Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടി; രഹസ്യ ‘പ്ലാൻ ബി’ നടപ്പാക്കി ധനമന്ത്രി

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടി; രഹസ്യ ‘പ്ലാൻ ബി’ നടപ്പാക്കി ധനമന്ത്രി

kerala leader By kerala leader December 8, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ‘രഹസ്യ പ്ലാൻ ബി’ നടപ്പാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഉത്തരവിറക്കിയാണ് 50 ശതമാനം പദ്ധതി വിഹിതം വെട്ടിക്കുറച്ചതെങ്കിൽ, ഇത്തവണ ഉത്തരവുകളില്ലാതെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.

- Advertisement -
Ad imageAd image

​സംസ്ഥാന സർക്കാരിന്റെ കടുത്ത ധനപ്രതിസന്ധിയാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് വെറും 27.98 ശതമാനം മാത്രമാണ്. ബജറ്റിൽ നീക്കിവച്ച 9,215 കോടി രൂപയിൽ ഇതുവരെ ചെലവഴിക്കാനായത് 2,578 കോടി രൂപ മാത്രം. ബാക്കി 6,637 കോടി രൂപ ചെലവിടാതെ കിടക്കുകയാണ്.

​പുതിയ ഭരണസമിതിക്ക് കനത്ത വെല്ലുവിളി

- Advertisement -
Ad imageAd image

​നിലവിലെ വാർഡ് അംഗങ്ങൾക്ക് ഈ വർഷം കാര്യമായി ഫണ്ട് ചെലവാക്കാനായില്ല. ഇനി തദ്ദേശ സ്ഥാപനങ്ങളിലേക്ക് അധികാരത്തിലെത്തുന്ന പുതിയ ഭരണസമിതികളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഈ വർഷം പദ്ധതി ചെലവ് 50 ശതമാനത്തിലായിരിക്കും എത്തുക എന്നാണ് സൂചന.

​ട്രഷറി നിയന്ത്രണമടക്കമുള്ള സർക്കാർ നടപടികളാണ് കഴിഞ്ഞ 8 മാസമായി പദ്ധതികൾ ആരംഭിക്കാൻ പോലും സാധിക്കാത്തതിനു കാരണം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി അധികാരത്തിൽ എത്തി പദ്ധതികൾ പൊടിതട്ടിയെടുക്കുമ്പോഴേക്കും ഈ മാസം കഴിയും. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതോടെ, ഭരണപരിചയമില്ലാത്ത പുതിയ ഭരണസമിതികൾക്ക് പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക ഏറെ ദുഷ്കരമാകും.

​വെട്ടിക്കുറച്ച പദ്ധതി വിഹിതം

​കഴിഞ്ഞ സാമ്പത്തിക വർഷം പട്ടികജാതി വിഭാഗക്കാരുടെ 500 കോടിയും പട്ടികവർഗക്കാരുടെ 112 കോടിയും ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും 50 ശതമാനം പദ്ധതി വിഹിതമാണ് സർക്കാർ വെട്ടിക്കുറച്ചത്. ഇത്തവണയും ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിൽ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാകും ഉണ്ടാകുക എന്ന ആശങ്ക നിലനിൽക്കുന്നു.

TAGGED: Kerala leader, Local Body Development Plan, Plan B Balagopal, കെ.എൻ. ബാലഗോപാൽ, കേരള സർക്കാർ, ട്രഷറി നിയന്ത്രണം, തദ്ദേശ സ്ഥാപന പദ്ധതി, തദ്ദേശ സ്ഥാപനങ്ങൾ, ധനപ്രതിസന്ധി, പദ്ധതി വിഹിതം
kerala leader December 8, 2025 December 8, 2025
Share This Article
Facebook Twitter Copy Link Print
Previous Article തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിൽ പരസ്യ പ്രചാരണം അവസാനിച്ചു; ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്
Next Article നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെ വെറുതെവിട്ടു, ആറ് പ്രതികൾ കുറ്റക്കാർ

Recent Posts

  • മുണ്ടക്കൈയിലെ കുരുന്നുകൾക്ക് കൈത്താങ്ങ്; സ്കൂൾ യാത്രയ്ക്ക് 5.31 ലക്ഷം, ദുരന്തബാധിത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി
  • എന്ത് കൊണ്ട് വന്നാലും സ്വന്തം മൂട്ടിൽ കൊള്ളുന്ന അവസ്ഥ; ഇത് കഞ്ഞി പ്രതിപക്ഷം!
  • മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം
  • സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!
  • ​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി
  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

You Might Also Like

Kerala Government secretariat

മുണ്ടക്കൈയിലെ കുരുന്നുകൾക്ക് കൈത്താങ്ങ്; സ്കൂൾ യാത്രയ്ക്ക് 5.31 ലക്ഷം, ദുരന്തബാധിത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി

Kerala Politics News

എന്ത് കൊണ്ട് വന്നാലും സ്വന്തം മൂട്ടിൽ കൊള്ളുന്ന അവസ്ഥ; ഇത് കഞ്ഞി പ്രതിപക്ഷം!

Kerala Politics News

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം

Kerala Politics News

സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!

Kerala Politics News
Welcome Back!

Sign in to your account

Lost your password?