Tag: CPM

Kerala Politics News 2 Min Read

പിണറായിക്ക് അയ്യപ്പകോപം? തുടർഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകില്ല! ഭരണം പോയാൽ പ്രതിപക്ഷ നേതാവും; പിണറായിക്ക് എതിരെ തിരിഞ്ഞ് നേതാക്കൾ

തിരുവനന്തപുരം: തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രി കസേരയിൽ വീണ്ടും എത്താനുള്ള പിണറായി വിജയന്റെ നീക്കങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്നും മുന്നണിയിൽ നിന്നും കടുത്ത വെല്ലുവിളികൾ. മുതിർന്ന നേതാക്കളുടെ അടുത്തിടെയുള്ള പ്രസ്താവനകൾ സൂചിപ്പിക്കുന്നത്, സി.പി.എമ്മിനുള്ളിലും എൽ.ഡി.എഫിലും പിണറായിയുടെ തുടർച്ചയായ നേതൃത്വത്തോട് അതൃപ്തിയുണ്ടെന്നാണ്. ​80 വയസ്സ് പിന്നിടുന്ന പിണറായി വിജയൻ മുഖ്യമന്ത്രി കസേര വിട്ടൊഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. മക്കൾക്കെതിരെയും തനിക്കെതിരെയും ഉയർന്നുവന്ന കേസുകളിൽ മുഖ്യമന്ത്രി സ്ഥാനം ഒരു സംരക്ഷണ കവചമായി അദ്ദേഹം കാണുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണപ്പാളി കേസ്: മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ? അടുത്തത് കടകംപള്ളി!

ശബരിമല: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണപ്പാളി തിരിമറി കേസിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന ശക്തമായ സൂചനകളാണ് പുറത്തുവരുന്നത്. അറസ്റ്റ് ഇനിയും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിലയിരുത്തലിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. നിലവിലെ അന്വേഷണമെല്ലാം കേന്ദ്രീകരിക്കുന്നത് പത്മകുമാറിലാണ്. 2019-ൽ നടന്ന ഈ തിരിമറി മുഴുവൻ പ്രസിഡൻ്റായ എ. പത്മകുമാറിൻ്റെ അറിവോടെയും ഒത്താശയോടെയുമാണ് നടന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. സ്വർണ്ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തി,

Kerala Politics News 1 Min Read

പി.എസ്.സി അംഗമാകാൻ ആര്യാ രാജേന്ദ്രൻ? ശമ്പളം 4 ലക്ഷത്തിലധികം!

തിരുവനന്തപുരം : പി.എസ്. സി അംഗത്തിൻ്റെ ഒഴിവിലേക്ക് മേയർ ആര്യാ രാജേന്ദ്രൻ്റെ പേര് ( Arya Rajendran) സജീവ പരിഗണനയിൽ. നിലവിൽ പി.എസ്.സി അംഗത്തിൻ്റെ ഒരു ഒഴിവാണ് ഉള്ളത്. നിയമനം ലഭിച്ചാൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ പി.എസ്.സി അംഗമാകുന്ന വ്യക്തി എന്ന റെക്കോർഡ് ആര്യ സ്വന്തമാക്കും. ഭരണ വിരുദ്ധ വികാരം മറികടക്കാൻ മേയർ ആര്യാ രാജേന്ദ്രന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി അംഗത്വത്തിലേക്ക് മേയറുടെ പേര് പരിഗണനയിൽ

News Politics 2 Min Read

തെലുങ്കാനയിൽ രേവന്ദ് റെഡ്ഡി, അടുത്തത് ശബരിനാഥൻ! കോൺഗ്രസിൽ കെ. മുരളീധരൻ കിംഗ് മേക്കർ

തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എമ്മിൻ്റെ 'കണ്ണടച്ച് ജയം' ഇത്തവണ അവസാനിക്കുമോ? രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കോർപ്പറേഷൻ ഭരണം സി.പി.എമ്മിനെ കൈവിടുമെന്നാണ്. ഒരിക്കലും ഇല്ലാത്ത വിധം ചടുലമായ പ്രവർത്തനങ്ങളുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് രംഗത്ത് മുന്നിലെത്തിയതോടെയാണ് സി.പി.എമ്മിൻ്റെ നില പരുങ്ങലിലായത്. ​മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് സീറ്റ് നിഷേധിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാൻ സി.പി.എം ശ്രമിച്ചിട്ടും ജനരോഷം തടയാൻ അവർക്ക് സാധിക്കുന്നില്ല. തിരുവനന്തപുരത്തിൻ്റെ പൾസ് കൃത്യമായി അറിയാവുന്ന കെ.

