Tag: Kerala News

Kerala Politics News 1 Min Read

സർക്കാർ കൂടെയുണ്ട്,10% ഡി.ആർ അനുവദിച്ചു; ഭാര്യ കമലക്കും മുഖ്യമന്ത്രിയുടെ മെസേജ് !

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയായിരുന്ന 10 ശതമാനം ഡി.എ/ ഡി.ആർ (ക അനുവദിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് എത്തിയ സന്ദേശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം മറികടക്കാൻ സർക്കാർ വൻതോതിലുള്ള പിആർ (Public Relations) പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് ഈ നീക്കം. ​ഡാറ്റ ചോർത്തിയെന്ന് ആക്ഷേപം ​സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ ഉത്തരവിന് പിന്നാലെ ഗുണഭോക്താക്കളുടെ വ്യക്തിഗത ഫോൺ

Kerala Politics News 1 Min Read

വീണയുടെ കുറ്റപ്പെടുത്തൽ വിനയായി; ഹർഷിനയുടെ കത്രികയും ഐ.സി.യു പീഡനവും എണ്ണിപ്പറഞ്ഞ് ഏഷ്യാനെറ്റിന്റെ മുഖത്തടിച്ചുള്ള മറുപടി!

തിരുവനന്തപുരം: മാധ്യമങ്ങൾ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പരാതിക്ക് അക്കമിട്ട് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരെടുത്ത് പറഞ്ഞ് മന്ത്രി നടത്തിയ വിമർശനത്തിനാണ്, സംസ്ഥാനത്തെ ആരോഗ്യവകുപ്പ് നേരിടുന്ന വീഴ്ചകൾ ഓരോന്നായി എണ്ണിപ്പറഞ്ഞുകൊണ്ട് ചാനൽ ശക്തമായ തിരിച്ചടി നൽകിയത്. ​സംഭവത്തിന്റെ പശ്ചാത്തലം ​തന്റെ ചിത്രം വെച്ച് "സിസ്റ്റം കത്രികയിലോ" എന്ന തലക്കെട്ടിൽ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്ത ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ആളുകളെ

Kerala Politics News 2 Min Read

ജീവനക്കാരുടെ ഡാറ്റ ചോർത്തി പിആർ വർക്ക്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ 'സ്പാർക്കിൽ' (SPARK) നിന്ന് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് പിആർ മെസേജുകൾ അയക്കുന്നത് അപലപനീയമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. ​മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ ​മുഖ്യമന്ത്രിയുടെ ഓഫീസിന്റെ (Chief Minister's Office Kerala)

Kerala Politics News 1 Min Read

ജീവനക്കാരുടെ ഡിഎയിൽ സർക്കാർ ‘കള്ളക്കളി’; 286 മാസത്തെ കുടിശ്ശിക കവർന്നെന്ന് എം.എസ്. ഇർഷാദ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) അനുവദിച്ചതിൽ വൻ അട്ടിമറി നടന്നിരിക്കുന്നതായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം പൂർണ്ണമായും കവർന്നെടുക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും, ഇത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ​തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് വിമർശനം ​ജീവനക്കാരുടെ നിയമപരമായ അവകാശമായ ഡിഎ യഥാസമയം നൽകാതെ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാർ ഔദാര്യമെന്ന നിലയിൽ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന്

Kerala Politics News 1 Min Read

മന്ത്രി ശിവൻകുട്ടിയുടെ പരീക്ഷാ ‘സർക്കസ്’: ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ മാറ്റി; പ്രതിഷേധം ശക്തം | Kerala Higher Secondary Model Exam Postponed News 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ വട്ടം കറക്കി വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ പരിഷ്കാരങ്ങൾ. മുൻകൂട്ടി നിശ്ചയിച്ച ടൈം ടേബിളുകൾ തകിടം മറിച്ച് പരീക്ഷകൾ മാറ്റി നിശ്ചയിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. ഏറ്റവും ഒടുവിലായി ഫെബ്രുവരി 23-ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കണ്ടറി മോഡൽ പരീക്ഷയാണ് മാറ്റിവെച്ചത്. ​ന്യായീകരണമായി കെ-ടെറ്റ്; അറിയാതെ പോയോ മന്ത്രി? ​ഫെബ്രുവരി 21, 23 തീയതികളിൽ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്

