തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കടകംപള്ളി മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ, അംഗം വിജയകുമാർ എന്നിവർ കേസിൽ നിലവിൽ അറസ്റ്റിലാണ്. മറ്റൊരു മുൻ അംഗം ശങ്കർ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. തെളിവുകൾ മന്ത്രിയിലേക്ക്? ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കാളികളായതോടെയാണ് അന്നത്തെ മന്ത്രിയെന്ന നിലയിൽ കടകംപള്ളി…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത അതീവ ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. വരുമാനത്തിൽ വർധനവില്ലാത്തതും നിയന്ത്രണമില്ലാത്ത ചെലവുമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നത്. അക്കൗണ്ടന്റ് ജനറലിന്റെ (എജി) പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 30 വരെയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മി 39,023 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28,976 കോടിയായിരുന്നു എന്നറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്. പ്രധാന കണ്ടെത്തലുകൾ: ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലേക്ക്…
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിൽ തീരുമാനമായേക്കും. ശമ്പളത്തിൽ ഏകദേശം 100 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സാമ്പത്തിക പ്രതിസന്ധിയും വിമർശനങ്ങളും ഭയന്ന് കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും മാറ്റിവെച്ച ഫയലാണ് ഇപ്പോൾ വീണ്ടും പരിഗണനയ്ക്കെത്തുന്നത്. മറ്റ് മേഖലകളിൽ വലിയ തോതിൽ ശമ്പള കുടിശ്ശികയും സാമ്പത്തിക ബുദ്ധിമുട്ടുകളും നിലനിൽക്കെ ജനപ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് മുൻപ് സർക്കാർ…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് അംഗവും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ എൻ. വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ മുൻ പ്രസിഡന്റും പൊതുഭരണ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയുമാണ് വിജയകുമാർ. നിയമനം മുഖ്യമന്ത്രിയുമായി ആലോചിച്ച് പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് വിജയകുമാർ ബോർഡ് അംഗമാകുന്നത്. അന്നത്തെ…
ന്യൂ ഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകന്നുനിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് യുഡിഎഫ് പാളയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് എഐസിസി വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ നാലര വർഷമായി നടപ്പിലാക്കിയ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗാണ് ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഇതിന്റെ തെളിവാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ഓർത്തഡോക്സ്, സിറോ മലബാർ…
കോട്ടയം: "മാണിയുടെ കാലം കഴിഞ്ഞാൽ കേരള കോൺഗ്രസ് ഇല്ലാതാകും" - അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനും ചിന്തകനുമായിരുന്ന ഡി. ബാബുപോൾ വർഷങ്ങൾക്ക് മുൻപ് ഒരു ലേഖനത്തിൽ കുറിച്ച ഈ വരികൾ കേരള രാഷ്ട്രീയത്തിൽ ഇന്ന് അന്വർത്ഥമാവുകയാണ്. മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ചാണക്യനായിരുന്ന കെ.എം. മാണിയുടെ വിയോഗത്തിന് ശേഷം കേരള കോൺഗ്രസ് (എം) നേരിടുന്ന കനത്ത തകർച്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോട്ടയത്തെ 'രാജാക്കന്മാർ' ഇന്ന് നിരായുധർ ഒരുകാലത്ത് കോട്ടയം ജില്ലയും മധ്യതിരുവിതാംകൂറും മാണിയുടെയും കേരള…
പുതുക്കാട്: രാഷ്ട്രീയ പോരാട്ടവീര്യം കൊണ്ട് ശ്രദ്ധേയനായ കെ.ജെ. ജോജു പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു. ഇന്ന് രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. യുഡിഎഫ് ഭരണസമിതിയിലെ നിർണ്ണായക ശക്തിയായി ജോജുവിന്റെ കടന്നുവരവ് പുതുക്കാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ വേഗം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള ജോജു, മികച്ച സംഘാടകൻ എന്ന നിലയിൽ നേരത്തെ തന്നെ പേരെടുത്ത…
തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്. വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ.…
തിരുവനന്തപുരം:മാധ്യമപ്രവർത്തകരോട് എന്നും കൃത്യമായ അകലം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് തലസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങൾ. ക്രിസ്മസ് തലേന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു 'സൗമ്യനായ' മുഖ്യമന്ത്രിയെ മാധ്യമങ്ങൾ കണ്ടത്. ഓരോ മാധ്യമപ്രവർത്തകനെയും പേരെടുത്തു വിളിക്കാതെയാണെങ്കിലും നോക്കി തലയാട്ടിയും, 'ഹ..ഹ..' എന്ന് ചിരിച്ചും കുശലം പറഞ്ഞും മുഖ്യമന്ത്രി പുതിയ ഭാവപ്പകർച്ച നടത്തി. മാറിയത് മുഖ്യമന്ത്രി മാത്രമല്ല മുഖ്യമന്ത്രിയുടെ അതേ ഗൗരവം പുലർത്താറുള്ള…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി കോടികൾ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി രൂപയാണ് അനുവദിച്ചത്. സാധാരണ ഗതിയിൽ ഉപയോഗത്തിന് ശേഷം മാത്രം തുക നൽകുന്ന രീതിക്ക് വിപരീതമായി, വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. ട്രഷറി നിയന്ത്രണത്തിലും ഇളവ് കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ 10 ലക്ഷം രൂപയ്ക്ക്…
Sign in to your account