കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സിൽവർ ലൈൻ (കെ-റെയിൽ) യാഥാർത്ഥ്യമാവുന്നതിനുള്ള അണിയറ നീക്കങ്ങൾ ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കേന്ദ്രാനുമതിക്കായി കെ.വി. തോമസും. ജോൺ ബ്രിട്ടാസും ചേർന്നാണ് ചരടുവലികൾ നടത്തുന്നത്. ഈ നീക്കങ്ങൾ വിജയത്തിലെത്തിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മുത്തൂറ്റിന് പകരം ഭൂമി: ഇൻഫോപാർക്കിന്റെ കൊച്ചി രണ്ടാം ഘട്ട കാമ്പസിൽ നിന്ന് സിൽവർ ലൈനിനായി 44 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 2021 ഒക്ടോബർ 30-ന്…
തിരുവനന്തപുരം: ഇരട്ട വോട്ട് ചെയ്യുന്നവർക്കും ആൾമാറാട്ടം നടത്തി വോട്ട് രേഖപ്പെടുത്തുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഭാരതീയ ന്യായസംഹിതയിലെ 174-ാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. 📰 വിശദാംശങ്ങൾ ഒരു വോട്ടറുടെ പേര് ഏതെങ്കിലും കാരണവശാൽ ഒന്നിലധികം വോട്ടർപട്ടികകളിലോ, അല്ലെങ്കിൽ ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒരു വോട്ട് മാത്രമേ ചെയ്യാൻ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സുതാര്യവും കൃത്യവുമായ രീതിയിൽ വോട്ട് രേഖപ്പെടുത്തുന്നതിന് സമ്മതിദായകർ തിരിച്ചറിയൽ രേഖകൾ കയ്യിൽ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർക്ക് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ട് ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനുകളിൽ ഹാജരാക്കാൻ കഴിയുന്ന തിരിച്ചറിയൽ രേഖകളുടെ പട്ടികയും കമ്മീഷൻ പുറത്തിറക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ് (ഇലക്ഷൻ ഐഡി കാർഡ്) ആണ്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ⏳ പ്രധാന ശ്രദ്ധേയമായ കാര്യം: വൈകുന്നേരം 6 മണിക്ക് പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകുമെന്ന് കമ്മീഷൻ വ്യക്തമാക്കി. വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയമായ വൈകിട്ട് 6 മണിക്ക്…
കൊച്ചി: കേരളം ആകാംഷയോടെ കാത്തിരുന്ന നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി വെറുതെവിട്ടു. എന്നാൽ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീണ്ട എട്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി വരുന്നത്. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടതും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതും. ക്വട്ടേഷൻ പ്രകാരം നടന്നു എന്ന് ആരോപിക്കപ്പെട്ട…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 'രഹസ്യ പ്ലാൻ ബി' നടപ്പാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഉത്തരവിറക്കിയാണ് 50 ശതമാനം പദ്ധതി വിഹിതം വെട്ടിക്കുറച്ചതെങ്കിൽ, ഇത്തവണ ഉത്തരവുകളില്ലാതെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന സർക്കാരിന്റെ കടുത്ത ധനപ്രതിസന്ധിയാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്…
തിരുവനന്തപുരം:രാഷ്ട്രീയാവേശം അലതല്ലിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. തലസ്ഥാനമടക്കം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് നാളെ (ഡിസംബർ 9) പോളിംഗ് ബൂത്തിലെത്തുക. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ സ്ഥാനാർഥികളും മുന്നണി നേതാക്കളും വീടുകൾ കയറിയിറങ്ങുകയാണ്. ആദ്യ ഘട്ടത്തിൽ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളും…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കൈവരിച്ച നമ്പർ വൺ സ്ഥാനങ്ങൾ പ്രതിപക്ഷം പ്രചരണ വിഷയമാക്കി. 'ഒന്നാം സ്ഥാനങ്ങൾ' ചർച്ചയാക്കിയതിലൂടെ ഭരണ വിരുദ്ധ വികാരം ആളികത്തിക്കാൻ യു.ഡി.എഫിനായി. ഇത് തദ്ദേശ ഫലത്തിൽ വ്യക്തമായ മുൻതൂക്കം ലഭിക്കാൻ യു.ഡി എഫിനെ സഹായിക്കുമെന്നാണ് രാഷ്ട്രിയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ക്ഷാമബത്ത കുടിശിക മുതൽ വിലക്കയറ്റം, ദേശീയപാത നിർമ്മാണത്തിലെ തകരാറുകൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അമിത നിർമ്മാണച്ചെലവ് വരെ നീളുന്ന 10 പ്രധാന…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫണ്ട് വിതരണം വൈകിക്കുന്നതായി കണക്കുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം കൂടിയായിട്ടും, 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ വകയിരുത്തിയ 9215 കോടി രൂപയിൽ, ഡിസംബർ മാസം വരെ ചെലവഴിക്കാൻ സാധിച്ചത് കേവലം 27.98% മാത്രമാണ്. അതായത്, 2578 കോടി രൂപ മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. പ്ലാനിംഗ് ബോർഡിന്റെ 'പ്ലാൻ സ്പേസ്' രേഖകൾ…
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരസ്യപ്രചാരണം ഇന്ന് (ഡിസംബർ 7) വൈകുന്നേരം 6 മണിക്ക് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഡിസംബർ 9-ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന 'കൊട്ടിക്കലാശം' ഉൾപ്പെടെയുള്ള പരിപാടികൾ തികച്ചും സമാധാനപരമായിരിക്കണം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ കർശനമായി…
Sign in to your account