Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കണ്ണും പൂട്ടി നടത്തിക്കോ പ്രഖ്യാപനങ്ങൾ ! ബാലഗോപാലിനോട് പിണറായി; സർക്കാരിൻ്റെ അവസാന ബജറ്റ് ജനുവരി 29 ന്

കണ്ണും പൂട്ടി നടത്തിക്കോ പ്രഖ്യാപനങ്ങൾ ! ബാലഗോപാലിനോട് പിണറായി; സർക്കാരിൻ്റെ അവസാന ബജറ്റ് ജനുവരി 29 ന്

kerala leader By kerala leader December 29, 2025 1 Min Read
Share

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന പൂർണ്ണരൂപത്തിലുള്ള ബജറ്റ് ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബാലഗോപാൽ ധനമന്ത്രി എന്ന നിലയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. 2021-ലെ പുതുക്കിയ ബജറ്റ് മുതൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിൽ ജനങ്ങളെ ഞെട്ടിക്കുന്ന നികുതി വർധനവിന് നേതൃത്വം നൽകിയ മന്ത്രി ഇത്തവണ ചുവടുമാറ്റുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

- Advertisement -
Ad imageAd image

​ആറാം ബജറ്റ്; പരീക്ഷണം മാറുമോ?

2021-22 സാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റും തുടർന്ന് 2025-26 വരെയുള്ള നാല് ബജറ്റുകളും ഉൾപ്പെടെ അഞ്ച് തവണയാണ് കെ.എൻ ബാലഗോപാൽ ഇതുവരെ സഭയിൽ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ഇതിലൊന്നിൽ പോലും പാവപ്പെട്ടവന്റെ ക്ഷേമ പെൻഷനിൽ നൂറു രൂപ പോലും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല എന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ‘നികുതി കൊള്ള’ എന്ന ആക്ഷേപവും ജനദ്രോഹപരമായ സാമ്പത്തിക നയങ്ങളും മുൻ ബജറ്റുകളുടെ പ്രത്യേകതയായിരുന്നു.

- Advertisement -
Ad imageAd image

​തിരഞ്ഞെടുപ്പ് ചൂടിൽ ‘ജനപ്രിയ’ വേഷം?

ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇത്തവണത്തെ ബജറ്റിൽ ജനങ്ങളെ പിണക്കാൻ സർക്കാർ മുതിരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷവും കണ്ട ഗവേഷണാത്മകമായ ‘നികുതി വർദ്ധനവുകൾ’ക്ക് പകരം ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴയ്ക്ക് സാധ്യതയുണ്ട്.

​ബാധ്യത അടുത്ത സർക്കാരിന്

അവസാന ബജറ്റായതുകൊണ്ട് തന്നെ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്താൻ മന്ത്രിക്കു തടസ്സമുണ്ടാകില്ല. കാരണം, ബജറ്റിൽ പ്രഖ്യാപിക്കുന്ന തുക വകയിരുത്തേണ്ടതും പദ്ധതികൾ നടപ്പിലാക്കേണ്ടതും 2026-ൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരാണ്. അതുകൊണ്ട് തന്നെ കണ്ണും പൂട്ടി പ്രഖ്യാപനങ്ങൾ നടത്താനാണ് മുഖ്യമന്ത്രി പിണറായി നൽകിയിരിക്കുന്ന നിർദ്ദേശം.

TAGGED: Budget 2026 Date, Kerala Budget 2026, Kerala Finance Minister, Kerala leader, Kerala News, Kerala Welfare Pension, KN Balagopal, Pinarayi Vijayan Government
kerala leader December 29, 2025 December 29, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ അംഗം എൻ. വിജയകുമാറും പിടിയിൽ; സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്ത ആ ‘നിർണ്ണായക’ ചിത്രം പുറത്ത്!
Next Article ശബരിമല സ്വർണ്ണക്കൊള്ള: മകൻ ഡി.ഐ.ജി; ശങ്കർ ദാസിനെ തൊടാൻ ഭയന്ന് പോലീസ്? അറസ്റ്റ് വൈകുന്നത് ‘കാക്കി സ്നേഹം’ മൂലമെന്ന് ആക്ഷേപം!

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?