തിരുവനന്തപുരം: 2021-ലെ ചരിത്രപരമായ തുടർഭരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത് കനത്ത തിരിച്ചടികൾ. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഒരു മുന്നണിയുടെ ‘മാർക്ക്’ നിർണ്ണയിക്കുന്നത്. ആ മാനദണ്ഡം അനുസരിച്ച് നോക്കുമ്പോൾ, 2021-ന് ശേഷം പിണറായി വിജയൻ നേരിട്ട് നയിച്ച തെരഞ്ഞെടുപ്പുകളിലെ എൽ.ഡി.എഫിന്റെ വിജയശതമാനം പൂജ്യത്തിൽ ഒതുങ്ങുമ്പോൾ, 93 ശതമാനം വിജയത്തോടെ പ്രതിപക്ഷമായ യു.ഡി.എഫ് (UDF) തിളങ്ങുകയാണ്.
പിണറായിക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നു
മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ കൊണ്ടുവരാൻ വേണ്ടി പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കിക്കൊണ്ട് പിണറായി രൂപീകരിച്ച മന്ത്രിസഭ, യാതൊരു ഗുണവുമില്ലാത്ത മന്ത്രിമാരുടെ കൂട്ടമായി മാറി. ഇത് സർക്കാരിന് തന്നെ പാരയായി. ഇതിനോടൊപ്പം മുഖ്യമന്ത്രിയുടെ അഹന്തയും ഭരണവിരുദ്ധ വികാരവും കൂടിയായതോടെ തുടർ പരാജയങ്ങളിൽ നിന്ന് യു.ഡി.എഫ് കരകയറി. വി.ഡി. സതീശന് യു.ഡി.എഫിനെ ‘ടീം യു.ഡി.എഫ്’ ആക്കി മാറ്റാൻ കഴിഞ്ഞതോടെ കാര്യങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമായി.
യു.ഡി.എഫിൻ്റെ റെക്കോർഡ് വിജയങ്ങൾ
2021-ന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളിലും പൊതുതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വ്യക്തമായ മേധാവിത്വം നേടി.
- ഉപതെരഞ്ഞെടുപ്പുകൾ: തൃക്കാക്കര, പുതുപ്പള്ളി, നിലമ്പൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെ ബാക്കിയെല്ലായിടത്തും യു.ഡി.എഫ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. 2021-ൽ എൽ.ഡി.എഫ് (L.D.F) 40,000 വോട്ടിന് വിജയിച്ച ചേലക്കരയിലെ ഭൂരിപക്ഷം 12,000 ആയി കുറയ്ക്കാനും യു.ഡി.എഫിന് സാധിച്ചു.
- 2024 ലോകസഭാ തെരഞ്ഞെടുപ്പ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ 20-ൽ 18 സീറ്റിലും യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആലത്തൂരിൽ കെ. രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവത്താൽ സി.പി.എമ്മിന് ജയിക്കാൻ കഴിഞ്ഞത് മാത്രമാണ് എൽ.ഡി.എഫിൻ്റെ ഏക നേട്ടം. ചേലക്കര ഉപതെരഞ്ഞെടുപ്പ് വിജയവും രാധാകൃഷ്ണൻ മുന്നിൽ നിന്ന് നയിച്ചതിൻ്റെ ഫലമായിരുന്നു.
ജനവിധി: പിണറായിക്ക് കാലിടറുന്നു
ഫലത്തിൽ, 2021-ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിൻ്റെ വിജയശതമാനം പൂജ്യത്തിൽ ഒതുങ്ങി. അതേസമയം, യു.ഡി.എഫ് 93 ശതമാനം വിജയത്തോടെ തിളങ്ങി. ജനാധിപത്യത്തിൽ ജനം രാജാവാകുമ്പോൾ, ജനത്തെ മറന്ന പിണറായിയെ ജനം വലിച്ച് നിലത്തിട്ടു എന്ന് വ്യക്തം.
സ്തുതിപാഠകരെക്കൊണ്ട് വാഴ്ത്തുപാട്ടുകൾ രചിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. ശബരിമലയിൽ സ്വർണ്ണക്കൊള്ളയിൽ സി പി എം നേതാക്കൾ കൂട്ടത്തോടെ ജയിലിൽ ആയതോടെ ശബരിമലയിൽ സ്വർണ്ണ കൊള്ള നടത്തിയ മുഖ്യമന്ത്രി എന്ന പേരിലായിരിക്കും അദ്ദേഹം ചരിത്രത്തിൽ ഇടം പിടിക്കുക.
![]()
