Tag: Kerala leader

Kerala Politics News 1 Min Read

ബജറ്റ് സമ്മേളനത്തിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കും; ശമ്പളത്തിൽ100 ശതമാനം വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിൽ തീരുമാനമായേക്കും. ശമ്പളത്തിൽ ഏകദേശം 100 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സാമ്പത്തിക പ്രതിസന്ധിയും വിമർശനങ്ങളും ഭയന്ന് കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും മാറ്റിവെച്ച ഫയലാണ് ഇപ്പോൾ വീണ്ടും പരിഗണനയ്ക്കെത്തുന്നത്. ​മറ്റ് മേഖലകളിൽ വലിയ തോതിൽ ശമ്പള കുടിശ്ശികയും സാമ്പത്തിക ബുദ്ധിമുട്ടുകളും നിലനിൽക്കെ ജനപ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് മുൻപ് സർക്കാർ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: മകൻ ഡി.ഐ.ജി; ശങ്കർ ദാസിനെ തൊടാൻ ഭയന്ന് പോലീസ്? അറസ്റ്റ് വൈകുന്നത് ‘കാക്കി സ്നേഹം’ മൂലമെന്ന് ആക്ഷേപം!

​തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർ ദാസിൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഡി.ഐ.ജി ഹരിശങ്കറിൻ്റെ പിതാവായതിനാലാണ് ശങ്കർ ദാസിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) മടിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ​കേസിൽ ദേവസ്വം മുൻ പ്രസിഡൻ്റ് പത്മകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. ബോർഡ് അംഗങ്ങളുമായി ആലോചിച്ചാണ് സ ഇടപാടുകൾ നടത്തിയതെന്ന് പത്മകുമാർ മൊഴി നൽകി ഒരു മാസം

Kerala Politics News 1 Min Read

കണ്ണും പൂട്ടി നടത്തിക്കോ പ്രഖ്യാപനങ്ങൾ ! ബാലഗോപാലിനോട് പിണറായി; സർക്കാരിൻ്റെ അവസാന ബജറ്റ് ജനുവരി 29 ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന പൂർണ്ണരൂപത്തിലുള്ള ബജറ്റ് ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബാലഗോപാൽ ധനമന്ത്രി എന്ന നിലയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. 2021-ലെ പുതുക്കിയ ബജറ്റ് മുതൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിൽ ജനങ്ങളെ ഞെട്ടിക്കുന്ന നികുതി വർധനവിന് നേതൃത്വം നൽകിയ മന്ത്രി ഇത്തവണ ചുവടുമാറ്റുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ​ആറാം ബജറ്റ്; പരീക്ഷണം മാറുമോ? 2021-22 സാമ്പത്തിക വർഷത്തിലെ പുതുക്കിയ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ അംഗം എൻ. വിജയകുമാറും പിടിയിൽ; സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്ത ആ ‘നിർണ്ണായക’ ചിത്രം പുറത്ത്!

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT). ദേവസ്വം ബോർഡ് മുൻ അംഗവുമായ എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തു. ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ​വിവാദ ചിത്രം പുറത്ത് ​അറസ്റ്റിലാകുന്നതിന് മുൻപ് വിജയകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളിയുടെ അതി വിശ്വസ്തൻ എൻ. വിജയകുമാർ അറസ്റ്റിൽ; വിറച്ച് സി.പി.എം, അടുത്തത് വമ്പൻ സ്രാവുകൾ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് അംഗവും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ എൻ. വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ മുൻ പ്രസിഡന്റും പൊതുഭരണ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയുമാണ് വിജയകുമാർ. ​നിയമനം മുഖ്യമന്ത്രിയുമായി ആലോചിച്ച് പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് വിജയകുമാർ ബോർഡ് അംഗമാകുന്നത്. അന്നത്തെ

Kerala Politics News 1 Min Read

ഇംഗ്ലീഷിൽ ഇനി ‘പുലി’യാകും! ട്രോളന്മാർക്ക് മറുപടിയുമായി എ.എ. റഹീം; 2026-ൽ ലക്ഷ്യം ഭാഷാ പ്രാവീണ്യം! പരീശിലകനായി മന്ത്രിയെ പഠിപ്പിച്ച അധ്യാപകൻ എത്തിയേക്കും

തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളിൽ വാക്കുകൾ കൊണ്ട് എതിരാളികളെ നേരിടുന്ന എ.എ. റഹീം എം.പി. ഇനി പുതിയൊരു 'യുദ്ധത്തിന്' ഒരുങ്ങുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തി വരും വർഷങ്ങളിൽ തകർപ്പൻ പ്രസംഗങ്ങളുമായി തിരിച്ചുവരാനാണ് റഹീമിന്റെ തീരുമാനം. 2026-ലെ പുതുവർഷ തീരുമാനമായി (New Year Resolution) ഇംഗ്ലീഷ് പഠനത്തെ ഗൗരവമായി കാണാനാണ് അദ്ദേഹം നിശ്ചയിച്ചിരിക്കുന്നത്. ​ട്രോളുകൾ വഴികാട്ടിയായി കഴിഞ്ഞ ദിവസം കർണാടകയിൽ മാധ്യമപ്രവർത്തകരോട് ഇംഗ്ലീഷിൽ സംസാരിച്ച റഹീമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ

Kerala Politics News 1 Min Read

​ക്രൈസ്തവ വോട്ടുകൾ യുഡിഎഫിലേക്ക്; സതീശന്റെ ‘സോഷ്യൽ എഞ്ചിനീയറിംഗ്’ ക്ലിക്കായി, കേന്ദ്ര നേതൃത്വത്തിന്റെ കൈയടി!

ന്യൂ ഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകന്നുനിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് യുഡിഎഫ് പാളയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് എഐസിസി വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ നാലര വർഷമായി നടപ്പിലാക്കിയ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗാണ് ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഇതിന്റെ തെളിവാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ​ഓർത്തഡോക്സ്, സിറോ മലബാർ

Kerala Politics News 1 Min Read

​മെഡിസെപ്പിൽ ജിഎസ്ടി കുരുക്ക്: തമിഴ്‌നാട്ടിൽ ഇളവ്, കേരളത്തിൽ ഓരോ ജീവനക്കാരനും നൽകണം 1482 രൂപ അധികം! ചതിച്ചത് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജിഎസ്ടി നിരക്കിനെച്ചൊല്ലി വൻ പ്രതിഷേധം. തമിഴ്‌നാട് സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ജിഎസ്ടി ഈടാക്കുന്നില്ലെന്നിരിക്കെ, കേരളത്തിൽ ഓരോ ഗുണഭോക്താവും പ്രതിവർഷം 1482 രൂപ വീതം ജിഎസ്ടി ഇനത്തിൽ അധികം നൽകേണ്ടി വരുന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ​പ്രീമിയം വർധനവും നികുതി ഭാരവും മെഡിസെപ് രണ്ടാം ഘട്ടത്തിൽ വാർഷിക പ്രീമിയം തുക 8327

Kerala Politics News 1 Min Read

ഭൂപതിവ് നിയമഭേദഗതി: സാധാരണക്കാരെ മറയാക്കി ഇടുക്കിയിലെ വിവാദ സി പി എം ഓഫിസുകൾ ക്രമവൽക്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഭൂപതിവ് നിയമഭേദഗതിയുടെ മറവിൽ വൻകിട കയ്യേറ്റങ്ങളും ചട്ടലംഘനങ്ങളും ക്രമവൽക്കരിക്കാൻ സർക്കാർ നീക്കം. 2025 ഡിസംബർ 16-ന് പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) പ്രകാരം, സാധാരണക്കാരായ കർഷകർക്കും കുടിയേറ്റക്കാർക്കും പുറമെ രാഷ്ട്രീയ പാർട്ടി ഓഫീസുകൾ, വൻകിട റിസോർട്ടുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയ്ക്കും ഈ ആനുകൂല്യം ലഭിക്കും. കർഷകരെ മറയാക്കി വിവാദ സി.പിഎം ഓഫിസുകൾ ക്രമവൽക്കരിക്കാനുള്ള നീക്കം പുറത്ത് വിട്ടിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ

Kerala Politics News 1 Min Read

എ.എ. റഹീമിന്റെ ഇംഗ്ലീഷ് വീണ്ടും ‘വൈറൽ’; ട്രോളുകളിൽ മുങ്ങി എം.പി, റഹീം ഇംഗ്ലീഷിൽ മിടുക്കനെന്ന് എ.ഐ!

തിരുവനന്തപുരം: രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം എം.പിയുടെ ഇംഗ്ലീഷ് പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. കർണാടകയിൽ റഹീം ചാനലിനോട് സംസാരിച്ച ഇംഗ്ലീഷ് പ്രതികരണമാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. ​കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഒരു ജനപ്രതിനിധിക്ക് ചേരുന്ന ഇംഗ്ലീഷ് പ്രയോഗമല്ല റഹീമിന്റേതെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായരും റഹീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. "ഇംഗ്ലീഷിൽ സംസാരിക്കാൻ