Kerala Politics News 1 Min Read

വാസു അറസ്റ്റിൽ! അടുത്തത് ആര് ? ചങ്കിടിച്ച് പ്രശാന്തും കടകംപള്ളിയും വാസവനും ; ഇവരെ പ്രതിയാക്കി കേസെടുക്കണമെന്ന് സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും കേസിൽ പ്രതികളാകേണ്ടവരാണെന്നും, അന്നത്തെയും ഇന്നത്തെയും ദേവസ്വം ബോർഡുകൾക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​'എൻ. വാസു മാത്രമല്ല, മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും പ്രതികളാകേണ്ടവരാണ്. ഇക്കാലത്തെ ദേവസ്വം

Kerala Politics News 1 Min Read

പിഎം ശ്രീ: “മുഖ്യമന്ത്രിക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്”; സിപിഐയെ പറ്റിച്ചെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സതീശൻ പറഞ്ഞു. ​കരാർ ഒപ്പിടുന്നതിന് മുൻപ് രൂപീകരിക്കേണ്ട മന്ത്രിസഭാ ഉപസമിതി, ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധന നടത്താനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. "മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ

Kerala Politics News 1 Min Read

​’തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കും’: ആര്യാ രാജേന്ദ്രനും ടി.എൻ സീമയും പരിഗണനയിൽ; ആന്റണി രാജുവിന് തിരിച്ചടി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുത്ത് സി.പി.എം. ഇതിന്റെ ഭാഗമായി നിലവിൽ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ കൈവശമുള്ള തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കും. നിലവിലെ എം.എൽ.എ ആൻ്റണി രാജുവിന് കേസുമായി ബന്ധപ്പെട്ട് നേരിടുന്ന തിരിച്ചടിയാണ് സീറ്റ് ഏറ്റെടുക്കാനുള്ള പ്രധാന കാരണം. ​തിരുവനന്തപുരത്ത് സി.പി.എമ്മിൻ്റെ മുതിർന്ന വനിതാ നേതാവ് ടി.എൻ സീമ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പാർട്ടി സെക്രട്ടറി

Kerala Politics News 1 Min Read

‘ഓപ്പറേഷൻ പിണറായി’ അണിയറയിൽ: പി.എം. ശ്രീ വെറും ടെസ്റ്റ് ഡോസ്! സിപിഐയുടെ സീറ്റുകളും പിടിച്ചെടുക്കും

തിരുവനന്തപുരം: ഇടതുമുന്നണിയിൽ 'വല്യേട്ടൻ' പിടിമുറുക്കുന്നു. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ ഇരുട്ടിൽ നിറുത്തിക്കൊണ്ട് പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി വലിയ രാഷ്ട്രീയ കലഹങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചെങ്കിലും സി.പി.എം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രമാദിത്വമാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും നിലനിൽക്കുന്നതെന്നാണ് വിലയിരുത്തൽ. ​തുടർഭരണം ലഭിച്ചതിൻ്റെ അഹന്തയിൽ തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് പിണറായി വിജയൻ്റെ പെരുമാറ്റം. സി.പി.എം

Kerala Politics News 1 Min Read

മുന്നണിയിൽ മുറിവേറ്റ് സിപിഐ: ‘പി.എം. ശ്രീ’യിൽ തകർന്നടിഞ്ഞ് കൂട്ടുത്തരവാദിത്തം; എന്ത് ചെയ്യണമെന്നറിയാതെ നേതൃത്വം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ഭാഗമായ പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാന സർക്കാരിൻ്റെ ഏകപക്ഷീയ നീക്കം ഇടതുമുന്നണിയിൽ വലിയ പൊട്ടിത്തെറിക്കും സിപിഐക്ക് കടുത്ത അപമാനത്തിനും ഇടയാക്കിയിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിയോജിപ്പ് അറിയിച്ചിട്ടും ചർച്ചയില്ലാതെ വിദ്യാഭ്യാസ വകുപ്പ് ധാരണാപത്രം ഒപ്പിട്ടത് മുന്നണി ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത അപമാനമായിട്ടാണ് സിപിഐ കാണുന്നത്. ​കടുത്ത

Kerala Politics News 1 Min Read

പി.എം. ശ്രീ: ‘എന്ത് ഗവൺമെന്റാണിത്? എൽഡിഎഫ് ഇങ്ങനെ ആയിക്കൂടാ’ – ബിനോയ് വിശ്വം രൂക്ഷവിമർശനത്തിൽ

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതിരൂക്ഷമായ വിമർശനവുമായി രംഗത്ത്. എൽഡിഎഫിൽ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും, പദ്ധതിയിൽ ഒപ്പിട്ട ഉടൻ ആദ്യം പിന്തുണ നൽകിയത് ബിജെപിയും എബിവിപിയും ആർഎസ്എസുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒപ്പിട്ടതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാണ്,' ബിനോയ് വിശ്വം ആരോപിച്ചു. ​ഗൗരവമേറിയ വിഷയത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുമ്പോൾ ഘടകകക്ഷികളെ അറിയിക്കാത്തതിൻ്റെ യുക്തി