Kerala Politics News 1 Min Read

ഭക്തരെ ചതിച്ച് സർക്കാർ ! ശബരിമല കേസുകളിൽ 1587 എണ്ണം പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിയമസഭ മറുപടി എ.പി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകിയതിന് പിന്നാലെ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം വെറും പാഴ് വാക്ക്. സ്പീക്കർക്ക് നൽകിയ പരാതിയെത്തുടർന്ന് രണ്ട് മാസത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത ഭൂരിഭാഗം കേസുകളും ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്. ​മുഖ്യമന്ത്രിയുടെ മറുപടിയിലെ പ്രധാന വിവരങ്ങൾ: ​ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 2634 കേസുകൾ

Kerala Politics News 1 Min Read

ത്യാഗവും കാരുണ്യവും കുളിർമയേകട്ടെ; ഏവർക്കും റമദാൻ ആശംസകൾ നേർന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: വിശുദ്ധ റമദാൻ മാസത്തിൻ്റെ പുണ്യം ഉൾക്കൊണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് ത്യാഗമെന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ​നോമ്പുകാലം കേവലം വിശപ്പ് സഹിക്കലല്ല, മറിച്ച് മനുഷ്യർക്കിടയിൽ സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും പാലങ്ങൾ പണിയാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​"ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ കിട്ടുന്ന അവസരങ്ങളിൽ പ്രധാനമാണ് ത്യാഗം. നോമ്പുകാരന്

Kerala Politics News 1 Min Read

ബാർ സമയം വർദ്ധിപ്പിച്ചത് ഇടനിലക്കാരനുമായുള്ള ചർച്ചക്ക് ശേഷം ! ബജറ്റ് ദിനത്തിൽ ഫയൽ മുഖ്യമന്ത്രിയിലേക്ക്; പിന്നാലെ മിന്നൽ നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ വിവാദ തീരുമാനത്തിന് പിന്നിൽ നടന്നത് അസ്വാഭാവികമായ തിരക്കും നിഗൂഢമായ ഇടപെടലുകളും . ഇടതുമുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ യാതൊരുവിധ ചർച്ചയും നടത്താതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിർണായക തീരുമാനമെടുത്തത്. ഒരു വിദേശ രാജ്യത്തിന്റെ പേരിൽ അപരനാമം ഉള്ള സി.പി.എം നേതാവിന്റെ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. മിന്നൽ വേഗത്തിൽ നീങ്ങിയ ഫയലുകൾ ​അതിവേഗത്തിലുള്ള നീക്കങ്ങളാണ് ബാർ

Kerala Politics News 1 Min Read

Breaking News ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്! ബാറുകൾ ഇനി 12 മണി വരെ; ഫൈവ് സ്റ്റാർ ബാറുകൾ വെളുപ്പിന് 3 മണി വരെ; വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികൾക്കും ബാറുടമകൾക്കും ഒരുപോലെ "ആവേശം" പകരുന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ. കേരളത്തിലെ ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സാധാരണ ബാറുകൾക്കും ബിയർ പാർലറുകൾക്കും ഇനി അർദ്ധരാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കാം. ​എന്നാൽ ആഡംബര പ്രിയർക്കായി സർക്കാർ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ പദവിയുള്ള ബാറുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ്

Kerala Politics News 1 Min Read

ജനങ്ങളെ കബളിപ്പിക്കാൻ ഖജനാവ് കൊള്ളയടിച്ചു; സർക്കാരിന്റെ ‘നവകേരള സർവേ’ തട്ടിപ്പിന് ഹൈക്കോടതിയുടെ പ്രഹരം!

​കൊച്ചി: കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് പാർട്ടി പ്രചാരണം നടത്താനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. 'നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം' എന്ന പേരിൽ ആസൂത്രണം ചെയ്ത വൻ സാമ്പത്തിക ധൂർത്തിന് തടയിട്ട കോടതി, സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി. ജനങ്ങളുടെ ഡാറ്റ ചോർത്താനും പൊതുപണം ദുരുപയോഗം ചെയ്യാനുമുള്ള ഗൂഢനീക്കമാണ് ഇതിലൂടെ തകർന്നടിഞ്ഞത്. ​പദ്ധതിക്ക് പിന്നിലെ 'കൊള്ള' കോടതി തുറന്നുകാട്ടുന്നു: ​തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയ