Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയവർ ‘ഔട്ട്’; സരിനും സംഘത്തിനും സീറ്റില്ല; ഇടത് പാളയത്തിൽ മുൻ കോൺഗ്രസുകാർ കറിവേപ്പില !

​കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയവർ ‘ഔട്ട്’; സരിനും സംഘത്തിനും സീറ്റില്ല; ഇടത് പാളയത്തിൽ മുൻ കോൺഗ്രസുകാർ കറിവേപ്പില !

kerala leader By kerala leader March 15, 2026 2 Min Read
Share

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ചുവപ്പൻ കോട്ടയിലെത്തിയാൽ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ഒരു ടിക്കറ്റ് ഉറപ്പാക്കാമെന്ന് കരുതിയവർക്ക് നിരാശ. വലിയ കൊട്ടിഘോഷങ്ങളോടെ സി.പി.എമ്മിൽ ചേക്കേറിയ പി. സരിൻ ഉൾപ്പെടെയുള്ള നേതാക്കളെ ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും സി.പി.എം ഒഴിവാക്കി. കോൺഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കുമെങ്കിലും അവർക്ക് സുരക്ഷിതമായ രാഷ്ട്രീയ ഭാവി നൽകുന്നതിൽ സി.പി.എം കാണിക്കുന്ന ‘അമിത ജാഗ്രത’ ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാവുകയാണ്.

Contents
​സരിന് ലഭിച്ചത് തഴയൽ മാത്രം​പട്ടികക്ക് പുറത്തായ പ്രമുഖർ​ലതിക സുഭാഷിന്റെ പതനം​അടിത്തട്ടിൽ അമർഷം
- Advertisement -
Ad imageAd image

​സരിന് ലഭിച്ചത് തഴയൽ മാത്രം

​പാലക്കാട് നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും പടിയിറങ്ങിയ പി. സരിൻ സി.പി.എം സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. ഇത്തവണ സരിന് അർഹമായ പരിഗണന ലഭിക്കുമെന്ന് അനുയായികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ സരിന്റെ പേര് എങ്ങും കണ്ടില്ല. ഇത് സരിനെ വിശ്വസിച്ച് ഒപ്പം പോയ പ്രവർത്തകർക്കിടയിലും അമർഷമുണ്ടാക്കിയിട്ടുണ്ട്.

​പട്ടികക്ക് പുറത്തായ പ്രമുഖർ

​സരിൻ മാത്രമല്ല, കോൺഗ്രസിന്റെ പടിക്കുപുറത്തുവന്ന ഒരു നിര നേതാക്കൾ തന്നെ ഇപ്പോൾ സൈഡ് ബെഞ്ചിലാണ്:

- Advertisement -
Ad imageAd image
  • ​കെ.പി. അനിൽകുമാർ & പി.എസ്. പ്രശാന്ത്: കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ചില കസേരകൾ ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ല.
  • ​രതികുമാർ, ശോഭന ജോർജ്, എ.കെ. ഷാനിബ്: ഇവരെയും സി.പി.എം പരിഗണിച്ചതേയില്ല.
  • ​കെ.വി. തോമസ്: മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി മാറിയിട്ടും, സി.പി.എം അംഗത്വം എടുക്കാത്ത കെ.വി. തോമസിന് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവി നൽകിയതല്ലാതെ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാൻ പാർട്ടി തയ്യാറായില്ല.

​ലതിക സുഭാഷിന്റെ പതനം

​കോൺഗ്രസിൽ നിന്നും രാജിവെച്ച് എൻ.സി.പിയിൽ ചേർന്ന ലതിക സുഭാഷിന്റെ അവസ്ഥയും സമാനമാണ്. നിയമസഭാ സീറ്റ് പ്രതീക്ഷിച്ചെത്തിയ അവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്. എന്നാൽ അവിടെ പരാജയപ്പെട്ടതോടെ അവരുടെ രാഷ്ട്രീയ സ്വാധീനത്തിനും മങ്ങലേറ്റു.

​അടിത്തട്ടിൽ അമർഷം

​കാലങ്ങളായി പാർട്ടിക്കായി ചോരയും നീരും നൽകിയ പ്രവർത്തകരെ മറികടന്ന് ‘കൂടുമാറി’ വരുന്നവർക്ക് സീറ്റ് നൽകുന്നതിനെതിരെ സി.പി.എമ്മിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുണ്ട്. ഈ വികാരം മാനിച്ചാണ് നേതൃത്വം ഇത്തവണ ഇത്തരക്കാരെ മാറ്റിനിർത്തിയത് എന്നാണ് സൂചന. “ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചെറിയുന്ന കറിവേപ്പില” പോലെയാണ് കോൺഗ്രസ് വിമതരുടെ അവസ്ഥയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

TAGGED: Congress, CPM, Kerala leader, Kerala News, Kerala Politics, KP Anilkumar, KV Thomas, Lathika Subhash, LDF Candidate List, P Sarin, Political Betrayal, ശോഭന ജോർജ്
kerala leader March 15, 2026 March 15, 2026
Share This Article
Facebook Twitter Copy Link Print
Previous Article അമ്മായിഅപ്പനും മരുമോനും ചേർന്ന് ഷംസീറിന്റെ കഥ കഴിച്ചു; തലശേരിയിൽ കാരായി രാജൻ
Next Article പിണറായിയുടെ ‘കണ്ണിലെ കരട്’ തെറിച്ചു! സുനിൽകുമാറിനെ വെട്ടി ബിനോയ് വിശ്വം; തൃശൂരിൽ ഇനി ‘ആലങ്കോട്’ കളി

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?