തിരുവനന്തപുരം: രാഷ്ട്രീയപ്രവർത്തനം എന്നത് കേവലം പ്രസംഗങ്ങളിലല്ല, മറിച്ച് ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്നതാണെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സി.ആർ പ്രാണകുമാർ. വൻ ഭൂരിപക്ഷത്തോടെ മര്യാപുരം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, തന്റെ പ്രവർത്തനശൈലി കൊണ്ട് ഇന്ന് ജനങ്ങളുടെ 'പ്രാണൻ' ആയി മാറിയിരിക്കുകയാണ്. രോഗികൾക്ക് കൈത്താങ്ങായി പുതിയ അറിയിപ്പ് അവധി ദിനമായ ഞായറാഴ്ച പോലും വിശ്രമമില്ലാതെ ജനകീയ വിഷയങ്ങളിൽ ഇടപെടുകയാണ് ഈ ജനപ്രതിനിധി. മര്യാപുരം ജില്ലാ ഡിവിഷനിൽ ഉൾപ്പെടുന്ന…
കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ അത്യപൂർവ്വമായ കാഴ്ചകൾക്കാണ് വടക്കൻ മലബാർ സാക്ഷ്യം വഹിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ ആളില്ലാതെ വന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ അണിനിരത്തി മുദ്രാവാക്യം വിളിക്കാൻ സി.പി.എം നിർബന്ധിതരായിരിക്കുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ 'പുതുയുഗ യാത്ര' ജനസാഗരമായി മാറിയിരിക്കുകയാണ്. ബംഗാളികൾ മുദ്രാവാക്യം വിളിക്കുന സി.പി.എം ജാഥ! സി.പി.എമ്മിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലും ജാഥയ്ക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. ഇതോടെയാണ്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയന്റെ ആധിപത്യം അവസാനിക്കുന്നു എന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇടതുകോട്ടകളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അണിയറ നീക്കങ്ങൾ. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മങ്ങുന്ന പശ്ചാത്തലത്തിൽ തന്റെ രാഷ്ട്രീയ ഭാവിക്കായി വൻ പി.ആർ. (Public Relations) സംഘത്തെ ശൈലജ രംഗത്തിറക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനമാണ് ശൈലജ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പഴയ ടീം വീണ്ടും സജീവം ആരോഗ്യമന്ത്രിയായിരുന്ന കാലയളവിൽ ശൈലജയുടെ പ്രതിച്ഛായ നിർമ്മാണത്തിന്…
തിരുവനന്തപുരം: പാർട്ടിയെയും ഭരണത്തലവനെയും അങ്ങേയറ്റം അപമാനിക്കുന്ന രീതിയിൽ പെരുമാറിയ പ്രവർത്തകർക്കെതിരെ വാളെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വികസന മുന്നേറ്റ യാത്രയുടെ ഉദ്ഘാടന വേദിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ കൂട്ടത്തോടെ സദസ്സ് വിട്ടതോടെ എം.വി ഗോവിന്ദൻ പ്രസംഗം വെട്ടിച്ചുരുക്കി. മുഖ്യമന്ത്രിയെയും അവഗണിച്ചു; ഒഴിഞ്ഞ കസേരകൾ സാക്ഷി യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ തന്നെ സദസ്സിൽ…
കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസിൻ്റെ കുടുംബത്തിൽ ഇനി വിവാഹ മംഗളാരവം. ഉമ തോമസിൻ്റെയും അന്തരിച്ച ജനപ്രിയ നേതാവ് പി.ടി. തോമസിൻ്റെയും മകൻ വിവേക് തോമസ് വിവാഹിതനാകുന്നു. തൃശൂർ കണിമംഗലം അനോക്കാരൻ വീട്ടിൽ ജോയ് ജോണിൻ്റെയും സലോമിയുടെയും മകളായ ആഗ്നയാണ് വധു. ഫേസ്ബുക്കിലൂടെ ഉമ തോമസ് തന്നെയാണ് മകൻ്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് അറിയിച്ചത്. തൃശൂർ ഗവൺമെൻ്റ് ലോ കോളേജിൽ വിവേകിനേക്കാൾ ഒരു വർഷം ജൂനിയറായിരുന്നു ആഗ്ന. ക്യാമ്പസിൽ…
കാസർകോട്: പത്ത് വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് കാസർകോട് നിന്ന് പ്രയാണം ആരംഭിക്കുന്നു. യാത്രയെ തകർക്കാനും നേതാക്കളെ വ്യക്തിഹത്യ ചെയ്യാനും സി.പി.എം പ്രത്യേക സൈബർ സേനയെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. നികേഷ് കുമാറിൻ്റെ നേതൃത്വത്തിൽ രഹസ്യ നിരീക്ഷണം സി.പി.എം സൈബർ വിഭാഗം തലവൻ എം.വി. നികേഷ് കുമാറിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സൈബർ പട സതീശൻ്റെ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' നാളെ (ഫെബ്രുവരി 6) പ്രയാണം ആരംഭിക്കുന്നു. കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 7-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. പത്ത് വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് ബദലായി ഒരു 'പുതിയ കേരളം' കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യജനാധിപത്യ മുന്നണി (UDF) ഈ രാഷ്ട്രീയ ജാഥ സംഘടിപ്പിക്കുന്നത്.…
കാസർകോട്: കേരളം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകൾ നൽകി എൽ.ഡി.എഫിൻ്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പരാജയത്തിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ തന്നെ ജനങ്ങൾ കൂട്ടത്തോടെ എഴുന്നേറ്റു പോകുന്നത് ഭരണവിരുദ്ധ വികാരത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ സംസാരിക്കുമ്പോൾ സദസ്സിലെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഭരണത്തോടുള്ള മടുപ്പ്; ജനം…
തിരുവനന്തപുരം: രാഷ്ട്രീയ വേദികളിലെ വാക്പോരുകൾക്കപ്പുറം, ബൈബിൾ വിജ്ഞാനത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന മുന്നേറ്റം സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന ഒരു ചോദ്യം പാർട്ടിക്കുള്ളിലെ ആശങ്കയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു: "ബൈബിൾ അറിയാവുന്ന ആരും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?" സെക്രട്ടറിയേറ്റിലെ ഒരു മുതിർന്ന അംഗം ഉന്നയിച്ച ഈ ചോദ്യത്തിന് മുന്നിൽ ക്രൈസ്തവ പശ്ചാത്തലമുള്ള പല നേതാക്കളും മറുപടിയില്ലാതെ മുഖം കുനിച്ചു.…
തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി ജനവിഭാഗത്തോടുള്ള പിണറായി സർക്കാരിന്റെ അവഗണന അതിരുകടക്കുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള കരുത്തുറ്റ നേതാവായിരുന്ന കെ. രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോയതോടെ, സംസ്ഥാനത്തെ 9.1 ശതമാനം വരുന്ന ജനവിഭാഗം ഭരണകൂടത്തിന്റെ കണ്ണിൽ അനഭിമതരായി മാറിയിരിക്കുകയാണ്. അർഹരായ ഒട്ടേറെ എം.എൽ.എമാർ പട്ടികജാതി വിഭാഗത്തിൽ നിന്ന് ഭരണപക്ഷത്തുണ്ടായിട്ടും ഈ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. ഒഴിഞ്ഞ കസേര, നിലച്ച പദ്ധതികൾ കെ. രാധാകൃഷ്ണൻ…
Sign in to your account