Tag: Pinarayi Vijayan

Kerala Politics News 1 Min Read

​”ഡാറ്റാ കാവൽക്കാരൻ ഭക്ഷകനാകുമ്പോൾ “; സി.പി.എം പോളിറ്റ് ബ്യൂറോയുടെ പഴയ നിലപാട് പിണറായി സർക്കാരിനെ തിരിഞ്ഞുകൊത്തുന്നു

തിരുവനന്തപുരം: പൗരന്റെ സ്വകാര്യതയെക്കുറിച്ച് ദേശീയ തലത്തിൽ വാതോരാതെ സംസാരിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോയുടെ പഴയ നിലപാടുകൾ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വിനയാകുന്നു. കെ-സ്മാർട്ട് (K-SMART), സ്പാർക്ക് (SPARK) പോർട്ടലുകൾ വഴി ജനങ്ങളുടെയും ജീവനക്കാരുടെയും വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിയെടുത്തെന്ന വെളിപ്പെടുത്തൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ​പി.ബിയുടെ 'ഇരട്ടത്താപ്പ്' ചർച്ചയാകുന്നു ​2023 ജൂൺ 12-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, കോവിൻ ഡാറ്റ ചോർച്ചയെ പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിശേഷിപ്പിച്ച സി.പി.എം

Kerala Politics News 1 Min Read

K Smart – ഗുണഭോക്താകളുടെ ഡാറ്റ ചോർത്തി; കോടികളുടെ ഡാറ്റ കച്ചവടം, കടുംവെട്ടുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഡിജിറ്റലൈസ് ചെയ്യാൻ കൊണ്ടുവന്ന കെ-സ്മാർട്ട് (K-SMART) പദ്ധതിയുടെ മറവിൽ നടന്നത് വൻ ഡാറ്റാ കച്ചവടം . മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ താത്പര്യങ്ങൾക്കായി കൈമാറിയിരിക്കുകയാണ്. ​മുഖ്യമന്ത്രിയുടെ OSD അയച്ച കത്ത് പുറത്ത് ​മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഓഫീസർ (OSD) ശ്രീറാം സാംബശിവ റാവു ആണ് വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ കേരള മിഷന്

Kerala Politics News 2 Min Read

ജീവനക്കാരുടെഡാറ്റ ചോർച്ചയുടെ സിരാകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്; OSD സാംബശിവ റാവുവിന്റെ കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല | Kerala Data Leak Controversy

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരന്മാരുടെയും സർക്കാർ ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന അതീവ ഗുരുതരമായ രേഖകൾ പുറത്ത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) സാംബശിവ റാവു ഐഎഎസ് അയച്ച ഔദ്യോഗിക കത്താണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഇതോടെ ഡാറ്റ ചോർച്ചയുടെ സിരാകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയെന്ന് വ്യക്തമായിരിക്കുകയാണ്. ​കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ​'K-SMART' ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള

Kerala Politics News 1 Min Read

പിണറായി – മോഹൻലാൽ PR ” ഇരുവർ ” ; ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് 10 കോടി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പി.ആർ. ഷോയ്ക്കായി സർക്കാർ ചെലവാക്കുന്നത് കോടികൾ. വെറും ഒരു അഭിമുഖത്തിനപ്പുറം, സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാനുള്ള വമ്പൻ 'ഇമേജ് ബിൽഡിംഗ്' പരിപാടിയാണിതെന്ന ആക്ഷേപം ശക്തമാവുകയാണ്. ഈ ആഡംബര പ്രഹസനത്തിനായി പത്ത് കോടി രൂപയാണ് ഖജനാവിൽ നിന്ന് ഒഴുക്കുന്നത്. ​ലാലിന് 5 കോടി; പി.ആർ.ഡി വഴി പണമൊഴുക്ക് ​ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം, നടൻ മോഹൻലാലിന് മാത്രം

Kerala Politics News 1 Min Read

മോദിക്ക് അക്ഷയ് കുമാർ, പിണറായിക്ക് ലാൽ; വെളുപ്പിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട് ലാലേട്ടനെ ഇറക്കി പിണറായി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ ധൂർത്തിന് അവധി നൽകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്ഷയ് കുമാർ ഇൻ്റർവ്യൂ ചെയ്തതിന് സമാനമായി, മുഖ്യമന്ത്രി പിണറായി വിജയനെ 'വെളുപ്പിച്ചെടുക്കാൻ' സൂപ്പർ സ്റ്റാർ മോഹൻലാലിനെ രംഗത്തിറക്കിയിരിക്കുകയാണ് സർക്കാർ. ക്ലിഫ് ഹൗസിൽ വെച്ച് നടന്ന ഈ ആഡംബര അഭിമുഖത്തിനായി ഖജനാവിൽ നിന്ന് കോടികളാണ് ഒഴുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ​'കണ്ടും മിണ്ടിയും ഇരുവർ': വെറുമൊരു സംഭാഷണമോ അതോ പിആർ സ്റ്റണ്ടോ? ​തിരഞ്ഞെടുപ്പ്

Kerala Politics News 1 Min Read

6 ലക്ഷം കോടിയുടെ കടക്കയത്തിൽ കേരളം! ‘എന്തുകൊണ്ട്, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ’? പിണറായിയുടെ സഭ തള്ളലിന് സോഷ്യൽ മീഡിയയിൽ എട്ടിൻ്റെ പണി !

