തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ശബരിമല സ്വർണക്കൊള്ളക്കേസ് യു.ഡി.എഫ് ഒരു പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാക്കിയതോടെ, പ്രചാരണരംഗത്ത് യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കി.
കേസിൽ രണ്ട് മുതിർന്ന സി.പി.എം നേതാക്കളായ വാസുവും പത്മകുമാറും നിലവിൽ ജയിലിലാണ്. ദേവസ്വം മന്ത്രി വി.എൻ. വാസവനും, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഈ കേസിൽ ജയിലിൽ പോകേണ്ടി വരുമെന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നുണ്ട്. ‘ഭഗവാന്റെ മുതൽ കട്ട’ സി.പി.എമ്മിനെതിരെ വിശ്വാസികളിൽ നിന്നും ശക്തമായ ജനരോഷമാണ് ഉയരുന്നത്
സി.പി.എമ്മിന്റെ പ്രതിരോധം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം
ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ പ്രതിരോധത്തിലായ സി.പി.എം, അ രാഹുൽ മാങ്കൂട്ടത്തിനെതിരായ വിഷയത്തെയാണ് പ്രധാന പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. നിർബന്ധിത ഗർഭച്ഛിദ്രം നടത്തിയെന്ന പരാതിയിൽ രാഹുലിന്റെ അറസ്റ്റ് ഏത് നിമിഷവും ഉണ്ടാകുമെന്ന പ്രതീതിയാണ് നിലനിൽക്കുന്നത്. ‘ഗർഭം കലക്കൽ’ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എം ശക്തമായി ഉന്നയിച്ച് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നു. മാങ്കൂട്ടത്തിനെതിരെ നേരത്തെ തന്നെ നടപടി എടുത്ത കാര്യം ആണ് ഇതിന് കോൺഗ്രസിൻ്റെ മറുപടി. ശബരിമല സ്വർണ്ണ കൊള്ളയോടൊപ്പം അതിശക്തമായ ഭരണ വിരുദ്ധ വികാരവും സംസ്ഥാനത്ത് ശക്തമാണ്. ഇത് കൃത്യമായി യു ഡി എഫ് പ്രചരണ വിഷയമാക്കിയതോടെ തദ്ദേശത്തിൽ യു.ഡി.എഫിന് മുൻതൂക്കം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് രാഷ്ട്രിയ നിരീക്ഷകർ പങ്ക് വയ്ക്കുന്നത്.
![]()
