Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഒടുവിൽ പരാതി ! മാങ്കൂട്ടം പെട്ടു

ഒടുവിൽ പരാതി ! മാങ്കൂട്ടം പെട്ടു

kerala leader By kerala leader November 27, 2025 1 Min Read
Share

തിരുവനന്തപുരം മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. ഇന്ന് ഉച്ചയോടെ നേരിട്ടെത്തിയാണ് യുവതി പരാതി നൽകിയത്. പരാതിക്കൊപ്പം സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായകമായ തെളിവുകളും യുവതി കൈമാറിയതായാണ് റിപ്പോർട്ട്.

ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതിജീവിത നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗിക പീഡന പരാതി നൽകുകയായിരുന്നു. സഹോദരനൊപ്പമാണ് യുവതി വൈകിട്ട് 4:30 ഓടെ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്.

ചാറ്റുകളും ശബ്ദരേഖകളും ഉൾപ്പെടെ എല്ലാ നിർണ്ണായക തെളിവുകളും സഹിതം യുവതി നേരിട്ട് പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ എത്തുന്ന തരത്തിൽ കേസിന്റെ അന്വേഷണം നീങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവിലേക്ക്
യുവതി നൽകിയ പരാതി ഇന്ന് തന്നെ മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറും. തുടർന്ന് പരാതി ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിക്കുന്നതോടെ രാഹുലിനെതിരായ നടപടികളുടെ സ്വഭാവം മാറും.

പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പുറത്തുവന്ന ശബ്ദരേഖയുടെ ആധികാരികത ഉറപ്പാക്കുകയും ചെയ്യും. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്താനുള്ള സാധ്യതകളാണ് നിലവിലുള്ളത്. യുവതിയെ കൊല്ലുമെന്ന തരത്തിലുള്ള പരാമർശങ്ങൾ ശബ്ദരേഖയിൽ ഉള്ള സാഹചര്യത്തിൽ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്താനും അന്വേഷണ സംഘത്തിന് കഴിയും.

നേരത്തേ പുറത്തുവന്ന ശബ്ദരേഖകളും ചാറ്റുകളും അടിസ്ഥാനമാക്കി ഓഗസ്റ്റിൽ ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നുവെങ്കിലും, പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നതിനാൽ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. അതിജീവിത മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്യാത്തതിനാൽ കേസ് എങ്ങുമെത്താത്ത സ്ഥിതിയിലായിരുന്നു. എന്നാൽ, നിലവിൽ യുവതി തന്നെ പരാതിയുമായി രംഗത്തെത്തിയത് കേസിന്റെ ഗതി നിർണ്ണയിക്കും.

TAGGED: Kerala leader, Kerala Politics, Rahul Mamkootathil, sexual harassment, ക്രൈംബ്രാഞ്ച്, മുഖ്യമന്ത്രി, യൂത്ത് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ കേസ്, ലൈംഗിക പീഡന പരാതി
kerala leader November 27, 2025 November 27, 2025
Share This Article
Facebook Twitter Copy Link Print
Previous Article ​ശബരിമല സ്വർണ്ണക്കൊള്ള: ‘മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയാമായിരുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും അദ്ദേഹം’- വി.ഡി. സതീശൻ
Next Article രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റ് ഷംസീറിനെ അറിയിക്കണം!

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?