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി നടത്തിയ 'തള്ള്' പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നത്. കടം പെരുകുന്നു, ധൂർത്ത് തുടരുന്നു ​ധൂർത്തും അഴിമതിയും വഴി കേരളത്തിന്റെ പൊതുകടം റെക്കോർഡ് വേഗതയിലാണ് കുതിച്ചുയർന്നത്. ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ

Kerala Politics News 1 Min Read

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നു, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ? മുഖ്യമന്ത്രിയുടെ ‘മേനി പറച്ചിലിന്’ അതേ നാണയത്തിൽ തിരിച്ചടി!

തിരുവനന്തപുരം: നിയമസഭയിൽ വികസനത്തിന്റെ 'വെള്ളപൂശൽ' പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സോഷ്യൽ മീഡിയയും. സഭയുടെ അവസാന ദിവസം പ്രതിപക്ഷം ബഹിഷ്കരിച്ച തക്കം നോക്കി മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ വരികൾ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് വിനയായിരിക്കുന്നത്. എന്തുകൊണ്ട്' ചോദ്യങ്ങൾക്ക് ജനം നൽകുന്ന മറുപടി ​"കാർഷിക രംഗം അഭിവൃദ്ധിപ്പെട്ടു, ക്ഷീര മേഖലയിൽ സ്വയംപര്യാപ്തത നേടി... എന്തുകൊണ്ട്? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള തള്ളുകൾ. എന്നാൽ കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ

Kerala Politics News 1 Min Read

ഭരണം പോയാലും കാര്യങ്ങൾ നിയന്ത്രിക്കാൻ പിണറായി! KAS കാർക്ക് 31 ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കും; വിഴിഞ്ഞത്ത് ഷിജുഖാൻ്റെ ഭാര്യ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ തന്ത്രപ്രധാനമായ സർക്കാർ പദവികളിൽ വേണ്ടപ്പെട്ടവരെ പ്രതിഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വൻ നീക്കം. പിണറായി വിജയന്റെ 'കുഞ്ഞ്' എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണം മാറിയാലും ഭരണയന്ത്രം നിയന്ത്രിക്കാനുള്ള 'ഷാഡോ ക്യാബിനറ്റ്' പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. 31 തസ്തികകൾ; ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം ഭരണം മാറിയാലും മിഡിൽ ലെവൽ ഉദ്യോഗസ്ഥരിലൂടെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇതിനായി

Kerala Politics News 1 Min Read

ഡാറ്റാ ‘ബോംബ്’ പേടിച്ച് മുഖ്യമന്ത്രി! മെഡിസെപ് സന്ദേശം അയച്ചാൽ 250 കോടി പിഴ കിട്ടും; പണി പാളി സർക്കാർ!

തിരുവനന്തപുരം: മെഡിസെപ് രണ്ടാം ഘട്ട പ്രചരണ സന്ദേശങ്ങൾ അയക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കടുത്ത ആശയക്കുഴപ്പം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ അയച്ച സന്ദേശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ പിന്നോട്ട് വലിയുന്നത്. നിയമവിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയാൽ കോടികളുടെ പിഴയും നിയമനടപടിയും നേരിടേണ്ടി വരുമെന്നാണ് പുതിയ വിലയിരുത്തൽ. ​തിരിച്ചടിയായത് ഡി.എ മെസേജ് ​നേരത്തെ, ജീവനക്കാരുടെ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ച് ഡി.എ (DA) അനുവദിച്ചത്

Kerala Politics News 1 Min Read

എവിടെ നോക്കിയാലും സതീശൻ !തരംഗമായി പ്രതിപക്ഷ നേതാവ്; ‘കമ്മികളുടെ താരവും വി.ഡി’യെന്ന് സോഷ്യൽ മീഡിയ

​തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചാവിഷയം ഒന്നേയുള്ളൂ- അത് വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവാണ്. പത്രം തുറന്നാലും ടിവി വച്ചാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പരിശോധിച്ചാലും സതീശൻ നിറഞ്ഞുനിൽക്കുകയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെ കടന്നാക്രമിക്കുന്ന സതീശന്റെ ശൈലിക്ക് ആരാധകരേറുന്നു എന്നതിന്റെ സൂചനയാണ് പുതിയ സൈബർ ട്രെൻഡുകൾ. ഭരണപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം തങ്ങളുടെ പ്രസംഗങ്ങളിലും മറുപടികളിലും ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന പേര് 'വി.ഡി. സതീശൻ' എന്നതാണെന്നാണ്