Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ‘വെള്ളാപ്പള്ളി വിരുദ്ധർക്ക് മുഖ്യമന്ത്രിയുടെ മറുപടി’; വിമർശനങ്ങൾക്കിടയിലും പിണറായിയുടെക്രിസ്മസ് വിരുന്നിൽ ‘വിഐപി’യായി വെള്ളാപ്പള്ളി നടേശൻ!

‘വെള്ളാപ്പള്ളി വിരുദ്ധർക്ക് മുഖ്യമന്ത്രിയുടെ മറുപടി’; വിമർശനങ്ങൾക്കിടയിലും പിണറായിയുടെക്രിസ്മസ് വിരുന്നിൽ ‘വിഐപി’യായി വെള്ളാപ്പള്ളി നടേശൻ!

kerala leader By kerala leader December 17, 2025 1 Min Read
Share

​തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വികാരം ഉയരുന്നതിനിടെ, അദ്ദേഹത്തെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പൗരപ്രമുഖർക്കായി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പ്രധാന ആകർഷണമായി വെള്ളാപ്പള്ളി മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

​തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിന് കാരണം വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി അമിതമായി ചേർത്തുനിർത്തുന്നതാണെന്ന നരേറ്റീവ് സി.പി.എമ്മിലെ ഒരു വിഭാഗം സജീവമാക്കിയിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെ പാടെ തള്ളിക്കളയുന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം.

​വിമർശനങ്ങളുമായി പാർട്ടി സഹയാത്രികർ

സി.പി.എമ്മിന് വേണ്ടി ചാനലുകളിൽ സജീവമായി സംസാരിക്കുന്ന റെജി ലൂക്കോസ് ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിലൂടെ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

​”എൽ.ഡി.എഫിനെ ജനങ്ങൾ ശിക്ഷിച്ചതിൽ വെള്ളാപ്പള്ളിയുടെ പങ്ക് വലുതാണ്. നാടുനീളെ വർഗീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തി അദ്ദേഹം ജനങ്ങളെ വെറുപ്പിച്ചു. ബി.ജെ.പിക്ക് വേണ്ടി ബി.ഡി.ജെ.എസ് ഉണ്ടാക്കിയ ഒരാൾ എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത് വെറും കപടതയാണ്,” എന്ന് റെജി ലൂക്കോസ് കുറ്റപ്പെടുത്തി. കേരളത്തിൽ ഇസ്‌ലാമോഫോബിയ വളർത്തുന്നതിൽ ഈ ‘വർഗീയവാദി’ കാര്യമായ സംഭാവന നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

​ചേർത്തുനിർത്തി മുഖ്യമന്ത്രി

നേരത്തെ ആഗോള അയ്യപ്പ സംഗമത്തിലും വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ഒപ്പം കൂട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ കാറിലാണ് അന്ന് അദ്ദേഹം വേദിയിലെത്തിയത്. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി അകറ്റിനിർത്തുമെന്ന് കരുതിയ പാർട്ടിയിലെ ‘വെള്ളാപ്പള്ളി വിരുദ്ധർക്ക്’ ക്രിസ്മസ് വിരുന്നിലൂടെ പിണറായി വിജയൻ വ്യക്തമായ സന്ദേശം നൽകിയിരിക്കുകയാണ്. വെള്ളാപ്പള്ളിയെ മാറ്റി നിർത്തുന്ന ഒരു പരിപാടിക്കും പിണറായി തയ്യാറല്ല എന്ന് വ്യക്തം. അതിൻ്റെ പിന്നിലെ കാരണം പാർട്ടി സഖാക്കൾക്ക് പോലും മനസിലായിട്ടില്ല. വെള്ളാപ്പള്ളി മകൻ തുഷാർ കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ മുന്നണിയിലാണ്. തുഷാർ വഴി പിണറായി നടത്തുന്ന ഡൽഹി ഓപ്പറേഷൻ ഒന്നും റെജി ലൂക്കോസിനെ പോലുള്ള ചാനൽ സഖാക്കൾക്ക് തെരിയില്ല എന്ന് വ്യക്തം.

TAGGED: BDJS, Christmas Feast, CPM, Kerala leader, Kerala News, Kerala Politics, LDF Election Defeat, Pinarayi Vijayan, Reji Lukose, SNDP, Vellappally Natesan, പിണറായി വിജയൻ, വെള്ളാപ്പള്ളി നടേശൻ
kerala leader December 17, 2025 December 17, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഉറപ്പാണ് 2 ഗഡു ഡിഎ ! കാരണം ഹൈക്കോടതി ഇടപെടൽ
Next Article CPIM Double Standards: CPM-ന്റെ ഇരട്ടത്താപ്പ്; അന്ന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർക്ക് ശാസന, ഇന്ന് പാരഡിയിൽ കണ്ണീർ!

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?