉണ്ടാക്കിയത്. പിണറായി വിജയനെ പിന്തുണച്ചത് മരുമകൻ കൂടിയായ പി.എ. മുഹമ്മദ് റിയാസ് മാത്രം.
തുറന്നടിച്ച് ‘ത്രിമൂർത്തികൾ’
പാർട്ടിയിലെ ‘റിയാസ് വിരുദ്ധ ചേരി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരോടൊപ്പം തോമസ് ഐസക്കും മുഖ്യമന്ത്രിയുടെ നിലപാടുകളെ യോഗത്തിൽ തുറന്ന് എതിർത്തു.. സർക്കാരിന്റെ ഒത്തുതീർപ്പ് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന് ഇവർ തുറന്നടിച്ചു.
മൗനം പാലിച്ച് മറ്റുള്ളവർ
വിമർശനം ഉയർന്നപ്പോൾ പിണറായിയെ പിന്തുണയ്ക്കാൻ മറ്റ് നേതാക്കൾ തയ്യാറായില്ല. . എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ അസാധാരണ നീക്കങ്ങൾ. മുഖ്യമന്ത്രി പാർട്ടിയിൽ അപ്രമാദിത്വം പുലർത്തിയിരുന്ന കാലം അവസാനിക്കുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയോടെ പിണറായി യുഗത്തിന് തിരശീല വീഴുന്നു എന്ന വസ്തുത ജനങ്ങൾക്ക് മാത്രമല്ല നേതാക്കൾക്കും മനസിലായി തുടങ്ങിയെന്ന് വ്യക്തം.
![]()
