Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​ശബരിമല സ്വർണ്ണക്കൊള്ള: ‘മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയാമായിരുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും അദ്ദേഹം’- വി.ഡി. സതീശൻ

​ശബരിമല സ്വർണ്ണക്കൊള്ള: ‘മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയാമായിരുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും അദ്ദേഹം’- വി.ഡി. സതീശൻ

kerala leader By kerala leader November 27, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം നീക്കം ചെയ്ത സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സംഭവം രാഷ്ട്രീയമായി എടുത്ത തീരുമാനമാണെന്നും, സ്വർണം പുറത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് കടകംപള്ളി സുരേന്ദ്രന് അറിവുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു.

​”പത്മകുമാർ തന്ത്രിക്കെതിരെ മാത്രമല്ല മൊഴി നൽകിയിരിക്കുന്നത്. തന്ത്രിക്ക് അറിയാമായിരുന്നു. അക്കാര്യം ബോർഡ് അംഗങ്ങളെയും ദേവസ്വം വകുപ്പിനെയും അറിയിച്ചിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിരുന്നു എന്നതാണ് അതിന്റെ അർത്ഥം,” സതീശൻ പറഞ്ഞു.

​പോറ്റിയെ അയച്ചത് മന്ത്രി:

​സംഭവത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. “2018-19 കാലത്ത് കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. അതിനുള്ള തെളിവ് ഞങ്ങൾ ഹാജരാക്കാം. എല്ലാവരുടെയും പേരുകൾ പുറത്ത് വരും,” അദ്ദേഹം വ്യക്തമാക്കി.

​ഇതുകൊണ്ടാണ് ശബരിമലയിലെ കവർച്ചക്കാരെ സംരക്ഷിക്കുന്ന നിലപാട് സി.പി.എം സ്വീകരിച്ചതെന്നും, അതിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെക്കൊണ്ട് ജനങ്ങൾ പറയിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

​രണ്ടാമതും കക്കാൻ ഇറങ്ങിയത്:

​ശബരിമലയിലെ സ്വർണ്ണക്കൊള്ള ഒരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും സതീശൻ ആവർത്തിച്ചു. “ആദ്യ കളവ് ആരും അറിഞ്ഞില്ലെന്ന് കണ്ടാണ് രണ്ടാമതും കക്കാനാണ് ദ്വാരപാലക ശിൽപ്പം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്. അന്ന് പ്രതിപക്ഷം പറഞ്ഞതിൽ ഒരു അതിശയോക്തിയും ഇല്ലായിരുന്നു. അതുതന്നെയാണ് കോടതിയും പറഞ്ഞത്,” പ്രതിപക്ഷ നേതാവ് പറഞ്ഞു.

Loading

TAGGED: Gold Robbery, kadakampally surendran, Kerala leader, LDF, Opposition Leader, Sabarimala Gold, Unnikrishnan Potti, Uzhichil, V D Satheesan, കടകംപള്ളി സുരേന്ദ്രൻ, വി.ഡി. സതീശൻ, ശബരിമല സ്വർണ്ണം
kerala leader November 27, 2025 November 27, 2025
Share This Article
Facebook Twitter Copy Link Print
Previous Article ക്ഷാമബത്തക്ക് കുടിശിക നിഷേധിച്ച ഏക സംസ്ഥാനം: കേരളം നമ്പർ 1! ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങൾ
Next Article ഒടുവിൽ പരാതി ! മാങ്കൂട്ടം പെട്ടു

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?