Tag: Pinarayi Vijayan

Kerala Politics News 1 Min Read

സതീശൻ്റെ ചൂണ്ടയിൽ കൊത്തരുത് ! പിണറായി സർക്കാരിനെ കുറിച്ച് മിണ്ടരുത്, പകരം പ്രാദേശിക വിഷയങ്ങളിൽ പ്രചരണം നടത്തണം; തദ്ദേശത്തിൽ പിണറായിയുടെ കർശന നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കർശന നിർദ്ദേശം. പിണറായി സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തേണ്ടതില്ലെന്നും, പകരം പ്രാദേശിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാരിനെതിരെ ജനരോഷം ശക്തമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ. ​തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Kerala Politics News 1 Min Read

രാഹുൽ ഗാന്ധി പുറത്തുവിട്ട ‘വോട്ട് ചോരി’ വാർത്ത മുക്കി ദേശാഭിമാനി; പിണറായിക്ക് ബിജെപി ഭയം?

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വൻ വോട്ട് തട്ടിപ്പിനെക്കുറിച്ച് പുറത്തുവിട്ട നിർണ്ണായക വാർത്തകൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വൻ ചർച്ചാവിഷയം ആയപ്പോൾ, കേരളത്തിലെ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാർത്ത മുക്കിയത് വിവാദമാകുന്നു. മറ്റ് പ്രമുഖ പത്രങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയപ്പോൾ, ദേശാഭിമാനി അത് ഏഴാം പേജിൽ മൂന്ന് കോളത്തിൽ ഒതുക്കിയത് "പിണറായിയുടെ ബി.ജെ.പി ഭക്തി" കാരണമാണെന്നാണ് വിമർശനം.

Kerala Politics News 1 Min Read

“ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി,” ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം മുതൽ സർക്കാർ വക സർവ്വത്ര മോഷണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സംസ്ഥാനം ഭരിക്കുന്നവർ കക്കുകയാണെന്നും, മന്ത്രിമാർ എല്ലാവരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ​"എല്ലാ മന്ത്രിമാരും കക്കുകയാണ്. വലിയേട്ടൻ സ്വർണം കക്കുമ്പോൾ ചെറിയേട്ടനായ സി.പി.ഐ കിണ്ടി കക്കും," മുരളീധരൻ പറഞ്ഞു. വനംമന്ത്രി എ.കെ. ശശീന്ദ്രനെ പരിഹസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് ഏറെ ശ്രദ്ധേയം. "ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി

Kerala Politics News 2 Min Read

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തട്ടിപ്പ്! സർക്കാരിൻ്റെ സാമ്പത്തിക രേഖകൾ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യയിൽ സായ് കിരണിൻ്റെ ഗംഭീര റിപ്പോർട്ട്

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ "അതിദാരിദ്ര്യ മുക്ത സംസ്ഥാനം "പ്രഖ്യാപനം തട്ടിപ്പെന്ന് ടൈംസ് ഓഫ് ഇന്ത്യ. സർക്കാർ രേഖകൾ ആധാരമാക്കി പ്രഖ്യാപന തട്ടിപ്പ് പൊളിച്ചടുക്കിയിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. അസിസ്റ്റൻ്റ് എഡിറ്റർ കെ.പി. സായ് കിരണിൻ്റെ വസ്തുതകൾ നിരത്തിയുള്ള റിപ്പോർട്ട് പ്രഖ്യാപനത്തിൻ്റെ പൊയ്മുഖം തുറന്ന് കാട്ടുന്നതാണ്. ബജറ്റ് രേഖകൾ, പ്ലാനിംഗ് ബോർഡിൻ്റെ പ്ലാൻ സ്പേസ് എന്നിവയെ ആധാരമാക്കിയാണ് ഇതൊരു തട്ടിപ്പ് പ്രഖ്യാപനമായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പി.ആർ

Kerala Politics News 1 Min Read

ശമ്പള പരിഷ്കരണ കുടിശ്ശിക വി.ഡി. സതീശനും കൂട്ടരും നൽകും! കേരള പിറവി ദിനത്തിൽ ധനവകുപ്പിൻ്റെ വിചിത്ര ഉത്തരവ്

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ 2 ഗഡുക്കൾ നിലവിലെ സർക്കാരിന് കീഴിൽ ലഭിക്കില്ല. ഈ കുടിശ്ശിക 2026-ലെ പുതിയ സർക്കാരിന്റെ തലയിൽ കെട്ടിവെച്ചുകൊണ്ട് ധനവകുപ്പ് കേരള പിറവി ദിനമായ ഇന്ന് (നവംബർ 1) വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചു.യുഡിഎഫ് സർക്കാർ 2026-ൽ അധികാരത്തിൽ വരുമെന്ന ധാരണയിലാണോ ധനവകുപ്പിന്റെ ഈ നീക്കം എന്ന ചോദ്യമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്. ​മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച പ്രകാരം കുടിശ്ശികയുടെ രണ്ട്

Kerala Politics News 1 Min Read

ആശാ സമരത്തെ അനുകൂലിച്ചു; പ്രേംകുമാറിൻ്റെ കസേര തെറിപ്പിച്ച് പിണറായി!

