തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത തുടർച്ചയായി തകർന്നു വീഴുന്നതിന് പിന്നിൽ വൻ അഴിമതിയും ഗുരുതരമായ എൻജിനീയറിങ്ങ് പിഴവുകളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ദേശീയപാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുത്ത് റീൽസ് ഇട്ട് ആഘോഷമാക്കുന്നവർ അപകടങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാവുകയാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും പാലിക്കാതെയാണ് പലയിടത്തും നിർമ്മാണം പുരോഗമിക്കുന്നത്. അടുത്തിടെ ആലപ്പുഴയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിരുന്നു. ഇതിന്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സംസ്ഥാന സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഏഷ്യാനൈറ്റിൽ ഉണ്ണി ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വന്ന ഈ വാഗ്ദാനം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ശക്തമായ പ്രതിഷേധം തണുപ്പിക്കാനുള്ള 'ഇലക്ഷൻ തള്ള്' മാത്രമാണെന്നാണ് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ ആരോപണം. 2024 ജൂലൈ 1-ന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 16 മാസങ്ങൾ കഴിഞ്ഞിട്ടും…
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം വെറും പാഴ് വാക്കായി മാറിയോ? കേസുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 16 ന് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മൂന്ന് മാസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകാത്തതാണ് ഇപ്പോൾ ദുരൂഹതയ്ക്ക് വഴിവെച്ചിരിക്കുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന മന്ത്രിസഭാ യോഗത്തിലാണ് ശബരിമല യുവതീ പ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി…
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 'വാക്കും പഴയ ചാക്കും' പോലെ; നിയമസഭാ കണക്കുകൾ പുറത്ത് തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനം പാഴായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) സമരം ചെയ്തവരുടെ കേസുകൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിക്കുമ്പോൾ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. പൗരത്വ ഭേദഗതി നിയമന പ്രക്ഷോഭവുമായി…
കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ചർച്ച ചെയ്യാനൊരുങ്ങുന്നത് പിണറായി സർക്കാരിൻ്റെ 'മെഗാ ധൂർത്താ'യി വിലയിരുത്തുന്ന പ്രഥമ 'കൾച്ചറൽ കോൺഗ്രസിനെ'യാണ്. സി പി എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറി എം.എ ബേബിയുടെ ആശയത്തിൽ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് വെച്ചാണ് കൾച്ചറൽ കോൺഗ്രസ് നടക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സാംസ്കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കൾച്ചറൽ കോൺഗ്രസിനെ ഒരു 'മഹാസംഭവം' ആക്കി മാറ്റണമെന്നാണ് എം.എ.…
മൂന്നാർ: അഞ്ച് വർഷം മുമ്പ് 71 പേരുടെ ജീവനെടുത്ത പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ സായ് കിരൺ വീണ്ടും ഒരു സന്ദർശനം നടത്തി. ഇന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ അദ്ദേഹം പെട്ടിമുടിയിൽ കണ്ടത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020 ഓഗസ്റ്റ് 6-ന് രാത്രിയിൽ കനത്ത മഴയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ 'ലയങ്ങൾ'ക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണ ആ ദുരന്തം ഇന്നും കേരളത്തിന് ഒരു നൊമ്പരമാണ്. എന്നാൽ, ആ ദുരന്തം…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള യോഗം പെരുമാറ്റച്ചട്ട പരാതി ഉയർന്നതിനെ തുടർന്ന് മാറ്റി വെച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് 'തടി തപ്പി'. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 5-ന് സർവീസ് സംഘടനകളുടെ യോഗമാണ് അദ്ദേഹം വിളിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരെ സ്വാധിനിക്കാനുള്ള നീക്കമായിരുന്നു ചീഫ് സെക്രട്ടറിയുടേത്. യോഗം വിളിച്ചത് പെരുമാറ്റച്ചട്ട…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പുരോഗമിക്കവേ, സിപിഎമ്മിൻ്റെ ശബരിമല സ്വർണ്ണക്കൊള്ളയും മാങ്കൂട്ടത്തിൻ്റെ 'ഗർഭം കലക്കൽ' ആരോപണവും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ് നിർണ്ണായക വിജയം നേടി. ആരോപണവിധേയനായ മാങ്കൂട്ടത്തെ ഇന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് കോൺഗ്രസ് ഈ വിജയം കൈവരിച്ചത്. കോടതി മുൻകൂർ ജാമ്യം നിഷേധിക്കുന്നതുവരെ മാങ്കൂട്ടത്തെ പുറത്താക്കാൻ കാത്തിരിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ പാർട്ടിയുടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഒരു വർഷം മുൻപ് താരോദയമായി ഉയർന്നുവന്ന യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു വർഷം തികയും മുൻപ് അപമാനത്തിൻ്റെ പടുകുഴിയിലേക്ക് വീഴുകയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരിക്കുന്നു. പൊതുപ്രവർത്തകന് അനിവാര്യമായ വ്യക്തിശുദ്ധി പാലിക്കാതെ അധികാരത്തിന്റെ ഹുങ്കിൽ അഴിഞ്ഞാടുന്ന നേതാക്കൾക്ക് ഒരു മുന്നറിയിപ്പാണ് രാഹുലിന്റെ പതനം. വേഗത്തിലെ ഉദയം, അതിവേഗത്തിലെ പതനം ഷാഫി പറമ്പിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 18,000-ൽ അധികം…
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ, രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളില്ലാതായിരിക്കുകയാണ്. കോടതിയുടെ ഈ നടപടി രാഹുലിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അതേസമയം, കോടതി വിധി വന്നതിന് പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ പുറത്താക്കി. നേരത്തെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ നടന്ന വാദങ്ങൾ താനും പരാതിക്കാരിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും,…
Sign in to your account