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണസമിതിയെ പുനഃസംഘടിപ്പിച്ചു. ഓസ്കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. നിലവിൽ താത്കാലിക ചുമതല വഹിച്ചിരുന്ന നടൻ പ്രേംകുമാറിനെ മാറ്റിയാണ് പുതിയ നിയമനം. ​നടിയും നിർമ്മാതാവുമായ കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയർപേഴ്‌സൺ. അമൽ നീരദ്, ശ്യാം പുഷ്‌കരൻ, നിഖില വിമൽ, സിതാര കൃഷ്ണകുമാർ, സുധീർ കരമന തുടങ്ങി 26 അംഗങ്ങളാണ് പുതിയ ഭരണസമിതിയിലുള്ളത്. ഭരണസമിതിയുടെ കാലാവധി അവസാനിച്ച

Kerala Politics News 1 Min Read

മുഖ്യമന്ത്രിക്കെതിരെ ‘ബാല’തന്ത്രം: ധനമന്ത്രിക്ക് അമർഷം; ക്ഷാമബത്ത ഉത്തരവിൽ പിണറായിയെ ഒഴിവാക്കി പ്രതികാരം!

തിരുവനന്തപുരം: ധനവകുപ്പിന്റെ പ്രധാന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയതിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കടുത്ത അമർഷത്തിൽ. ക്ഷേമ പെൻഷൻ വർദ്ധനവ്, ക്ഷാമബത്ത അനുവദിക്കൽ തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ഈ മാസം 29-ന് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുമ്പോൾ ധനമന്ത്രി അത് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇതോടെ ധനമന്ത്രിയുടെ പങ്ക് 'ശിപായി റോളിൽ' ഒതുങ്ങിയെന്ന വിമർശനം ശക്തമായി. ​ബാലഗോപാലിന്റെ 'നിശബ്ദ' പ്രതികാരം ​ജാള്യത മറയ്ക്കാൻ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ക്ഷാമബത്ത

Kerala Politics News 1 Min Read

ട്രംപ് കേരളത്തിലേക്ക് ? അമേരിക്കൻ പ്രസിഡന്റിനെ ഞെട്ടിച്ച് പിണറായിയുടെ ‘കേരള മോഡൽ’ തള്ള് ; കണക്കിൽ കളിച്ച് ശിശുമരണ നിരക്ക്!

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് (Infant Mortality Rate - IMR) അമേരിക്കൻ ഐക്യനാടുകളേക്കാൾ കുറവാണെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം വിവാദത്തിൽ. 'സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞുവെന്നും ഇത് ദേശീയ ശരാശരിയായ 25 നെക്കാളും അമേരിക്കയുടെ 5.6 നെക്കാളും കുറവാണെന്നു'മാണ് മുഖ്യമന്ത്രിയുടെ തള്ള്. എന്നാൽ, അട്ടപ്പാടിയിലെ ഞെട്ടിക്കുന്ന ശിശുമരണക്കണക്കുകൾ അടക്കം ഈ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ​അട്ടപ്പാടിയിലെ യഥാർത്ഥ ചിത്രം ​മുഖ്യമന്ത്രിയുടെ ഈ 'അമേരിക്കയെ കടത്തിവെട്ടി' എന്ന അവകാശവാദം

Kerala Politics News 1 Min Read

പി.എം. ശ്രീ: പിണറായിയെ ഞെട്ടിച്ച് ‘സ്വന്തം’ വിഭാഗം; മരുമകൻ്റെ ഭാവി ശോഭനമല്ല!പിണറായിക്കെതിരെ ത്രിമൂർത്തികൾ

കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയെ വരച്ച വരയിൽ നിർത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി തകർന്നത് സ്വന്തം പാർട്ടിയിലെ പ്രബല വിഭാഗം. പിണറായിയുടെ അപ്രമാദിത്വത്തിൽ ആയിരുന്ന സി.പി.എമ്മിൽ നിന്ന് അങ്ങനെയൊരു നീക്കം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ ചേർത്ത് നിർത്തിയാണ് പിണറായി പി.എം. ശ്രീയിൽ ഒപ്പിട്ടതെങ്കിലും, ഈ നീക്കത്തെ പിന്തുണയ്ക്കാൻ പാർട്ടിയിലെ പ്രബല വിഭാഗം തയ്യാറായില്ല. ​മുഖ്യമന്ത്രിയുടെ മരുമകൻ പി.എ. മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ

Kerala Politics News 1 Min Read

ഒന്നാം തീയതിയിലെ പ്രസംഗം എടുത്ത് വയ്ക്ക് – മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം! പി.എം ശ്രീയിലെ ജാള്യത മറയ്ക്കാൻ പിണറായിയുടെ ക്ഷേമ അഭ്യാസം

തിരുവനന്തപുരം: പി.എം.ശ്രീ (PM-SHRI) പദ്ധതിയുടെ പേരിൽ സി.പി.ഐയുടെ മുന്നിൽ നാണംകെട്ട തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ 'അഭ്യാസം' ആയിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം കണ്ടത്. നവംബർ ഒന്നാം തീയതിയിലെ നിയമസഭയിലെ പ്രസംഗം എടുത്തു വെക്കാൻ മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി ആ പ്രസംഗം എടുത്തു നടത്തിയ 'ഒറ്റ തട്ട്' പ്രഖ്യാപനങ്ങളുടെ പ്രളയമായി. ​പ്രഖ്യാപനങ്ങളുടെ പ്രധാന